സർപ്രൈസുമായി ഗൂഗിൾ; Punch The Monkey എന്നു സെർച്ച് ചെയ്യൂ!!!

വൈറലായി മാറിയ പഞ്ചിനെ ആഘോഷിക്കുകയാണിപ്പോൾ ഗൂഗിളും
Type Punch the monkey , google surprise

സർപ്രൈസുമായി ഗൂഗിൾ; Punch The Monkey എന്നു സെർച്ച് ചെയ്യൂ!!!

Updated on

മ്മ ഉപേക്ഷിച്ചു പോയ പഞ്ച് എന്ന കുട്ടിക്കുരങ്ങൻ ഇപ്പോൾ ലോകത്തെല്ലാവരുടെയും കൺമണിയാണ്. മറ്റാരും കൂട്ടിനില്ലാതെ വന്നതോടെ ഒറാങ് ഉട്ടാന്‍റെ ഓറഞ്ച് നിറമുള്ള ഒരു പാവയ്ക്കൊപ്പം ഉണ്ണാനും ഉറങ്ങാനും തുടങ്ങിയ പഞ്ചിനെക്കുറിച്ചുള്ള കഥകളാണിപ്പോൾ എല്ലായിടത്തും. വൈറലായി മാറിയ പഞ്ചിനെ ആഘോഷിക്കുകയാണിപ്പോൾ ഗൂഗിളും. Punch the Monkey എന്നു ഗൂഗിളിൽ ടൈപ്പ് ചെയ്താൽ നിങ്ങൾക്കും കിട്ടും സർപ്രൈസ് സമ്മാനം. പഞ്ചിന്‍റെ ചിത്രമുള്ള പിങ്ക് നിറമുള്ള ഹാർട്ട് ഇമോജികൾ തുരു തുരെ സ്ക്രീനിലേക്ക് പെയ്യും. ഓൺലൈൻ ഉപയോക്താക്കൾക്ക് പഞ്ചിനോടുള്ള വാത്സല്യം തിരിച്ചറിഞ്ഞാണ് ഗൂഗിൾ ഇത്തരത്തിലൊരു രസകരമായ സമ്മാനം ഒരുക്കിയിരിക്കുന്നത്. ഇതിനിടെ 7.6 മില്യൺ ലൈക്കാണ് ഇതിനു ലഭിച്ചിരിക്കുന്നത്.

ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ ജാപ്പനീസ് മക്കാക്ക് ഇനത്തിൽ പെട്ട കുരങ്ങാണ് പഞ്ച്. ജനിച്ചയുടനേ പഞ്ചിനെ അമ്മ ഉപേക്ഷിച്ചു. മറ്റു കുരങ്ങന്മാരും പഞ്ചിനെ കൂട്ടത്തിൽ കൂട്ടാൻ തയാറായില്ല.

അതോടെ മൃഗശാല അധിക‌ൃതർ നൽകിയ ഒറാങ് ഉട്ടാന്‍റെ പാവയായി പഞ്ചിന്‍റെ സുഹൃത്ത്. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ആ പാവ പഞ്ചിന്‍റെ ഒപ്പം ഉണ്ടാകും. മറ്റു കുരങ്ങന്മാർ ആക്രമിക്കുമ്പോൾ ഓടിച്ചെന്ന് പാവയുടെ മടിയിൽ ഒളിക്കുന്ന പാവയുടെ നെഞ്ചിൽ തല വച്ചു കിടന്നുറങ്ങുന്ന കുഞ്ഞ് പഞ്ചിന്‍റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം വൈറലാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com