

ഗാസയിൽ രൂക്ഷ ആക്രമണം
ഖാൻ യൂനുസ്: തെക്കൻ ഗാസയിലെ ഖാൻ യൂനുസിൽ ബുധനാഴ്ച രാത്രി നടന്ന മാരകമായ ആക്രമണത്തിൽ ആകെ ഏഴു മരണം. ഹമാസ് ഉന്നത കമാൻഡറെ ലക്ഷ്യം വച്ച് ഐഡിഎഫ് നടത്തിയ ആക്രമണമായിരുന്നു അത്. ഹമാസ് കമാൻഡർ കൊല്ലപ്പെട്ടത് ഉറപ്പാക്കും വരെ, അതായത് ഏഴു മണിക്കൂർ കഴിഞ്ഞ ശേഷം മാത്രമാണ് ആദ്യ അഭിപ്രായം നൽകാൻ ഐഡിഎഫ് തയാറായത്. ഖാൻ യൂനുസിലെ നാസർ ആശുപത്രിക്കു നേരെയുള്ള ആക്രമണം ബുധനാഴ്ച അർധരാത്രിക്കു ശേഷമാണ് നടന്നത്. ഇതിൽ ആകെ ഏഴു പേർ കൊല്ലപ്പെടുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹമാസ് അധികൃതർ അറിയിച്ചു.
കൊല്ലപ്പെട്ടവരിൽ ഹമാസ് തലവനും
മെഡിക്കൽ സെന്‍ററിനു നേരെയുള്ള ആക്രമണത്തെക്കുറിച്ചുള്ള വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങൾ രാത്രി മുഴുവൻ വ്യാപകമായി റിപ്പോർട്ട് ചെയ്തപ്പോഴെല്ലാം ഐഡിഎഫ് നിശബ്ദത പാലിച്ചു. വ്യാഴാഴ്ച രാവിലെ ഏഴുമണിക്കു മാത്രമാണ് സൈന്യം ആക്രമണത്തെക്കുറിച്ചുള്ള ആദ്യ അഭിപ്രായം പുറപ്പെടുവിച്ചത്. ഐഡിഎഫ് വക്താവ് യൂണിറ്റ് പലപ്പോഴും ഒരു അഭിപ്രായം നൽകുന്നതിന് മുമ്പ് ഒരു ആക്രമണത്തിന്‍റെ ഫലങ്ങൾക്കായി കാത്തിരിക്കാറുണ്ട്.