ദുബായ്: യുഎഇയിൽ ഇന്ധന വിലയിൽ കുറച്ചു. 2024 ജനുവരിക്ക് ശേഷമുള്ള രാജ്യത്തെ ഏറ്റവും താഴ്ന്ന ഇന്ധന വിലയാണ് ഇത്. ഒക്ടോബർ മാസത്തിൽ സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് 91 എന്നിവയ്ക്ക് യഥാക്രമം ലിറ്ററിന് 2.66, 2.54, 2.47 ദിർഹം എന്നിങ്ങനെയാണ് നിരക്ക്. ഓഗസ്റ്റിൽ ഇത് യഥാക്രമം 2.90, 2.78, 2.71 ദിർഹം ആയിരുന്നു.
2015ൽ സർക്കാർ എണ്ണ വിലനിയന്ത്രണം എടുത്തു കളഞ്ഞതു മുതൽ എല്ലാ മാസാവസാനവും യുഎഇ പ്രാദേശിക പെട്രോൾ, ഡീസൽ വിലകളിൽ മാറ്റം വരുത്തുന്നുണ്ട്.