ഛാഡ് ഭീകരാക്രമണത്തെ അപലപിച്ച് യുഎഇ

അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായി സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും അപലപിക്കുന്നുവെന്നും വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
uae condemns  terrorist attack in chad
ഛാഡ് ഭീകരാക്രമണത്തെ അപലപിച്ച് യുഎഇ
Updated on: 

അബുദാബി: നിരവധി പേരുടെ മരണത്തിനും പരുക്കിനും കാരണമായ ഛാഡിയൻ സൈനികരെ ലക്ഷ്യമിട്ടുള്ള ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. ഈ ക്രിമിനൽ പ്രവൃത്തിയിൽ യുഎഇ കടുത്ത ഭാഷയിൽ പ്രതിഷേധമറിയിക്കുന്നുവെന്നും, അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായി സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും അപലപിക്കുന്നുവെന്നും വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഛാഡിലെ ഗവൺമെന്‍റിനോടും ജനങ്ങളോടും ഈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും അനുശോചനമറിയിച്ച യുഎഇ, പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com