അമെരിക്കയിൽ സർവകലാശാലയിൽ വെടിവയ്പ്പ്; 19കാരൻ അറസ്റ്റിൽ

ശനിയാഴ്ച പുലർച്ചെ 1.30ന് നടന്ന വെടിവയ്പ്പിൽ ഒരു വിദ്യാർഥിയടക്കം അഞ്ച് പേർക്ക് പരുക്കേറ്റിരുന്നു

University shooting in the US

അമെരിക്കയിൽ സർവകലാശാലയിൽ വെടിവയ്പ്പ്

representative image

Updated on

വിർജീനിയ: യുഎസിലെ വിർജീനിയ സ്റ്റേറ്റ് സർവകലാശാലയിൽ വെടിവയ്പ്പ് നടത്തിയ 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിവയ്പ്പിന് പിന്നാലെ സർവകലാശാലയിലെ ഒരു ഡോർമെറ്ററി മുറിയിലെ അലമാരയിൽ ഒളിച്ചിരിക്കവേയാണ് ഇയാളെ പിടികൂടിയത്.

വിർജീനിയയിലെ ഹെൻറിക്കോ സ്വദേശിയായ കാംറോൺ ഹാരിസാണ് അറസ്റ്റിലായത്. ഇയാൾ സർവകലാശാലയിലെ വിദ്യാർഥിയല്ലെന്ന് ചെസ്റ്റർഫീൽഡ് കൗണ്ടി പൊലീസ് അറിയിച്ചു. ശനിയാഴ്ച പുലർച്ചെ 1.30ന് നടന്ന വെടിവയ്പ്പിൽ ഒരു വിദ്യാർഥിയടക്കം അഞ്ച് പേർക്ക് പരുക്കേറ്റിരുന്നു. 17നും 23നും ഇടയിലാണ് പരുക്കേറ്റവരുടെ പ്രായം. പരുക്കേറ്റ 20കാരനായ ഒരു വിദ്യാർഥി ആശുപത്രി വിട്ടതായി അധികൃതർ അറിയിച്ചു. പരുക്കേറ്റ മറ്റുള്ളവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

വെടിവയ്പ്പിന്‍റെ കാരണം സംബന്ധിച്ച് അധികൃതർ ഇതുവരെ വിവരങ്ങളൊന്നും നൽകിയിട്ടില്ല. സംഭവത്തിന് പിന്നാലെ സർവകലാശാലയിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ പിന്നീട് പിൻവലിച്ചു.

logo
Metro Vaartha
www.metrovaartha.com