പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാൻഡ് റോഡിൽ

ഞാ​ൻ വ​ള​ർ​ന്നു വ​ലു​താ​കു​ക​യും ചു​റ്റു​മു​ള്ള ലോ​ക​ത്തെ​കു​റി​ച്ച് ഗ്ര​ഹി​ക്കാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്ത​പ്പോ​ൾ, മ​ഹാ​പ്ര​ഭു ജ​ഗ​ന്നാ​ഥ​ന്‍റെ മ​ഹ​ത്വം കൂ​ടു​ത​ൽ വെ​ളി​വാ​യി
Droupadi Murmu’s spiritual journey in Puri Grand Road

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാൻഡ് റോഡിൽ

Updated on

ദ്രൗ​പ​ദി മു​ർ​മു

രാ​ഷ്ട്ര​പ​തി

ഭ​ഗ​വാ​ൻ ജ​ഗ​ന്നാ​ഥ​നാ​യി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ഒ​ട്ടേ​റെ പ്രാ​ർ​ഥാ​നാ​ഗീ​ത​ങ്ങ​ളും ഭ​ക്തി​ഗാ​ന​ങ്ങ​ളും കു​ട്ടി​ക്കാ​ലം മു​ത​ൽ​ക്കെ എ​ന്‍റെ ഓ​ർ​മ​ക​ളി​ലു​ണ്ട്. സ്കൂ​ളി​ലും കോ​ളെ​ജി​ലും പ​ഠി​ക്കു​മ്പോ​ൾ മ​ഹാ​പ്ര​ഭു ജ​ഗ​ന്നാ​ഥ​ന്‍റെ ഭ​ജ​ന​ക​ൾ ആ​ല​പി​ക്കു​ന്ന​തി​ൽ ഞാ​ൻ അ​തി​യാ​യ സ​ന്തോ​ഷം ക​ണ്ടെ​ത്തി​യി​രു​ന്നു. മ​ഹാ​പ്ര​ഭു​വി​നോ​ട് അ​നി​ർ​വ​ച​നീ​യ​മാ​യ ഒ​രു ബ​ന്ധം സ​ദാ അ​നു​ഭ​വ​വേ​ദ്യ​മാ​യി​രു​ന്നു. ഞാ​നി​പ്പോ​ൾ ഭ​ജ​ന​ക​ൾ പ​തി​വാ​യി ആ​ല​പി​ക്കാ​റി​ല്ലെ​ങ്കി​ലും, അ​വ നി​ശ​ബ്ദ​മാ​യി മൂ​ളു​ക​യും എ​ല്ലാ ദി​വ​സ​വും ഭ​ഗ​വാ​ൻ ജ​ഗ​ന്നാ​ഥ​നെ സ്മ​രി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്. പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ൽ ശ​ക്തി​യും പി​ന്തു​ണ​യു​മേ​കി​ക്കൊ​ണ്ട് അ​വി​ടു​ത്തെ ദി​വ്യ​സാ​ന്നി​ധ്യം സ​ദാ എ​ന്നോ​ടൊ​പ്പ​മു​ണ്ട്. ഭ​ക്ത​ക​വി മ​ധു​സൂ​ദ​ന റാ​വു ര​ചി​ച്ച ഗാ​നം മൃ​ദു​വാ​യി ഞാ​ൻ ആ​ല​പി​ച്ചു​പോ​രു​ന്നു: "മ​ഹാ​പ്ര​ഭു രാ​വും​പ​ക​ലും എ​ന്നോ​ടൊ​പ്പ​മു​ണ്ടെ​ന്ന സ്മ​ര​ണ​യോ​ടെ, ഞാ​ൻ എ​പ്പോ​ഴും അ​വ​നെ പൂ​ർ​ണ​ഹൃ​ദ​യ​ത്തോ​ടെ ആ​രാ​ധി​ക്കു​ന്നു'.

