ബഹാമസിൽ ചെറു വിമാനം തകർന്നു വീണ് പത്തു മരണം

ബഹാമസ് തലസ്ഥാനമായ നസാവുവിന് അടുത്തുള്ള നോർത്ത് ആൻഡ്രോസ് എന്ന ദ്വീപിന് സമീപമാണ് വിമാനാപകടം
Ten dead in small plane crash in Bahamas

ബഹാമസിൽ ചെറു വിമാനം തകർന്നു വീണ് പത്തു മരണം

Updated on

നസാവു: കരീബിയൻ രാജ്യമായ ബഹാമസിൽ ചെറു വിമാനം തകർന്നു വീണ് പത്തു പേർക്ക് ദാരുണാന്ത്യം.ബഹാമസ് തലസ്ഥാനമായ നസാവുവിന് അടുത്തുള്ള നോർത്ത് ആൻഡ്രോസ് എന്ന ദ്വീപിന് സമീപമാണ് വിമാനാപകടം ഉണ്ടായത്. നസാവുവിൽ നിന്നും സാൻ ആൻഡ്രോസിലേയ്ക്ക് പുറപ്പെട്ട സെസ്ന 402 വിഭാഗത്തിൽ പെട്ട ചെറു വിമാനമാണ് തകർന്നു വീണതെന്ന് അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഫ്ലെമിംഗോ എയറിന്‍റെ സർവീസുകൾ താൽക്കാലികമായി നിർത്തി വച്ചു.

ഫ്ലെമിംഗോ എയറിന്‍റെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് താൽക്കാലികമായി റദ്ദാക്കിയത് മുൻകരുതൽ നടപടി മാത്രമാണെന്ന് ഊർജ-വ്യോമയാന മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച ഫ്ളെമിംഗോ എയറിന്‍റെ മറ്റൊരു വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെട്ടിരുന്നു. മായാഗ്വാനയിലേയ്ക്ക് പോകുകയായിരുന്ന വിമാനത്തിൽ പൈലറ്റ് തകരാർ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് നസാവുവിലേയ്ക്ക് തന്നെ തിരിച്ചു വിട്ടു. വിമാനം സുരക്ഷിതമായി ഇറക്കി യാത്രക്കാരെ പുറത്തെത്തിച്ചതിന് തൊട്ടു പിന്നാലെ തീപിടിക്കുകയായിരുന്നു. രണ്ടു സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com