യുഎസ് - ഇറാൻ ചർച്ച പരാജയം; ഒരു കരാറുമില്ലാതെ പാക്കിസ്ഥാനിൽ നിന്ന് മടങ്ങുന്നുവെന്ന് ജെ.ഡി. വാൻസ്

ആണവ ആയുധം നിർമിക്കരുതെന്ന അമെരിക്കയുടെ ആവശ്യം ഇറാൻ തള്ളുകയായിരുന്നു
us iran nuclear talks failure

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ്

Updated on

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍റെ മധ്യസ്ഥതയിൽ 21 മണിക്കൂർ നീണ്ട യുഎസ് - ഇറാൻ മാരത്തൺ ചർച്ച ഫലം കണ്ടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ്. ആണവ ആയുധം നിർമിക്കരുതെന്ന അമെരിക്കയുടെ ആവശ്യം ഇറാൻ തള്ളിയതോടെയാണ് ചർച്ച പരാജയപ്പെട്ടത്.

ഇത് അമെരിക്കയുടെ അവസാനത്തെയും ഏറ്റവും മികച്ചതുമായ ഓഫറാണെന്നും ഇറാൻ സ്വീകരിക്കുമോ എന്ന് അറിയാൻ കാത്തിരിക്കുന്നുവെന്നും ജെ.ഡി. വാൻസ് പ്രതികരിച്ചു. ഇറാനുമായുള്ള ചർച്ചകളിൽ ഒരു ഉടമ്പടിയില്ലാതെ യുഎസ് ഉദ്യോഗസ്ഥർ പാക്കിസ്ഥാനിൽ മടങ്ങിപ്പോകുകയാണെന്നും അദ്ദേഹം അറിയിച്ചു.

"അവർ ഞങ്ങളുടെ നിബന്ധനകൾ അംഗീകരിക്കില്ലെന്ന് തീരുമാനിച്ചു. പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞത് ഒരു കരാറിലെത്താൻ ശ്രമിക്കണമെന്നാണ്. നിർഭാഗ്യവശാൽ, ഒരു പുരോഗതിയും ഉണ്ടായില്ല"- എന്നാണ് ജെ.ഡി. വാൻസ് വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞത്.

logo
Metro Vaartha
www.metrovaartha.com