ഞാ​ൻ വ​ള​ർ​ന്നു വ​ലു​താ​കു​ക​യും ചു​റ്റു​മു​ള്ള ലോ​ക​ത്തെ​കു​റി​ച്ച് ഗ്ര​ഹി​ക്കാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്ത​പ്പോ​ൾ, മ​ഹാ​പ്ര​ഭു ജ​ഗ​ന്നാ​ഥ​ന്‍റെ മ​ഹ​ത്വം കൂ​ടു​ത​ൽ വെ​ളി​വാ​യി. വീ​ട്ടി​ൽ, മ​ഹാ​പ്ര​ഭു ജ​ഗ​ന്നാ​ഥ​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ പ​തി​വാ​യി​രു​ന്നു. ന​മ്മു​ടെ ഗ്രാ​മ​ത്തി​ലും അ​ത്ത​രം ച​ർ​ച്ച​ക​ൾ സ​ർ​വ​സാ​ധാ​ര​ണ​മാ​യി​രു​ന്നു. ഞാ​ൻ ഗ്രാ​മ​ത്തി​ലെ സ്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ൾ, ഭ​ക്ത സാ​ൽ​ബെ​ഗ് ര​ചി​ച്ച പ്ര​സി​ദ്ധ​മാ​യ പ്രാ​ർ​ഥ​ന "അ​ഹേ നി​ല ശൈ​ല' ഞ​ങ്ങ​ൾ പ​തി​വാ​യി ചൊ​ല്ലാ​റു​ണ്ടാ​യി​രു​ന്നു. ഞ​ങ്ങ​ളു​ടെ അ​ധ്യാ​പ​ക​ൻ ഭ​ഗ​വാ​ൻ ജ​ഗ​ന്നാ​ഥ​നെ​ക്കു​റി​ച്ചും പു​രി​യി​ലെ മ​നോ​ഹ​ര​മാ​യ ജ​ഗ​ന്നാ​ഥ ക്ഷേ​ത്ര​ത്തെ​ക്കു​റി​ച്ചും എ​പ്പോ​ഴും വാ​ചാ​ല​നാ​കും.

പു​രി​യി​ൽ ഒ​രു മ​ഹാ​ക്ഷേ​ത്ര​മു​ണ്ട്, അ​ത്ര​യും മ​നോ​ഹ​ര​മാ​യ മ​റ്റൊ​രു ക്ഷേ​ത്ര​മി​ല്ല! ജ്യേ​ഷ്ഠ​ൻ ബ​ല​ഭ​ദ്ര​ൻ സ​ഹോ​ദ​രി സു​ഭ​ദ്ര എ​ന്നി​വ​ർ​ക്കൊ​പ്പം ഭ​ഗ​വാ​ൻ ജ​ഗ​ന്നാ​ഥ​നെ അ​വി​ടെ ആ​രാ​ധി​ക്കു​ന്നു. മ​ഹാ​പ്ര​ഭു ജ​ഗ​ന്നാ​ഥ​ന് ഇ​രു​ണ്ട നി​റ​വും വൃ​ത്താ​കാ​ര​മാ​യ ന​യ​ന​ങ്ങ​ളു​മു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​രി സു​ഭ​ദ്ര​യ്‌​ക്ക് ച​ന്ദ​ന​നി​റ​മാ​ണ്, അ​ദ്ദേ​ഹ​ത്തി​ന്‍റെ മൂ​ത്ത സ​ഹോ​ദ​ര​ൻ ബ​ല​ഭ​ദ്ര​നാ​ക​ട്ടെ ച​ന്ദ്ര​പ്ര​കാ​ശ​ത്താ​ൽ തി​ള​ങ്ങു​ന്ന പു​ഷ്പ​ത്തെ അ​നു​സ്മ​രി​പ്പി​ക്കും വി​ധം​വെ​ളു​ത്ത നി​റ​മാ​ണ്. അ​വ​രു​ടെ തേ​ജോ​മ​യ​മാ​യ രൂ​പം ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ ക​ഴി​യി​ല്ല. ഭ​ഗ​വാ​ൻ ജ​ഗ​ന്നാ​ഥ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാം മ​ഹ​ത്ത​ര​മോ പ​വി​ത്ര​മോ ആ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് എ​ന്‍റെ അ​ധ്യാ​പ​ക​ൻ വി​ശ​ദീ​ക​രി​ക്കാ​റു​ണ്ട്: ജ​ഗ​ന്നാ​ഥ​ൻ "മ​ഹാ​പ്ര​ഭു' ആ​ണ്, അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സാ​ദം "മ​ഹാ​പ്ര​സാ​ദം' ആ​ണ്, അ​ദ്ദേ​ഹ​ത്തി​ന്‍റെ ക്ഷേ​ത്രം "ബ​ഡ ദ്യൂ​ല' അ​ഥ​വാ മ​ഹാ​ക്ഷേ​ത്ര​മാ​ണ്, അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ഥി "ബ​ഡാ ദ​ണ്ഡ' അ​ഥ​വാ ഗ്രാ​ൻ​ഡ് റോ​ഡ് ആ​ണ്, അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മു​ദ്രം "മ​ഹോ​ദ​ധി' അ​ഥ​വാ മ​ഹാ​സ​മു​ദ്ര​മാ​ണ്. പു​രി​യി​ലെ പു​രു​ഷോ​ത്ത​മ ക്ഷേ​ത്രം, എ​ന്‍റെ ജ​ന്മ​ഗ്രാ​മ​മാ​യ മ​യൂ​ർ​ഭ​ഞ്ച് ജി​ല്ല​യി​ലെ ഉ​പ​ർ​ബേ​ദ​യി​ൽ നി​ന്ന് ഏ​റെ അ​ക​ലെ​യാ​യ​തി​നാ​ൽ അ​വി​ടം സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന് ഞാ​ൻ ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ല. പി​ന്നീ​ട്, യൂ​ണി​റ്റ്-2 ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ പ​ഠ​ന​ത്തി​നാ​യി ഭു​വ​നേ​ശ്വ​റി​ലെ​ത്തു​ക​യും ഹോ​സ്റ്റ​ലി​ൽ താ​മ​സ​മാ​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ, അ​വ​സാ​നം പു​രി, ഭു​വ​നേ​ശ്വ​ർ, കൊ​ണാ​ർ​ക്ക് തു​ട​ങ്ങി​യ ക്ഷേ​ത്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള അ​വ​സ​രം കൈ​വ​ന്നു. ഭ​ഗ​വാ​ൻ ജ​ഗ​ന്നാ​ഥ​ന്‍റെ പ്ര​ഥ​മ ദ​ർ​ശ​നം എ​ന്‍റെ ഓ​ർ​മ​യി​ൽ ഇ​ന്നും മാ​യാ​തെ നി​ൽ​ക്കു​ന്നു. ക്ഷേ​ത്ര​ത്തി​ന്‍റെ പ്രൗ​ഢി​യും അ​തി​മ​നോ​ഹ​ര​മാ​യ ദേ​വ​താ​ശി​ൽ​പ്പ​ങ്ങ​ളും എ​ന്നി​ൽ ആ​ഴ​ത്തി​ലു​ള്ള മു​ദ്ര​ക​ൾ പ​തി​പ്പി​ച്ചു, ആ ​അ​നു​ഭ​വം ഇ​ന്നും അ​വി​സ്മ​ര​ണീ​യ​മാ​യി തു​ട​രു​ന്നു.

