135 രാജ്യങ്ങളിൽ നിന്നു പ്രതിനിധികൾ: മോദി നയിച്ച യോഗദിനാഘോഷം റെക്കോഡ് ബുക്കിൽ

ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംഭോജിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് പ്രതിനിധി മിഷേല്‍ എംപ്രിക് ഗിന്നസ് റെക്കോര്‍ഡിന്‍റെ സാക്ഷ്യപത്രം കൈമാറി
135 രാജ്യങ്ങളിൽ നിന്നു പ്രതിനിധികൾ: മോദി നയിച്ച യോഗദിനാഘോഷം റെക്കോഡ് ബുക്കിൽ
@MEAIndia
Updated on

യുഎന്‍: ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടത്തിയ അന്താരാഷ്ട്ര യോഗ ദിനാഘോഷം ലോക റെക്കോഡ് സ്ഥാപിച്ചു. ഒരേ യോഗാഭ്യാസത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുത്തതിന്‍റെ റെക്കോഡാണ് ഈ പരിപാടിയുടെ പേരിൽ എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നത്.

135 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുത്തത്. ഹോളിവുഡ് താരം റിച്ചാര്‍ഡ് ഗെരെ, ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് തുടങ്ങിയ പ്രമുഖരും ഇതിൽ ഉൾപ്പെടുന്നു.

ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംഭോജിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് പ്രതിനിധി മിഷേല്‍ എംപ്രിക് ഗിന്നസ് റെക്കോര്‍ഡിന്‍റെ സാക്ഷ്യപത്രം കൈമാറി. പരിപാടി സംഘടിപ്പിക്കുമ്പോള്‍ തന്നെ ഗിന്നസ് അധികൃതരെ അറിയിച്ച് പ്രതിനിധികളെ ഏര്‍പ്പെടുത്തിയിരുന്നു.

ലോകത്തിലെ മിക്ക രാജ്യങ്ങളില്‍നിന്നുമുള്ള പ്രതിനിധികൾ പരിപാടിക്കെത്തിയിട്ടുണ്ടെന്നാണ് താൻ മനസിലാക്കുന്നതെന്ന് മോദി ഈ പരിപാടിയെ അഭിസംബോധന ചെയ്യുമ്പോൾ പരാമർശിക്കുകയും ചെയ്തിരുന്നു. യോഗാഭ്യാസത്തില്‍ പങ്കെടുത്ത വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അദ്ദേഹം നന്ദിയും പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com