വിസ അപേക്ഷ നിരസിക്കപ്പെട്ടാൽ പണം തിരികെ കിട്ടുമോ?

ഭൂരിഭാഗം രാജ്യങ്ങളും ഇക്കാര്യത്തിൽ സമാനമായ നയമാണ് പിന്തുടരുന്നത്.
Visa rejection money refund explanation

വിസ അപേക്ഷ നിരസിക്കപ്പെട്ടാൽ പണം തിരികെ കിട്ടുമോ?

Symbolic image
Updated on

ജോലി, ഉന്നത വിദ്യാഭ്യാസം എന്നിവയ്ക്കായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർ നേരിടുന്ന വലിയ പ്രശ്നമാണ് വിസ അപേക്ഷ നിരസിക്കൽ. പല കാരണങ്ങൾ കൊണ്ടും വിസ നിരസിക്കപ്പെടാറുണ്ട്. വേണ്ടത്ര രേഖകൾ നൽകാത്തതും തെറ്റായ വിസയ്ക്കു വേണ്ടി അപേക്ഷിക്കുന്നതും വേണ്ടത്ര സാമ്പത്തിക സുരക്ഷാ രേഖകൾ ഇല്ലാത്തതുമെല്ലാം വിസ നിരസിക്കാൻ മതിയായ കാരണങ്ങളാണ്. വിസ അപേക്ഷ വിജയകരമായി സമർപ്പിച്ചതു കൊണ്ട് വിസ ഉറപ്പാക്കാൻ സാധിക്കില്ലെന്ന് ചുരുക്കം.

ഏതെങ്കിലും കാരണവശാൽ വിസ അപേക്ഷ നിരസിക്കപ്പെട്ടാൽ അതിനായി നൽകിയ ഫീസ് തിരികെ ലഭിക്കാറില്ല. ഭൂരിഭാഗം രാജ്യങ്ങളും ഇക്കാര്യത്തിൽ സമാനമായ നയമാണ് പിന്തുടരുന്നത്. കാരണം വിസ ഫീയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് നടപടികൾ പൂർത്തിയാക്കുന്നതിനുള്ള ഫീസ് മാത്രമാണ്. പ്രീമിയം സർവീസിനായി നൽകിയിരുന്ന ചെറിയ തുക തിരികെ ലഭിക്കാൻ സാധ്യതയുണ്ടെന്നൊഴിച്ചാൽ വിസ ഫീ ഒരിക്കലും പൂർണമായും റീഫണ്ട് ചെയ്യാറില്ല.

ഒരിക്കൽ വിസ നിരസിക്കപ്പെട്ടാൽ അടുത്ത തവണ അപേക്ഷ നൽകുമ്പോൾ ഇക്കാര്യം പരിശോധിക്കപ്പെടും. എന്നാൽ മുൻപ് ചെയ്ത തെറ്റുകൾ തിരുത്തി അപേക്ഷ പൂർണമായി സമർപ്പിച്ചാൽ വിസ നിരസിക്കപ്പെടില്ല. എംബസിയുടെ നിർദേശങ്ങൾ പിന്തുടരുകയെന്നതാണ് വിസ തള്ളാതിരിക്കാൻ ആദ്യമായി ചെയ്യേണ്ടത്. എല്ലാ രേഖകളുടെയും നിരവധി പകർപ്പുകൾ സൂക്ഷിക്കുക, അഭിമുഖത്തിന് നല്ല രീതിയിൽ തയാറെടുത്ത് വ്യക്തമായി ഉത്തരങ്ങൾ പറയുക, അവസാന നിമിഷത്തിനു വേണ്ടി കാത്തിരിക്കാതെ പരമാവധി നേരത്തേ അപേക്ഷ സമർപ്പിക്കുക എന്നിവയെല്ലാം വിസ ലഭിക്കാൻ ഫലപ്രദമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com