മ​ഹാ​പ്ര​ഭു ജ​ഗ​ന്നാ​ഥ​ന്‍റെ ര​ഥ​യാ​ത്ര ആ​ർ​ക്കെ​ങ്കി​ലും മ​റ​ക്കാ​ൻ ക​ഴി​യു​മോ? വ​ർ​ഷ​ത്തി​ലെ പ​ന്ത്ര​ണ്ട് മാ​സ​ങ്ങ​ളി​ലാ​യി പ​തി​മൂ​ന്ന് ഉ​ത്സ​വ​ങ്ങ​ൾ ശ്രീ​ക്ഷേ​ത്ര​ത്തി​ൽ ആ​ഘോ​ഷി​ക്കു​മെ​ന്ന് പ​റ​യാ​റു​ണ്ട്. എ​ന്നാ​ൽ ര​ഥ​യാ​ത്ര​യു​ടെ മ​ഹ​ത്വം അ​തു​ല്യ​മാ​ണ്. ഭ​ഗ​വാ​ന്‍റെ പ​വി​ത്ര​മാ​യ ദ​ർ​ശ​നം ല​ഭി​ക്കാ​ൻ ഭ​ക്ത​ർ വ​ർ​ഷം മു​ഴു​വ​നും ജ​ഗ​ന്നാ​ഥ ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്കു​ന്നു. എ​ന്നാ​ൽ വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ, മ​ഹാ​പ്ര​ഭു സ്വ​യം ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി വി​ശാ​ല ഗ്രാ​ൻ​ഡ് റോ​ഡ് (ബ​ഡാ ദ​ണ്ഡ) വീ​ഥി​യി​ലൂ​ടെ ഗു​ണ്ടി​ച്ച ക്ഷേ​ത്ര​ത്തി​ലേ​ക്ക് യാ​ത്ര ചെ​യ്ത് ഭ​ക്ത​ർ​ക്ക് ദ​ർ​ശ​നം ന​ൽ​കു​ന്നു. ഭ​ഗ​വാ​ൻ ജ​ഗ​ന്നാ​ഥ​ൻ ത​ന്‍റെ സ​ഹോ​ദ​ര​ൻ ബ​ല​ഭ​ദ്ര​ൻ, സ​ഹോ​ദ​രി സു​ഭ​ദ്ര, പ​വി​ത്ര​മാ​യ സു​ദ​ർ​ശ​ന ച​ക്രം എ​ന്നി​വ​രോ​ടൊ​പ്പം മ​നോ​ഹ​ര​മാ​യി അ​ല​ങ്ക​രി​ച്ച മൂ​ന്ന് ര​ഥ​ങ്ങ​ളി​ൽ ഗു​ണ്ടി​ച്ച ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്കു​ന്നു. അ​വി​ടെ ഏ​ഴു ദി​വ​സം വ​സി​ച്ച​ശേ​ഷം പ്ര​ധാ​ന ക്ഷേ​ത്ര​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്നു. മ​ഹാ​പ്ര​ഭു​വി​ന്‍റെ ഈ ​മ​ഹ​ത്താ​യ ഉ​ത്സ​വം അ​ദ്വി​തീ​യം ത​ന്നെ.

