ബെയ്‌റൂട്ടിൽ യുഎഇ എംബസി വീണ്ടും തുറക്കും; ഷെയ്ഖ് മുഹമ്മദും ജോസഫ് ഔനും ചർച്ച നടത്തി

ലബനനോടും ജനങ്ങളോടും ഷെയ്ഖ് മുഹമ്മദ് പ്രകടിപ്പിച്ച സ്നേഹത്തിനും കരുതലിനും ജോസഫ് ഔൻ കൃതജ്ഞത പ്രകാശിപ്പിച്ചു.
uae embassy at Beirut
ബെയ്‌റൂത്തിൽ യുഎഇ എംബസി വീണ്ടും തുറക്കും; ഷെയ്ഖ് മുഹമ്മദും ജോസഫ് ഔനും ചർച്ച നടത്തി
Updated on

അബുദാബി: ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ യുഎഇ എംബസി വീണ്ടും തുറക്കും. എംബസി പുനരാരംഭിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ലബനൻ പ്രസിഡന്‍റ് ജോസഫ് ഖലീൽ ഔനുമായി യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ ടെലിഫോണിൽ നടത്തിയ ചർച്ചയെ തുടർന്നാണ് ഇതിനു ധാരണയായത്.

ലബനന്‍റെ സ്ഥിരത ഉറപ്പാക്കാനും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാനുമുള്ള യു.എ.ഇയുടെ പ്രതിബദ്ധത ഷെയ്ഖ് മുഹമ്മദ് ആവർത്തിച്ചു വ്യക്തമാക്കി.

ലബനനോടും ജനങ്ങളോടും ഷെയ്ഖ് മുഹമ്മദ് പ്രകടിപ്പിച്ച സ്നേഹത്തിനും കരുതലിനും ജോസഫ് ഔൻ കൃതജ്ഞത പ്രകാശിപ്പിച്ചു.

ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പരസ്പര നേട്ടത്തിനും സമൃദ്ധിക്കും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാമെന്നും അതു വഴി സുരക്ഷയും സ്ഥിരതയും വർധിപ്പിക്കാമെന്നും യു.എ.ഇ പ്രസിഡന്‍റ് പ്രത്യാശ പ്രകടിപ്പിച്ചു. ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള തന്‍റെ പ്രതിബദ്ധത അദ്ദേഹം എടുത്തുപറഞ്ഞു. എല്ലാ തലങ്ങളിലും ലബനാന് യു.എ.ഇ നൽകുന്ന പിന്തുണയെ ലബനാൻ പ്രസിഡന്‍റ് പ്രശംസിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com