uae directs 100 million dollar aid to lebanon
ലെബനന് യുഎഇയുടെ അടിയന്തര സഹായം; 100 മില്യൺ ഡോളർ നൽകും

ലെബനന് യുഎഇയുടെ അടിയന്തര സഹായം; 100 മില്യൺ ഡോളർ നൽകും

ദുരിതാശ്വാസ പാക്കേജ് എത്തിക്കാൻ യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ നിർദേശം നൽകി.
Published on

അബുദാബി: ലെബനനിലെ ജനങ്ങൾക്ക് 100 മില്യൺ ഡോളറിന്‍റെ ദുരിതാശ്വാസ പാക്കേജ് എത്തിക്കാൻ യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ നിർദേശം നൽകി. ലെബനന് പിന്തുണ നൽകാനുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്നും ദേശീയ ന്യൂസ് ഏജൻസിയായ 'വാം റിപ്പോർട്ട് ചെയ്തു.

ആവശ്യമായ സഹായങ്ങൾ നൽകുന്നതിൽ സ്പെഷ്യലിസ്റ്റുകളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കാൻ തങ്ങൾ തയാറാണെന്ന് എമിറേറ്റ്സ് റെഡ് ക്രസന്‍റ് അതോറിറ്റി സെക്രട്ടറി ജനറൽ റാഷിദ് അൽ മൻസൂരിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഭക്ഷണ സാധനങ്ങളടക്കം വെയർഹൗസുകളിൽ ഉണ്ടെന്നും നിർദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com