കു​ട്ടി​ക്കാ​ലം മു​ത​ൽ​ക്കെ, ഞാ​ൻ മ​ഹാ​പ്ര​ഭു ജ​ഗ​ന്നാ​ഥ​ന്‍റെ ഭ​ക്ത​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ ഞാ​നെ​ന്‍റെ ആ​രാ​ധ്യ​ദേ​വ​നാ​യി ക​ണ​ക്കാ​ക്കു​ന്നു. എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഉ​യ​ർ​ച്ച താ​ഴ്ച​ക​ളി​ലെ​ല്ലാം അ​ദ്ദേ​ഹം എ​ന്നോ​ടൊ​പ്പ​മു​ണ്ട്. എ​ന്‍റെ ജീ​വി​ത​ത്തി​ലു​ട​നീ​ളം, ക​ഷ്ട​പ്പാ​ടു​ക​ൾ നേ​രി​ട്ട​പ്പോ​ഴെ​ല്ലാം ഭ​ഗ​വാ​ൻ ജ​ഗ​ന്നാ​ഥ​ൻ എ​ന്നെ കാ​ത്തു​ര​ക്ഷി​ച്ചു. എ​ന്‍റെ സു​ഖ​ദുഃ​ഖ​ങ്ങ​ളു​ടെ ഉ​റ​വി​ടം അ​ദ്ദേ​ഹ​മാ​ണ്. അ​ദ്ദേ​ഹം എ​നി​ക്ക് ശ​ക്തി​പ​ക​ർ​ന്നു. എ​ല്ലാ ബു​ദ്ധി​മു​ട്ടു​ക​ളും ത​ര​ണം ചെ​യ്യാ​ൻ സ​ഹാ​യി​ച്ചു. സ​ർ​വോ​പ​രി ഞാ​ൻ അ​വി​ടു​ത്തെ മ​ക​ള​ല്ലേ.

ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി പ​ദ​ത്തി​ലേ​ക്കു​ള്ള എ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​പ്പോ​ൾ, ഞാ​ൻ ഭ​ഗ​വാ​ൻ ജ​ഗ​ന്നാ​ഥ​നെ എ​ളി​മ​യോ​ടെ സ്മ​രി​ക്കു​ക​യും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​നും പി​ന്തു​ണ​യ്ക്കും വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്തു. "അ​ങ്ങ് എ​ന്നെ അ​ത്യു​ന്ന​ത​ങ്ങ​ളി​ലേ​ക്ക് ആ​ന​യി​ക്കു​ന്നു. ഓ​രോ ചു​വ​ടു​വ​യ്പ്പി​ലും എ​ന്നെ ന​യി​ക്കാ​ൻ എ​ന്നോ​ടൊ​പ്പം ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് ഞാ​ൻ അ​പേ​ക്ഷി​ക്കു​ന്നു'. എ​ന്‍റെ പ്രാ​ർ​ഥ​ന അ​ദ്ദേ​ഹം കേ​ട്ടു. ര​ഥ​യാ​ത്ര ന​ട​ക്കു​മ്പോ​ൾ രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ഡ​ൽ​ഹി​യി​ൽ തു​ട​രേ​ണ്ടി​വ​ന്ന​തി​നാ​ൽ എ​നി​ക്ക് പു​രി സ​ന്ദ​ർ​ശി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ര​ഥ​യാ​ത്ര ദി​വ​സം അ​തി​രാ​വി​ലെ, ഞാ​ൻ ഡ​ൽ​ഹി​യി​ലെ ഹൗ​സ് ഖാ​സി​ലെ ശ്രീ ​ജ​ഗ​ന്നാ​ഥ ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ചു, അ​വി​ടെ എ​നി​ക്ക് ഭ​ഗ​വാ​ന്‍റെ ദി​വ്യ​ദ​ർ​ശ​നം ല​ഭി​ച്ചു. എ​ന്‍റെ ഹൃ​ദ​യം സ​ന്തോ​ഷ​ത്താ​ൽ ആ​റാ​ടി. അ​ദ്ദേ​ഹം എ​ന്‍റെ മേ​ൽ അ​നു​ഗ്ര​ഹം ചൊ​രി​ഞ്ഞു. ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ഞാ​ൻ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. വ​ള​രെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ഞാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. 2022 ജൂ​ലൈ 25ന് ​രാ​ഷ്ട്ര​പ​തി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​ന് പാ​ർ​ല​മെ​ന്‍റി​ന്‍റെ സെ​ൻ​ട്ര​ൽ ഹാ​ളി​ലേ​ക്ക് പോ​കു​മ്പോ​ൾ ഞാ​ൻ മ​ഹാ​പ്ര​ഭു ജ​ഗ​ന്നാ​ഥ​നോ​ട് പ്രാ​ർ​ഥി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​ഗ്ര​ഹ​ത്താ​ൽ ച​ട​ങ്ങ് ഭം​ഗി​യാ​യി ന​ട​ന്നു. രാ​ഷ്ട്ര​പ​തി എ​ന്ന നി​ല​യി​ലെ ക​ന്നി അ​ഭി​സം​ബോ​ധ​നാ സ​മ​യ​ത്ത്, അ​ദ്ദേ​ഹം എ​ന്നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​തു​പോ​ലെ തോ​ന്നി.

