റാസ് ലഫാൻ പ്രകൃതി വാതക ടെർമിനൽ ആക്രമിച്ച് ഇറാൻ

ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക കേന്ദ്രമാണ് ഖത്തറിലെ റാസ് ലഫാൻ.
 Iran destroyed the world's largest liquefied natural gas facility at Ras Laffan in Qatar.

ഇറാൻ തകർത്ത ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക കേന്ദ്രമായ ഖത്തറിലെ റാസ് ലഫാൻ.

social media

Updated on

റാസ് ലഫാൻ: ഖത്തറിലുള്ള ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക ടെർമിനലിനു നേരെ കടുത്ത ആക്രമണം നടത്തി ഇറാൻ. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ആക്രമണ വിവരം പുറത്തു വിട്ടത്. റാസ് ലഫാൻ മേഖലയിലുള്ള ടെർമിനലിനാണ് ഇറാൻ ആക്രമണത്തിൽ തീപിടിത്തം ഉണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി കയറ്റുമത ടെർമിനലാണ് ഇറാൻ ആക്രമിച്ചതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലോകത്തിലെ ദ്രവീകൃത പ്രകൃതി വാതകത്തിന്‍റെ അഞ്ചിലൊന്ന് റാസ് ലഫാനിൽ നിന്നാണ് കയറ്റുമതി ചെയ്യുന്നത്. എക്സോൺ മൊബീൽ, ഷെൽ, ടോട്ടൽ എനർജിസ് എന്നിവയുൾപ്പടെയുള്ള അന്താരാഷ്ട്ര കമ്പനികളുടെ പ്ലാന്‍റുകളാണ് ഇവിടെയുള്ളത്.

റാസ് ലഫാൻ മേഖലയിൽ നിരവധി മിസൈൽ ആക്രമണങ്ങൾ ഉണ്ടായതായി എണ്ണ, പ്രകൃതി വാതക കമ്പനിയായ ഖത്തർ എനർജി സ്ഥിരീകരിച്ചു. ആക്രമണങ്ങളിൽ തീപിടിത്തങ്ങളും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ഖത്തർ എനർജി പറഞ്ഞു. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ബുധനാഴ്ച ഇസ്രയേൽ ഇറാന്‍റെ ഏറ്റവും വലിയ പ്രകൃതി വാതക പാടത്തിനു നേരെ ആക്രമണം നടത്തിയതിനു പിന്നാലെ തിരിച്ചടി നടത്തുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു.ബുധനാഴ്ച ഇസ്രായേൽ ഇറാന്‍റെ ഏറ്റവും വലിയ വാതക പാടത്തിനു നേരെ ആക്രമ ണം നടത്തിയതിന് പിന്നാലെ തിരിച്ചടി നടത്തുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു .

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com