രണ്ട് വിവാഹേതര ബന്ധങ്ങൾ; എൻവിഡിയയിൽ നിന്ന് ഹുവാങ് പുറത്തേക്ക്?

എൻവിഡിയയോ പവലോ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
Two extramarital affairs; is Huang out at Nvidia?

ജെൻസെൻ ഹുവാങ്, ആലീസ് ഹുവാങ്, കിംബേർലി പ‌വൽ

Updated on: 

വാഷിങ്ടൺ: എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിന് ചൈനീസ് ചാരവനിതയെ കൂടാതെ മറ്റൊരു വിവാഹേതര ബന്ധം കൂടിയുണ്ടായിരുന്നതായി റിപ്പോർട്ട്. ചൈനീസ് ചാരവനിത ആലീസ് ഹുവാങ്ങുമായുള്ള ബന്ധത്തെത്തുടർന്ന് ഹുവാങ് കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. എൻവിഡിയയുടെ തലപ്പത്ത് നിന്ന് ഹുവാങ്ങിനെ ഒഴിവാക്കാനുള്ള സാധ്യതകൾ ശക്തമാണ്. എൻവിഡിയയിലെ ഹെൽത്ത് കെയർ വൈസ് പ്രസിഡന്‍റ് കിംബേർലി പവൽ ആയും ഹുവാങ്ങിന് വിവാഹേതര ബന്ധം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ നിയമങ്ങൾ ലംഘിച്ചു കൊണ്ടാണ് ഇരുവരും പ്രണയ ബന്ധം മുന്നോട്ടു കൊണ്ടു പോയിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. എൻവിഡിയയോ പവലോ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

2008ലാണ് 48കാരിയായ പവൽ എൻവിഡിയയിൽ ജോലി ആരംഭിച്ചത്. കമ്പനിക്കു വേണ്ടി ടെക്നോളജി കോൺഫറൻസുകൾ സംഘടിപ്പിച്ചിരുന്നതും പവൽ ആയിരുന്നു. മാർച്ചിൽ സാൻ ജോസിൽ നടന്ന കമ്പനി ആനുവൽ ഡെവലപ്പർ കോൺഫറൻസിൽ പവൽ പങ്കെടുത്തിരുന്നു.

അതിനു ശേഷം ഹുവാങ്ങും പവലും വളരെ അടുപ്പത്തോടെ പെരുമാറുന്നതായി കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ഇരുവരുടെയും ചിത്രങ്ങൾ ഒപ്പമുണ്ടായിരുന്നയാൾ പകർത്തിയിരുന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ ഈ ചിത്രം നീക്കം ചെയ്യിച്ചു. പവൽ വിവാഹിതയാണ്.