''മൊജ്തബ ഖമനേയി 90 ശതമാനം ഇല്ലാതായി''; ഇറാന്‍റെ സൈനിക നേതൃത്വം തകർന്നുവെന്ന് ട്രംപ്

അമെരിക്കയും ഇറാനും തമ്മിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര‍്യത്തിലാണ് ട്രംപ് ഇത്തരത്തിലൊരു പരാമർശം നടത്തിയിരിക്കുന്നത്
us president donald trump says Iran's military leadership has collapsed

ഡോണൾ‌ഡ് ട്രംപ്, മൊജ്തബ ഖമനേയി

Updated on

വാഷിങ്ടൺ: ഇറാന്‍റെ നിലവിലെ പരമോന്നത നേതാവ് മൊജ്തബ ഖമനേയി 90 ശതമാനവും ഇല്ലാതായെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമെരിക്കയും ഇറാനും തമ്മിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര‍്യത്തിലാണ് ട്രംപ് ഇത്തരത്തിലൊരു പരാമർശം നടത്തിയിരിക്കുന്നത്.

ഇസ്രയേൽ- യുഎസ് ആക്രമണത്തിൽ ഇറാന്‍റെ ഉന്നത സൈനിക നേതൃത്വം തകർന്നെന്നും ട്രംപ് അവകാശപ്പെട്ടു. ഫോക്സ് എന്ന മാധ‍്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്‍റെ പരാമർശം. ഇറാനെതിരായ സൈനിക നടപടികൾ പുനരാരംഭിച്ചതായും ട്രംപ് വ‍്യക്തമാക്കി. അതേസമയം, ഹോർമൂസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നു പോകുന്നതിന് കപ്പലുകളിൽ നിന്നും യുഎസ് പണം ഈടാക്കുമെന്നും ട്രംപ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com