"മലയാളത്തനിമ ആസ്വദിക്കാൻ ഇനിയും വരും" സെർജിയോയും ബുലോസും

വേമ്പനാട്ടു കായലിന്‍റെ ചാരുതയിൽ മനംമയങ്ങി സെർജിയോ ഗോർ
"come back to enjoy Malayalam cinema again" Sergio and Bulos

വേമ്പനാട്ടു കായലിന്‍റെ ചാരുതയിൽ മനംമയങ്ങി സെർജിയോ ഗോറും ബുലോസും

Updated on

ആലപ്പുഴ: ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിന്‍റെ പ്രകൃതി ഭംഗിയിലും കായൽ കാഴ്ചകളിലും മനം മയങ്ങി ഇന്ത്യയിലെ യുഎസ് അംബാസിഡർ സെർജിയോ ഗോർ. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മരുമകനും പ്രമുഖ വ്യവസായിയുമായ മൈക്കൽ ബൂലോസിനൊപ്പം ആലപ്പുഴയിൽ എത്തിയ അദ്ദേഹം കേരളത്തിലേയ്ക്ക് ഇനിയും തിരികെ വരുമെന്ന് വ്യക്തമാക്കി. സ്വകാര്യ സന്ദർശനത്തിന്‍റെ ഭാഗമായാണ് ഇരുവരും ആലപ്പുഴ പുന്നമടക്കായലിൽ ഹൗസ് ബോട്ട് സവാരി നടത്തിയത്. മഴ പെയ്ത അന്തരീക്ഷത്തിലും കായലിലൂടെയുള്ള യാത്ര തികച്ചും അവിസ്മരണീയമായ അനുഭവമായിരുന്നു എന്ന് സെർജിയോ ഗോർ പറഞ്ഞു.

“കേരളത്തിലേക്ക് വന്നതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഇവിടുത്തെ കായലുകളും പ്രകൃതിഭംഗിയും ശരിക്കും മനോഹരമാണ്. മഴയുണ്ടെങ്കിലും ഹൗസ് ബോട്ട് യാത്ര വളരെ മികച്ചൊരു അനുഭവമായി തോന്നി. കേരളത്തിലെ ജനങ്ങളുടെ സ്വീകരണവും പ്രകൃതിഭംഗിയും ഞാൻ ഏറെ ആസ്വദിച്ചു. തീർച്ചയായും കേരളത്തിന്‍റെ ഈ ഭംഗി ആസ്വദിക്കാൻ ഇനിയും ഞാൻ ഇങ്ങോട്ട് തിരികെ വരും” സെർജിയോ ഗോർ വ്യക്തമാക്കി.

ബൂലോസിന്‍റെ മനം കവർന്ന് വേമ്പനാട്ടു കായൽ

കേരളത്തിന്‍റെ പ്രകൃതിഭംഗിയിലും കായൽപ്പരപ്പിലെ ഹൗസ് ബോട്ട് യാത്രയിലും മനംമയങ്ങി ട്രംപിന്‍റെ മരുമകനും വ്യവസായിയുമായ മൈക്കൽ ബൂലോസ്. ഇന്ത്യയിലെ യു.എസ് അംബാസിഡർ സെർജിയോ ഗോറിനൊപ്പം സ്വകാര്യ സന്ദർശനത്തിനെത്തിയ ബൂലോസ്, ആലപ്പുഴയിലെ കായൽ സൗന്ദര്യം ആവോളം ആസ്വദിക്കുകയും വീണ്ടും കേരളത്തിലേക്ക് തിരികെ എത്തുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

കനത്ത മഴയ്ക്കിടയിലും ആലപ്പുഴ പുന്നമടക്കായലിൽ ഹൗസ് ബോട്ട് യാത്ര നടത്തിയ അദ്ദേഹം, വരാനിരിക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിക്കായി ചുണ്ടൻ വള്ളങ്ങൾ നടത്തുന്ന ആവേശകരമായ പരിശീലന തുഴച്ചിലും കണ്ടു ആസ്വദിച്ചു. ത‍ന്‍റെ അടുത്ത സുഹൃത്തു കൂടിയായ യു.എസ് അംബാസിഡറുടെ ക്ഷണമനുസരിച്ചാണ് ബൂലോസ് കേരളത്തിലെത്തിയത്.

logo
Metro Vaartha
www.metrovaartha.com