

ഇറാനെതിരേയുള്ള യുദ്ധത്തിന് യുഎസ് ചെലവാക്കിയത് 25 ബില‍്യൺ ഡോളർ; കണക്കുകൾ പുറത്തുവിട്ട് പെന്‍റഗൺ
representative image- Ai
ടെഹ്റാൻ: ഇറാനെതിരേയുള്ള യുദ്ധത്തിന് യുഎസ് 25 ബില‍്യൺ ഡോളർ ( ഏകദേശം 2.08 ലക്ഷം കോടി രൂപ) ചെലവാക്കിയതായി പെന്‍റഗൺ. കഴിഞ്ഞ ദിവസം നടന്ന ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയിൽ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്താണ് യുദ്ധവുമായി ബന്ധപ്പെട്ട ഔദ‍്യോഗിക ചെലവ് കണക്കുകൾ പുറത്തുവിട്ടത്.
പശ്ചിമേഷ‍്യയിൽ സംഘർഷം ആരംഭിച്ച് 60 ദിവസം പിന്നിടുമ്പോഴും എന്ന് യുദ്ധം അവസാനിക്കുമെന്ന കാര‍്യത്തിൽ അദ്ദേഹം വ‍്യക്തമാക്കിയില്ല. ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം തുടരുമെന്ന് പറഞ്ഞ പീറ്റ് ഹെഗ്സെത്ത് ഇറാൻ ആണവായുധം നിർമിക്കുന്നത് തടയാൻ ഏതറ്റം വരെയും പോകുമെന്ന് കൂട്ടിച്ചേർത്തു.