ബ്രിട്ടിഷ്, കനേഡിയൻ പൗരന്മാർക്ക് ചൈനയിൽ പോകാൻ വിസ വേണ്ട

വിസയില്ലാതെ എത്തുന്നവർക്ക് 30 ദിവസം വരെ ചൈനയിൽ തുടരാനും സാധിക്കും.
visa entry to china for Canada and UK

ബ്രിട്ടിഷ്, കനേഡിയൻ പൗരന്മാർക്ക് ചൈനയിൽ പോകാൻ വിസ വേണ്ട

Updated on

ബീജിങ്: ബ്രിട്ടിഷ്, കനേഡിയൻ പൗരന്മാർക്ക് വിസാ രഹിത പ്രവേശനം ഉറപ്പാക്കി ചൈന. വിനോദസഞ്ചാരമേഖലയെയും വ്യവസായത്തെയും പരിപോഷിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടി. 79 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണ് നിലവിൽ ചൈനയിലേക്ക് വിസാ രഹിത പ്രവേശനം സാധ്യമായിട്ടുള്ളത്. വ്യവസായം, വിനോദസഞ്ചാരം, കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദർശിക്കൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി ഈ അവസരം വിനിയോഗിക്കാം.

വിസയില്ലാതെ എത്തുന്നവർക്ക് 30 ദിവസം വരെ ചൈനയിൽ തുടരാനും സാധിക്കും. യൂറോപ്പിലെ ഭൂരിപക്ഷം രാജ്യങ്ങളിൽ നിന്നുള്ളവർക്കും ചൈനയിലേക്ക് വിസയില്ലാതെ എത്താം. ലാറ്റിൻ അമെരിക്കൻ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളും കൂട്ടത്തിലുണ്ട്.

യുഎസ്, ഇന്തോനേഷ്യ മുതലായ രാജ്യങ്ങളിലെ പൗരന്മാർക്ക് മറ്റൊരു രാജ്യത്തിലേക്കു പോകുന്നതിനായി പത്തു ദിവസം വരെ ചൈനയിൽ തുടരാൻ സാധിക്കും. യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ, കാനഡ പ്രധാനമന്ത്രി മാർക് കാർണി എന്നിവർ അടുത്തിടെ ചൈന സന്ദർശിച്ചതിനു തൊട്ടു പിന്നാലെയാണ് വിസാരഹിത പ്രവേശനം ഉറപ്പാക്കിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com