വിസയില്ലാതെ പോകാവുന്ന യൂറോപ്യൻ രാജ്യം; പ്രസവം നടക്കില്ല, മരിച്ചാൽ അടക്കാനും പറ്റില്ല!

ഗർഭിണികൾ മാസം തിക‍യുമ്പോൾ കുഞ്ഞിന് ജന്മം നൽകുന്നതിനായി ഓസ്ലോയിലേക്കോ ട്രോംസോയിലേക്കോ നോർവേയിലേക്കോ പറക്കുന്നതാണ് പതിവ്.
Visa free european country

വിസയില്ലാതെ പോകാവുന്ന യൂറോപ്യൻ രാജ്യം; പ്രസവം നടക്കില്ല, മരിച്ചാൽ അടക്കാനും പറ്റില്ല!

Updated on

വിസയില്ലാതെ താമസിക്കാനും ജോലി ചെയ്യാനും കഴിയുന്നൊരു യൂറോപ്യൻ രാജ്യമുണ്ട്. അവിടെ നടക്കാത്ത രണ്ട് കാര്യങ്ങളേ ഉള്ളൂ.. ജനനവും മരണവും. ലോകത്തിന്‍റെ ഒടുവിലുള്ള ഗ്രാമമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്വാൽബാർഡിനെക്കുറിച്ചാണ് പറയുന്നത്. ആർക്‌ടിക് സമുദ്ര ത്തിന്‍റെ നടുവിലാണ് സ്വാൽബാർഡ്. നോർവേയിൽ നിന്ന് 930 കിലോമീറ്ററും ഉത്തരധ്രുവത്തിൽ നിന്ന് 650 കിലോമീറ്ററും അകലെ. അതു കൊണ്ടു തന്നെ ഇവിടെ വർഷത്തിൽ ആറു മാസവും സൂര്യൻ അസ്തമിക്കില്ല. അടുത്ത ആറു മാസം സൂര്യനുദിക്കുകയുമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും നിലവിൽ ഇവിടെ 2400 പേർ താമസിക്കുന്നുണ്ടെന്നാണ് കണക്കുകൾ. മൈനസ് 43 ഡിഗ്രീ സെൽഷ്യസ് വരെയാണ് ഇവിടത്തെ ഏറ്റവും കുറഞ്ഞ താപനില.

ഏറ്റവും കൂടിയ താപനില 21.7 ഡിഗ്രീ സെൽഷ്യസും. അതു കൊണ്ടു തന്നെ ഇവിടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ സാധിക്കില്ല. മനുഷ്യ ശരീരം ജീർണിക്കാത്തത്രയും കൊടും തണുപ്പാണിവിടെ. താമസക്കാരിൽ ആർക്കെങ്കിലും അസുഖം ബാധിക്കുകയോ മരണാസന്നരാകുകയോ ചെയ്താൽ എത്രയും പെട്ടെന്ന് അവരെ അടുത്തുള്ള നോർവേയിലേക്ക് മാറ്റുകയാണ് പതിവ്. അതു മാത്രമല്ല ഇവിടെ വയസുകാലത്ത് വിശ്രമജീവിതവും ഇവിടെ സാധ്യമല്ല. ഈ നാട് നിർമിച്ചിരിക്കുന്നത് യുവാക്കൾക്ക് വേണ്ടി മാത്രമാണ്. വളരെ പരിമിതമായ ചികിത്സാ സൗകര്യങ്ങൾ മാത്രമേ ഇവിടെയുള്ളൂ. അതു കൊണ്ടാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ ഇവിടെ സാധിക്കാത്തത്. ഗർഭിണികൾ മാസം തിക‍യുമ്പോൾ കുഞ്ഞിന് ജന്മം നൽകുന്നതിനായി ഓസ്ലോയിലേക്കോ ട്രോംസോയിലേക്കോ നോർവേയിലേക്കോ പറക്കുന്നതാണ് പതിവ്. ഈ രണ്ട് പ്രശ്നങ്ങളും ഒഴിച്ചു നിർത്തിയാൽ സ്വാൽബാർഡ് സുരക്ഷിതമായ ഇടങ്ങളിൽ ഒന്നാണ്.

കുറ്റകൃത്യങ്ങളും ഇവിടെ കുറവാണ്. വീടുകൾ പൂട്ടിയിടുന്നതു പോലും ഇവിടെ അപൂർവമാണ്. നോർഡിക് കോപ്പറേഷൻ പറയുന്നതു പ്രകാരം ഭൂമിശാസ്ത്രപരമായി യൂറോപ്പിന്‍റെ ഭാഗമാണ് സ്വാൽബാർഡ്. എന്നിാൽ ഷെങ്കൻ കോപ്പറേഷന്‍റെ ഭാഗവുമല്ല. അതുകൊണ്ട് തന്നെ ഇവിടെ എത്താൻ സഞ്ചാരികൾക്കും ജോലി ചെയ്യാൻ എത്തുന്നവർക്കും വിസയോ മറ്റ് തൊഴിൽ, താമസ പെർമിറ്റുകളോ ആവശ്യമില്ല. നിങ്ങളുടെ വ്യക്തിത്വം തെളിയിക്കുന്ന രേഖകളും പാസ്പോർട്ടും മാത്രം മതിയാകും ഇവിടെയെത്താൻ. നോർവീജിയൻ ഇമിഗ്രേഷൻ നിയമവും ഇവിടെ നില നിൽക്കുന്നില്ല. പക്ഷേ സ്വാൽബാഡിലേക്ക് നേരിട്ട് വിമാനസർവീസ് ഇല്ലെന്നുള്ളതാണ് പ്രശ്നം. നോർവേ, ഓസ്ലോ, ട്രോംസോ എന്നിവിടങ്ങളിൽ നിന്നു മാത്രമേ സ്വാൽബാർഡിലേക്ക് വിമാനം കയറാൻ ആകൂ. ഈ മൂന്നു രാജ്യങ്ങളിൽ ഇറങ്ങാനും വിസ വേണമെന്നുള്ളതാണ് യാഥാർഥ്യം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com