ഇറാന്‍റെ എണ്ണയിലാണ് കണ്ണ്; ഖാർഗ് ദ്വീപ് പിടിച്ചെടുക്കും: ട്രംപ്

ഇറാനിലെ എണ്ണ എടുക്കുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമെന്ന് ട്രംപ്
Will seize Kharg Island: Trump

ഖാർഗ് ദ്വീപ് പിടിച്ചെടുക്കും: ട്രംപ്

file photo
Updated on

വാഷിങ്ടൺ: ഇറാന്‍റെ എണ്ണ സ്വന്തമാക്കുമെന്നും ഖാർഗ് ദ്വീപ് പിടിക്കുമെന്നും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. പ്രസിഡന്‍റ് നിക്കോളാസ് മധുറോയെ പിടികൂടി വെനസ്വലയുടെ എണ്ണയ്ക്ക് മേൽ അനിശ്ചിതകാലത്തേക്ക് നിയന്ത്രണം കയ്യടക്കിയ മാതൃകയാണ് ഇറാനിൽ മുന്നിൽ കാണുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇറാനിലെ എണ്ണ എടുക്കുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം, പക്ഷേ യുഎസിലെ ചില മണ്ടന്മാർ നിങ്ങൾ എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് എന്ന് ചോദിക്കാറുണ്ട്. ഇറാന്‍റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാർഗ് ഐലൻഡ് വഴിയാണ്.

ഈ ദ്വീപ് പിടിച്ചെടുക്കാനാണ് നീക്കമെന്നും ട്രംപ് സൂചന നൽകി. ഖാർഗ് പിടിച്ചെടുത്താൽ കുറച്ചുകാലം അവിടെ സൈന്യത്തിന് തുടരേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവിടെത്തെ പ്രതിരോധം വളരെ ദുർബലമാണെന്നും എളുപ്പത്തിൽ പിടിച്ചെടുക്കാമെന്നും ട്രംപ് അവകാശപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com