രാ​ഷ്ട്ര​പ​തി​യാ​യി ചു​മ​ത​ല​യേ​റ്റെ​ങ്കി​ലും, പു​രി സ​ന്ദ​ർ​ശി​ക്കാ​നും ഭ​ഗ​വാ​ൻ ജ​ഗ​ന്നാ​ഥ​ന്‍റെ പ​വി​ത്ര ദ​ർ​ശ​ന​ത്തി​നും എ​ന്‍റെ ഹൃ​ദ​യം കൊ​തി​ച്ചു​കൊ​ണ്ടി​രു​ന്നു. ദി​വ​സ​ങ്ങ​ൾ ക​ട​ന്നു​പോ​യി, പ​ക്ഷേ പു​രി സ​ന്ദ​ർ​ശി​ക്കാ​ൻ എ​നി​ക്ക് ക​ഴി​ഞ്ഞി​ല്ല. ഒ​രു നി​മി​ഷം എ​നി​ക്ക് തോ​ന്നി; അ​വ​ൻ അ​നു​വ​ദി​ക്കാ​ത്തി​ട​ത്തോ​ളം ആ​ർ​ക്കെ​ങ്കി​ലും അ​വ​ന്‍റെ ദ​ർ​ശ​നം ല​ഭി​ക്കു​മോ! ഞാ​ൻ നി​ശ​ബ്ദ​മാ​യി അ​വി​ടു​ത്തോ​ട് പ്രാ​ർ​ഥി​ച്ചു, "ഞാ​ൻ എ​ന്തെ​ങ്കി​ലും തെ​റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ, എ​ന്നോ​ട് ക്ഷ​മി​ക്കൂ, മ​ഹാ​പ്ര​ഭു! ക​രു​ണ​യു​ണ്ടാ​യി എ​ന്നെ പു​രി​യി​ലേ​ക്ക് വി​ളി​ക്കൂ, അ​ങ്ങ​യു​ടെ ദ​ർ​ശ​നം ന​ൽ​കൂ'. "ഭാ​വ്' അ​ഥ​വാ വി​കാ​ര​ങ്ങ​ളു​ടെ മ​ഹാ​പ്ര​ഭു​വാ​ണ് അ​ദ്ദേ​ഹം. എ​ന്‍റെ വി​കാ​ര​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന് മ​ന​സി​ലാ​കാ​തി​രി​ക്കു​മോ? താ​മ​സി​യാ​തെ, 2022 ന​വം​ബ​ർ 10ന് ​പു​രി​യി​ലേ​ക്കു​ള്ള ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം നി​ശ്ച​യി​ക്ക​പ്പെ​ട്ടു. വാ​ഹ​ന​വ്യൂ​ഹം പ്ര​ശ​സ്ത​മാ​യ ഗ്രാ​ൻ​ഡ് റോ​ഡി​ലേ​ക്ക് (ബ​ഡാ ദ​ണ്ഡ) പ്ര​വേ​ശി​ച്ച​പ്പോ​ൾ, ഞാ​ൻ ഭ​ക്തി​യാ​ൽ മ​തി​മ​റ​ന്നു. ശ്രീ ​ജ​ഗ​ന്നാ​ഥ​ന്‍റെ വീ​ഥി​യാ​ണ് ബ​ഡാ ദ​ണ്ഡ. അ​വി​ടെ പ്രോ​ട്ടോ​ക്കോ​ളു​ക​ൾ​ക്ക് എ​ന്ത് പ്ര​സ​ക്തി? കാ​ർ നി​ർ​ത്താ​ൻ ഞാ​നാ​വ​ശ്യ​പ്പെ​ട്ടു. മു​ഴു​വ​ൻ വാ​ഹ​ന​വ്യൂ​ഹ​വും നി​ശ്ച​ല​മാ​യ​പ്പോ​ൾ, മെ​ല്ലെ പു​റ​ത്തി​റ​ങ്ങി. ഏ​ക​ദേ​ശം ര​ണ്ടു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ജ​ഗ​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ന​ഗ്ന​പാ​ദ​യാ​യി ന​ട​ക്കാ​നാ​രം​ഭി​ച്ചു. ക്ഷേ​ത്ര​ത്തി​ന്‍റെ പ​വി​ത്ര​മാ​യ നീ​ൽ​ച​ക്ര​ത്തി​ലും അ​തി​ന്‍റെ ശി​ഖ​ര​ത്തി​ന് മു​ക​ളി​ലു​ള്ള പ​തി​ത് പ​വ​ൻ പ​താ​ക​യി​ലും ദൃ​ഷ്ടി​യു​റ​പ്പി​ച്ച്, ആ​ദ​ര​വോ​ടെ​യും ദൃ​ഢ​നി​ശ്ച​യ​ത്തോ​ടെ​യും മു​ന്നോ​ട്ടു​ന​ട​ന്നു.

