

ഹോർമുസ് കടലിടുക്കും സമീപ രാജ്നുയങ്ങളും.
MV Graphics
അബുദാബി: ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് നികുതിയോ ട്രാൻസിറ്റ് ഫീസോ ഈടാക്കാനുള്ള ഇറാന്‍റെ നീക്കത്തെ ശക്തമായി എതിർത്ത് യുഎഇ. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും കൊള്ളയടിക്കു തുല്യമാണെന്നുമാണ് യുഎഇയുടെ നിലപാട്.
കടൽ വഴിയുള്ള സ്വതന്ത്രമായ യാത്ര സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ കരാറുകൾക്കും വിരുദ്ധമാണ് ഇറാന്‍റെ നീക്കമെന്ന് യുഎഇ അധികൃതർ വ്യക്തമാക്കി.
ആഗോള എണ്ണ വ്യാപാരത്തിന്‍റെ സുപ്രധാന പാതയാണ് ഹോർമുസ് കടലിടുക്ക്. ഇവിടെ ഫീസ് ഏർപ്പെടുത്തുന്നത് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർദ്ധിക്കാനും ആഗോള സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കാനും കാരണമാകുമെന്ന് യുഎഇ ചൂണ്ടിക്കാട്ടി.
ഈ പ്രദേശം എല്ലാ രാജ്യങ്ങൾക്കും സ്വതന്ത്രമായി ഉപയോഗിക്കാനുള്ളതാണെന്നും, ഏകപക്ഷീയമായ ഇത്തരം തീരുമാനങ്ങൾ മേഖലയിലെ സമാധാന അന്തരീക്ഷത്തെ തകർക്കുമെന്നും യുഎഇ മുന്നറിയിപ്പ് നൽകി.
ഒരു രാജ്യത്തിനും അന്താരാഷ്ട്ര ജലപാതകളിൽ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികാരമില്ലെന്നും, സമുദ്ര ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കാൻ ലോകരാജ്യങ്ങൾ ഒന്നിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.