യുകെയിൽ രണ്ട് ഇറാനിയൻ ചാരന്മാർ അറസ്റ്റിൽ

ഇറാനിയൻ ആക്ഷേപഹാസ്യ എഴുത്തുകാരനും നിരൂപകനുമായ കാംബീസ് ഹൊസൈനി ആയിരുന്നു ചാരന്മാരുടെ ഒരു ലക്ഷ്യം
 Two Iranian spies arrested in the UK

യുകെയിൽ രണ്ട് ഇറാനിയൻ ചാരന്മാർ അറസ്റ്റിൽ

Updated on: 

ഇറാൻ രഹസ്യാന്വേഷണ വിഭാഗത്തിനുവേണ്ടി ബ്രിട്ടനിലെ വിമത മാധ്യമപ്രവർത്തകരെ നിരീക്ഷിക്കുകയും ചാരപ്പണി നടത്തുകയും ചെയ്ത രണ്ട് ഇറാനിയൻ പൗരന്മാർ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇറാന്‍റെ വിദേശ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ ബ്രിട്ടനിൽ വർധിച്ചുവരുന്നതിന്റെ സൂചനയായാണ് കേസിനെ ബ്രിട്ടീഷ് പൊലീസ് വിലയിരുത്തുന്നത്.

വൂൾവിച്ച് ക്രൗൺ കോടതിയാണ് 41കാരനായ മൊസ്തഫ സെപാഹ്‌വന്ദിനെ രണ്ട് കുറ്റങ്ങളിലും 46കാരനായ ഫർഹാദ് ജവാദി മനേഷിനെ ഒരു കുറ്റത്തിലും കുറ്റക്കാരനായി കണ്ടെത്തിയത്. കേസിലെ മൂന്നാം പ്രതിയായ 57കാരൻ ഷാപൂർ ഖലേഹാലി ഖാനിയെ എല്ലാ കുറ്റങ്ങളിൽനിന്നും കോടതി വെറുതെവിട്ടു. 2024 ഓഗസ്റ്റ് മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ ഇറാൻ സർക്കാരിന്‍റെ കടുത്ത വിമർശകനായ ഇറാൻ ഇന്‍റർനാഷണൽ എന്ന പേർഷ്യൻ ഭാഷാ ടെലിവിഷൻ ചാനലിലെ മാധ്യമപ്രവർത്തകരെയാണ് പ്രതികൾ നിരീക്ഷിച്ചതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയത്.

 Iranian satirist and critic Kambiz Hosseini

ഇറാനിയൻ ആക്ഷേപഹാസ്യ എഴുത്തുകാരനും നിരൂപകനുമായ കാംബീസ് ഹൊസൈനി

ഇറാനിയൻ ആക്ഷേപഹാസ്യ എഴുത്തുകാരനും നിരൂപകനുമായ കാംബീസ് ഹൊസൈനി ആയിരുന്നു ചാര ലക്ഷ്യങ്ങളിലൊന്ന്. ലണ്ടൻ ആസ്ഥാനമായുള്ള ഇറാൻ ഇന്‍റർനാഷണലിന്‍റെ രാത്രി പരിപാടിയായ ദി പ്രോഗ്രാം അവതാരകനും ഇദ്ദേഹമാണ്.

ഇറാൻ ഭരണകൂടത്തെ വിമർശിച്ചതിന് പ്രതികാരമായി മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ലക്ഷ്യമിട്ടായിരുന്നു നിരീക്ഷണം. ഇറാന്‍റെ വിദേശ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ നിർദേശപ്രകാരമാണ് പ്രതികൾ പ്രവർത്തിച്ചതെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. ബ്രിട്ടന്‍റെ ദേശീയ സുരക്ഷാ നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.