us migration
യുഎസിൽ 5 ലക്ഷം ആശ്രിതർക്ക് പൗരത്വത്തിലേക്കുള്ള വഴി തുറക്കുന്നു

യുഎസിൽ 5 ലക്ഷം ആശ്രിതർക്ക് പൗരത്വത്തിലേക്കുള്ള വഴി തുറക്കുന്നു; കുടിയേറ്റ നിയമത്തിൽ ഇളവ്

പെർമനന്‍റ് റെസിഡൻസ് പദവി ലഭിച്ചു കഴിഞ്ഞാൽ മൂന്നു വർഷത്തിനകം അമെരിക്കൻ പൗരത്വത്തിനായി അപേക്ഷിക്കാൻ സാധിക്കും.
Published on

കുടിയേറ്റ നിയമങ്ങളിൽ പുതിയ നീക്കവുമായി യുഎസ്. പൗരന്മാരുടെ പങ്കാളികളും കൊച്ചുമക്കളും അടക്കമുള്ള പൗരത്വമില്ലാത്ത ആശ്രിതർക്ക് സ്ഥിര താമസത്തിന് അനുവാദം നൽകാനാണ് ബൈഡൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 2024 ജൂൺ 17 നുള്ളിൽ യുഎസ് പൗരന്മാരെ വിവാഹം ചെയ്ത് യുഎസിൽ തുടർച്ചയായി പത്തു വർഷം താമസിച്ചിട്ടുള്ള പങ്കാളികൾക്കാണ് പുതിയ നിയമ പ്രകാരം സ്ഥിരം താമസത്തിനായി അപേക്ഷിക്കാൻ ആകുക.

മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റും വേണം. പെർമനന്‍റ് റെസിഡൻസ് പദവി ലഭിച്ചു കഴിഞ്ഞാൽ മൂന്നു വർഷത്തിനകം അമെരിക്കൻ പൗരത്വത്തിനായി അപേക്ഷിക്കാൻ സാധിക്കും. 21നു വയസ്സിൽ താഴെയുള്ള വിവാഹിതരല്ലാത്ത കൊച്ചു മക്കൾക്കും അപേക്ഷിക്കാം. യുഎസ് പൗരന്മാരുടെ ആശ്രിതർ കാലങ്ങളായി അനുഭവിച്ചു വരുന്ന സംഘർഷങ്ങൾക്കാണ് പുതിയ നിയമത്തിലൂടെ അറുതിയാകുന്നത്. കുടുംബങ്ങളെ ഒപ്പം നിർത്തുക എന്ന പുതിയ പരിപാടിയിലൂടെയാണ് യുഎസ് പൗരന്മാരുടെ ആശ്രിതർക്കു കൂടി നിയമപരമായി രാജ്യത്തു നിൽക്കാനുള്ള അനുമതി നൽകുന്നത്. അതു പ്രകാരം യുഎസ് പൗരന്മാരുടെ 5,00,000 വരുന്ന പങ്കാളികൾക്കും അമ്പതിനായിരം പേരക്കുട്ടികൾക്കും രാജ്യത്ത് നിയമാനുസൃതമായി സ്ഥിര താമസം ഉറപ്പാകും.

അനധികൃത കുടിയേറ്റത്തിനെതിരേയുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം. യുഎസിലെ കുടിയേറ്റ നിയമം അനുവദിക്കാത്തതിനാൽ പൗരന്മാരുടെ പങ്കാളികൾ ഏറെക്കാലമായി അനിശ്ചിതത്വത്തിലൂടെയാണ് കടന്നു പോയിരുന്നതെന്ന് യുഎസ് പൗരത്വ കുടിയേറ്റ സർവീസ് ഡയറക്റ്റർ ജാഡോ പറയുന്നു.

പുതിയ നീക്കത്തിലൂടെ ആശ്രിതർക്ക് നിയമപരമായ അനുവാദം നൽകുക മാത്രമല്ല ഇമിഗ്രേഷൻ സിസ്റ്റത്തെ തന്നെ വളരെയേറെ നവീകരിക്കുമെന്നാണ് പ്രതീക്ഷ.

logo
Metro Vaartha
www.metrovaartha.com