ജ​ഗ​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ന​ട​ക്കു​മ്പോ​ൾ, ഗ്രാ​ൻ​ഡ് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും ത​ടി​ച്ചു​കൂ​ടി​യ കു​ട്ടി​ക​ളെ​യും സ്ത്രീ​ക​ളെ​യും യു​വാ​ക്ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും ഞാ​ൻ അ​ഭി​വാ​ദ്യം ചെ​യ്തു, പ​ക്ഷേ എ​ന്‍റെ മ​ന​സ് പൂ​ർ​ണ​മാ​യും ഭ​ഗ​വാ​ൻ ജ​ഗ​ന്നാ​ഥ​നി​ൽ അ​ർ​പ്പി​ച്ചി​രു​ന്നു. സിം​ഹ ദ്വാ​ര​ത്തി​ൽ (ല​യ​ൺ ഗേ​റ്റി​ൽ) എ​ത്തി​യ​പ്പോ​ൾ, ഭ​ക്തി എ​ന്ന കീ​ഴ​ട​ക്കി, മ​റ്റെ​ല്ലാം മ​റ​ന്നു. ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​മ്പ് ഞാ​ൻ പാ​വ​ന​മാ​യ ഗ്രാ​ൻ​ഡ് റോ​ഡി​ൽ സാ​ഷ്ടാം​ഗം പ്ര​ണ​മി​ച്ചു, ബ​ഡാ ദ​ണ്ഡ​യു​ടെ പൊ​ടി​യി​ൽ വീ​ണു​കി​ട​ന്ന്, മ​ഹാ​പ്ര​ഭു​വി​ന് എ​ന്‍റെ എ​ളി​യ പ്ര​ണാ​മം അ​ർ​പ്പി​ച്ചു. അ​ന​ന്ത​രം ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ച്ചു. ശ്രീ​കോ​വി​ലി​ൽ (ഗ​ർ​ഭ​ഗൃ​ഹം) എ​ത്തി നാ​ലു ദേ​വ​ത​മാ​രു​ടെ പ​വി​ത്ര​മാ​യ ദ​ർ​ശ​നം ല​ഭി​ച്ച​തോ​ടെ, ദി​വ്യാ​ന​ന്ദ​ത്താ​ൽ ഞാ​ൻ മ​തി​മ​റ​ന്നു. പ്ര​പ​ഞ്ച​ത്തി​ന്‍റെ സം​ര​ക്ഷ​ക​നാ​യ മ​ഹാ​പ്ര​ഭു​വി​ന്‍റെ ദ​ർ​ശ​നം. എ​ല്ലാ​വ​രാ​ലും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​രു​ടെ ര​ക്ഷ​ക​നാ​ണ് അ​ദ്ദേ​ഹം. ലോ​ക​രു​ടെ ദുഃ​ഖ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം സ​ദാ ഒ​പ്പ​മു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വൃ​ത്താ​കാ​ര​മാ​യ ന​യ​ന​ങ്ങ​ൾ ഒ​രി​ക്ക​ലും ഇ​മ​വെ​ട്ടാ​ത്ത​ത്. ധ​നി​ക​നെ​ന്നോ ദ​രി​ദ്ര​നെ​ന്നോ ഉ​യ​ർ​ന്ന​വ​നെ​ന്നോ താ​ണ​വ​നെ​ന്നോ ഉ​ള്ള വേ​ർ​തി​രി​വ് അ​ദ്ദേ​ഹ​ത്തി​നി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ ദൃ​ഷ്ടി​യി​ൽ എ​ല്ലാ​വ​രും സ​മ​ന്മാ​രാ​ണ്. സ​മ​ത്വം ജ​ഗ​ന്നാ​ഥ​ന്‍റെ മ​ന്ത്ര​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​രു​ണ്യ​ത്താ​ൽ അ​നു​ഗൃ​ഹീ​ത​യാ​യ ഞാ​ൻ, സ​മൂ​ഹ​ത്തി​ലെ സ​മ​സ്ത ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സേ​വ​ന​ത്തി​നാ​യി സ്വ​യം സ​മ​ർ​പ്പി​ച്ചു. വൃ​ത്താ​കാ​ര​മാ​യ ന​യ​ന​ങ്ങ​ളു​ള്ള മ​ഹാ​പ്ര​ഭു ജ​ഗ​ന്നാ​ഥ​നെ നോ​ക്കി, ഭ​ക്തി​പൂ​ർ​വം കൈ​ക​ൾ കൂ​പ്പി ഞാ​ൻ പ്രാ​ർ​ഥി​ച്ചു, "ജ​ന​സേ​വ​ന​ത്തി​നാ​യു​ള്ള എ​ന്‍റെ സ​മ​ർ​പ്പ​ണ മ​നോ​ഭാ​വം അ​ങ്ങ​യു​ടെ അ​നു​ഗ്ര​ഹ​ത്താ​ൽ ശാ​ശ്വ​ത​മാ​യി നി​ല​നി​ൽ​ക്ക​ട്ടെ, ഹേ ​മ​ഹാ​ബാ​ഹോ! ഹേ ​കൃ​പാ​നി​ധേ, സ​മ്പൂ​ർ​ണ ജ​ഗ​ത്തെ​യും ന​മ്മു​ടെ രാ​ജ്യ​ത്തെ​യും ദ​യാ​പൂ​ർ​വം കാ​ത്തു​കൊ​ള്ളേ​ണ​മേ. ഹൃ​ദ​യം​ഗ​മ​മാ​യ ഈ ​പ്രാ​ർ​ഥ​ന​യോ​ടെ, ഞാ​ൻ അ​വാ​ച്യ​മാ​യ ഭ​ക്തി​യി​ൽ മു​ഴു​കി.

logo
Metro Vaartha
www.metrovaartha.com