അനുവാദമില്ലാതെ ഹോർമുസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തി വിടില്ല; ഉപരോധം തുടങ്ങി യുഎസ്

തന്‍റെ സോഷ‍്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ‍്യൽ മുഖേനയാണ് ട്രംപ് നിലപാട് അറിയിച്ചത്
us naval blockade begin in strait of hormuz

അനുവാദമില്ലാതെ ഹോർമുസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തി വിടില്ല; ഉപരോധം തുടങ്ങി യുഎസ്

Updated on

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഉപരോധം ആരംഭിച്ച് യുഎസ്. തങ്ങളുടെ അനുവാദമില്ലാതെ ഹോർമുസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തി വിടില്ലെന്നാണ് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. തന്‍റെ സോഷ‍്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ‍്യൽ മുഖേനയാണ് ട്രംപ് നിലപാട് അറിയിച്ചത്.

പാക്കിസ്ഥാനിൽ വച്ചു നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് ട്രംപ് ഉപരോത്തിന് ഉത്തരവിട്ടിരിക്കുന്നത്. യുഎസ് ഏർപ്പെടുത്തിയിട്ടുള്ള ഉപരോധ രേഖയ്ക്ക് അടുത്തെത്തുന്ന ഏതൊരു കപ്പലിനെയും തകർക്കുമെന്നാണ് യുഎസിന്‍റെ ഭീഷണി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com