ഇറാൻ-യുഎസ് മധ്യസ്ഥതയിൽ പാക്കിസ്ഥാനെ വിശ്വസിക്കാനാകില്ലെന്ന് യുഎസ് സെനറ്റർ

ആഗോള ഭീകരൻ ഒസാമ ബിൻലാദന് ഒളിത്താവളം ഒരുക്കിയ പാക്കിസ്ഥാൻ ശരിക്കും ആരാണെന്ന് യുഎസ് ഓർക്കേണ്ടതുണ്ടെന്നും റിക്ക് സ്കോട്ട് .
US senator Rick Scott- Pakistan cannot be trusted in Iran-US mediation

ഇറാൻ-യുഎസ് മധ്യസ്ഥതയിൽ പാക്കിസ്ഥാനെ വിശ്വസിക്കാനാകില്ലെന്ന് യുഎസ് സെനറ്റർ റിക്ക് സ്കോട്ട്

Updated on

ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയിയുടെ ഖബറടക്കച്ചടങ്ങിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പങ്കെടുത്തതിനു പിന്നാലെ ഇറാൻ-യുഎസ് മധ്യസ്ഥ ശ്രമങ്ങളിൽ കടുത്ത ആശങ്കയും സംശയവും ഉന്നയിച്ച് പ്രമുഖ യുഎസ് സെനറ്റ് അംഗം റിക്ക് സ്കോട്ട് രംഗത്തെത്തി. മധ്യസ്ഥ ശ്രമങ്ങളുമായി മുന്നോട്ടു പോകുന്ന പാക്കിസ്ഥാൻ ശരിക്കും ആരാണെന്ന് യുഎസ് ഓർക്കേണ്ടതുണ്ടെന്ന് റിക്ക് സ്കോട്ട് എക്സിൽ കുറിച്ചു.

ടെഹ്റാനിൽ ഖമനേയിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത ശേഷം ഖമനേയിയെ പ്രകീർത്തിച്ച് ഷഹബാസ് ഷെരീഫ് സംസാരിച്ചതാണ് അമെരിക്കൻ ജനപ്രതിനിധികളെ ചൊടിപ്പിച്ചത്. ഖമനേയി മഹാനായ പണ്ഡിതനും നേതാവുമാണന്നായിരുന്നു ഷഹബാസ് ഷെരീഫിന്‍റെ വിശേഷണം. ഇറാനും പാക്കിസ്ഥാനും സഹോദര രാജ്യങ്ങളാണെന്നും ഏതു സാഹചര്യത്തിലും തങ്ങൾ ഒപ്പം നിൽക്കുമെന്നും അദ്ദേഹം ഈ പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിനെതിരേയാണ് റിക്ക് സ്കോട്ട് രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.

 Rick Scott said the US needs to remember who Pakistan really is, as it provided a safe haven for global terrorist Osama bin Laden.

ആഗോള ഭീകരൻ ഒസാമ ബിൻലാദന് ഒളിത്താവളം ഒരുക്കിയ പാക്കിസ്ഥാൻ ശരിക്കും ആരാണെന്ന് യുഎസ് ഓർക്കേണ്ടതുണ്ടെന്നും റിക്ക് സ്കോട്ട് .

ആഗോള ഭീകരൻ ഒസാമ ബിൻലാദന് ഒളിത്താവളം ഒരുക്കിയ സ്വന്തം നാട്ടിൽ മതനിന്ദ ആരോപിച്ച് ക്രിസ്ത്യാനികളെ അതിക്രൂരമായി പീഡിപ്പിക്കുന്ന ഒരു രാജ്യമാണ് പാക്കിസ്ഥാനെന്ന് അദ്ദേഹം ഓർമിപ്പിച്ചു.വംശഹത്യയ്ക്കു നേതൃത്വം നൽകിയ ഇറാൻ ഭരണാധികാരിയെ പരസ്യമായി പ്രകീർത്തിക്കുന്ന ഒരു പ്രധാനമന്ത്രിയുള്ള രാജ്യത്തിന് യുഎസ്-ഇറാൻ സമാധാന കരാറിനായി മധ്യസ്ഥത വഹിക്കാൻ യാതൊരു അർഹതയുമില്ലെന്ന് സ്കോട്ട് തുറന്നടിച്ചു.

പാക്കിസ്ഥാൻ നടത്തുന്ന ഇടപെടലുകളെ അമെരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുകയാണന്ന കാര്യം ഇസ്ലാമബാദ് മറക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ടെഹ്റാനിൽ നിന്ന് പാക് പ്രധാനമന്ത്രി മാധ്യമങ്ങളോടു സംസാരിക്കുന്നതിന്‍റെ വീഡിയോയും യുഎസ് സെനറ്റർ സോഷ്യൽ മീഡിയയിൽ പങ്കു വച്ചു.

logo
Metro Vaartha
www.metrovaartha.com