

ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: ഇറാനെതിരേ വീണ്ടും യുദ്ധഭീഷണിയുമായി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തങ്ങൾ മുന്നോട്ടുവയ്ക്കുന്ന കരാറിൽ ഒപ്പുവച്ച് കീഴടങ്ങണമെന്നും അല്ലാത്ത പക്ഷം ഇറാനെതിരേ സൈനിക നീക്കം നടത്തുമെന്നും തലവെട്ടിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
ചർച്ചകളിലൂടെ പരിഹാരം കാണാൻ അവർക്ക് ഒരവസരം കൂടി നൽകുകയാണെന്നും ഇറാന് തിരിച്ചറിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
ഇറാന്‍റെ അഭ‍്യർഥന പ്രകാരമാണ് ഇത്തരത്തിലൊരു ചർച്ച നടക്കുന്നതെന്നും സൗദ‍്യ അറേബ‍്യ, യുഎഇ, ഖത്തർ അടക്കമുള്ള രാജ‍്യങ്ങൾ ഇതിനെ പിന്തുണയ്ക്കുന്നുണ്ടെന്നുമാണ് ട്രംപ് പറയുന്നത്.
എന്നാൽ അമെരിക്കയുമായി നിലവിൽ യാതൊരുവിധ ചർച്ചയും നടത്തുന്നില്ലെന്നാണ് ഇറാൻ വിദേശകാര‍്യ മന്ത്രാലയം പറയുന്നത്. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഒമാനുമായി മാത്രമാണ് ചർച്ച നടക്കുന്നതെന്ന് ഇറാൻ വിദേശകാര‍്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വ‍്യക്തമാക്കി.