സുഡാൻ ആയുധ ഇടപാട്: യുഎസ് ഉപരോധം ഏർപ്പെടുത്തിയ സ്ഥാപനങ്ങൾ രാജ്യത്ത് പ്രവർത്തിക്കുന്നില്ലെന്ന് യുഎഇ

സുഡാൻ ഉപരോധ പദ്ധതിയുടെ കീഴിൽ യുഎഇ ആസ്ഥാനമായ ഏഴു സ്ഥാപനങ്ങളെ ഈ വർഷം ജനുവരി 7ന് യുഎസ് ഉൾപ്പെടുത്തിയിരുന്നു.
UAE ministry over Sudan arm deal

സുഡാൻ ആയുധ ഇടപാട്: യുഎസ് ഉപരോധം ഏർപ്പെടുത്തിയ സ്ഥാപനങ്ങൾ രാജ്യത്ത് പ്രവർത്തിക്കുന്നില്ലെന്ന് യു എ ഇ നീതിന്യായ മന്ത്രാലയം

Updated on

ദുബായ് :സുഡാനിലെ ആയുധ ഇടപാടുകളിൽ പങ്കുണ്ടെന്ന് ആരോപിച്ച് യുഎസ് ഉപരോധം ഏർപ്പെടുത്തിയ ഏഴ് കമ്പനികൾക്ക് യുഎഇയിൽ വാണിജ്യ ലൈസൻസുകളില്ലെന്നും, അവ രാജ്യത്ത് പ്രവർത്തിക്കുന്നില്ലെന്നും യുഎഇ നീതിന്യായ മന്ത്രാലയം അറിയിച്ചു. തങ്ങളുടെ സുഡാൻ ഉപരോധ പദ്ധതിയുടെ കീഴിൽ യുഎഇ ആസ്ഥാനമായ ഏഴു സ്ഥാപനങ്ങളെ ഈ വർഷം ജനുവരി 7ന് യുഎസ് ഉൾപ്പെടുത്തിയിരുന്നു. സുഡാനിലെ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സി(ആർ.എസ്.എഫ്)നായി ആയുധങ്ങൾ വാങ്ങുന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു വാഷിംഗ്ടൺ അവരുടെ മേൽ ഉപരോധം ഏർപ്പെടുത്തിയത്.

കാപിറ്റൽ ടാപ് ഹോൾഡിംഗ് എൽ‌.എൽ‌.സി, കാപിറ്റൽ ടാപ് മാനേജ്‌മെന്‍റ് കൺസൾട്ടൻസീസ് എൽ‌.എൽ‌.സി, കാപിറ്റൽ ടാപ് ജനറൽ ട്രേഡിംഗ് എൽ‌.എൽ‌.സി, ക്രിയേറ്റിവ് പൈത്തൺ എൽ‌.എൽ‌.സി, അൽ സമൂർറൂദ് , അൽ യാക്കൂത്ത് ഗോൾഡ് & ജ്വല്ലേഴ്‌സ് എൽ‌.എൽ‌.സി, അൽ ജിൽ അൽ ഖാദിം ജനറൽ ട്രേഡിംഗ് എൽ‌.എൽ‌.സി, ഹൊറൈസൺ അഡ്വാൻസ്ഡ് സൊല്യൂഷൻസ് ജനറൽ ട്രേഡിംഗ് എൽ‌.എൽ‌.സി എന്നിവയാണിതിൽ ഉൾപ്പെട്ടതെന്ന് ദേശീയ വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.

ഉപരോധത്തിന് ശേഷം, സ്ഥാപനങ്ങൾക്കും അനുബന്ധ വ്യക്തികൾക്കും എതിരെ യുഎഇ സ്വന്തം നിലക്കുള്ള അന്വേഷണം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി യു.എസ് അധികൃതരിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടി.

യുഎഇ നിയമങ്ങൾക്കനുസൃതമായി സംശയകരമായ ഏതൊരു പ്രവർത്തനവും നിരീക്ഷിക്കുന്നത് തുടരുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. ജനുവരിയിൽ ആർ‌.എസ്‌.എഫ് നേതാവ് മുഹമ്മദ് ഹംദാൻ ദഗലോയ്‌ക്കെതിരെയും യു.എസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. അദ്ദേഹവും കുടുംബവും യു.എസിലേക്ക് യാത്ര ചെയ്യുന്നത് വിലക്കുകയും അദ്ദേഹം കൈവശം വച്ചിരിക്കാവുന്ന എല്ലാ സ്വത്തുക്കളും മരവിപ്പിക്കുകയും ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com