അമെരിക്കയ്ക്ക് പതിനാലിന നിർദേശങ്ങൾ സമർപ്പിച്ച് ഇറാൻ

ഉപരോധമടക്കം നീക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചേക്കുമോ?
Iran submits 14 proposals to America

അമെരിക്കയ്ക്ക് പതിനാലിന നിർദേശങ്ങൾ സമർപ്പിച്ച് ഇറാൻ

Updated on

ആണവ പദ്ധതികൾക്ക് ദീർഘകാലവിരാമം നൽകാമെന്ന് ഇറാൻ,യുദ്ധ നഷ്ടപരിഹാരത്തുക എന്ന ആവശ്യത്തിൽ നിന്നും പിന്മാറി

വർഷങ്ങളായി നിലനിൽക്കുന്ന അന്താരാഷ്ട്ര പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ലക്ഷ്യമിട്ട് തങ്ങളുടെ പുതുക്കിയ പതിനാലിന സമാധാന നിർദേശങ്ങൾ അമെരിക്കയ്ക്ക് സമർപ്പിച്ച് ഇറാന്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വൻ വഴിത്തിരിവാകാൻ സാധ്യതയുള്ള പ്രഖ്യാപനങ്ങളാണ് ഇതിലൂടെ പുറത്തു വരുന്നത്.

സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ ഇറാന്‍റെ സാമ്പത്തിക മേഖലയെ തളർത്തിയ എണ്ണ ഉപരോധത്തിൽ ഇളവ് നൽകാൻ അമെരിക്ക തയാറായേക്കും എന്നാണ് സൂചന. ഇറാൻ മുന്നോട്ടു വച്ച നിർദേശങ്ങളിൽ തങ്ങളുടെ ആണവ പദ്ധതികൾ ദീർഘകാലത്തേയ്ക്ക് മരവിപ്പിക്കാമെന്ന വിട്ടു വീഴ്ച പ്രധാന പങ്കു വഹിക്കുന്നു. ഇതിന്‍റെ ഭാഗമായി നിലവിലുള്ള യുറേനിയം ശേഖരം റഷ്യയ്ക്ക് കൈമാറാൻ ഇറാൻ തയാറാണ്.

നേരത്തെ ഉന്നയിച്ച യുദ്ധ നഷ്ടപരിഹാരത്തുക എന്ന ആവശ്യത്തിൽ നിന്നും ഇപ്പോൾ ഇറാൻ പിന്മാറി. പകരം തങ്ങളുടെ രാജ്യത്തിനു മേലുള്ള കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഒഴിവാക്കണമെന്ന ആവശ്യമാണ് ഇറാൻ ട്രംപ് ഭരണകൂടത്തിനു മുമ്പിൽ വച്ചിരിക്കുന്നത്.

ഇങ്ങനെയാണെങ്കിലും തന്ത്രപ്രധാനമായ ഹോർമൂസ് മേഖലയിൽ സ്വാധീനം ശക്തമാക്കുകയാണ് ഇറാൻ. മേഖലയിലെ കപ്പൽ ഗതാഗതം നിയന്ത്രിക്കുന്നതിനായി രൂപീകരിച്ച പേർഷ്യൻ ഗൾഫ് സ്ട്രെയ്റ്റ് അതോറിറ്റിയുടെ ഡിജിറ്റൽ വിഭാഗം കൂടുതൽ സജീവമാക്കിയിട്ടുണ്ട്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഹോർമൂസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന 1500ലധികം അന്താരാഷ്ട്ര ചരക്കു കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഈ ചർച്ചകൾ സഹായിച്ചേക്കുമെന്നാണ് വിദഗ്ധ നിരീക്ഷണം.

logo
Metro Vaartha
www.metrovaartha.com