യുഎഇ - ബഹ്‌റൈൻ ചർച്ചയിൽ ഇറാന് വിമർശനം

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി
UAE, Bahrain flay Iran

ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.

Updated on

അബുദാബി: ബഹ്റൈനിൽ സൗഹൃദ സന്ദർശനത്തിനെത്തിയ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളുടെയും സൗഹൃദബന്ധവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച നടത്തി.

മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യങ്ങൾ അന്തർദേശീയ സുരക്ഷ, സമാധാനം, കടൽസുരക്ഷ, ഊർജവിതരണം, ആഗോള സമ്പദ്‌വ്യവസ്ഥ എന്നീ വിഷയങ്ങളും ചർച്ചയായി.

യുഎഇ, ബഹ്റൈൻ എന്നിവ ഉൾപ്പെടെയുള്ള മേഖലയിലെ രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, പ്രദേശിക സമാധാനത്തെയും സ്ഥിരതയെയും ബാധിക്കുന്നതാണെന്നും ഇരുനേതാക്കളും വിലയിരുത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com