രണ്ട് ഭർത്താക്കന്മാർക്കും തുല്യ സമയം; തീരുമാനം ഭാര്യയുടേത്, മുറിക്കു പുറത്ത് അടയാളം!

എത്ര സമയം ഏത് ഭർത്താവിനൊപ്പം ചെലവഴിക്കണമെന്ന് തീരുമാനിക്കുന്നതും ഭാര്യയാണ്.
Himachal customs, two husbands and one wife, how it works

രണ്ട് ഭർത്താക്കന്മാർക്കും തുല്യ സമയം; തീരുമാനം ഭാര്യയുടേത്, അടയാളമായി മുറിക്ക് പുറത്ത് ചെരിപ്പും തൊപ്പിയും!

Updated on

മാണ്ഡി: അടുത്തിടെയാണ് ഹിമാചൽ പ്രദേശിലെ രണ്ട് സഹോദരങ്ങൾ ഒരേ പെൺകുട്ടിയെ ഒരുമിച്ച് വിവാഹം കഴിച്ച് വൈറലായി മാറിയത്. ഹിമാചലിലെ ഹട്ടി ഗോത്രവിഭാഗത്തിന്‍റെ നൂറ്റാണ്ട് പഴക്കമുള്ള ആചാരം പ്രകാരമാണ് ദിവസങ്ങളോളം നീണ്ടു നിന്ന ചടങ്ങുകളോടെ വിവാഹം നടത്തിയത്. ജോഡിദാര എന്നാ‌ണ് ഈ വിവാഹം അറിയപ്പെടുന്നത്.

മുൻ കാലങ്ങളിൽ സ്വത്തും സമ്പാദ്യവും കൈമോശം വരാതിരിക്കാനായിരുന്നു സഹോദരങ്ങൾ ഒരേ പെൺകുട്ടിയെ വിവാഹം കഴിച്ചിരുന്നത്. എന്നാൽ, പിന്നീട് പെൺകുട്ടികൾ ഈ രീതിയോടെ എതിർപ്പ് പ്രകടിപ്പിച്ചതോടെ ഇത്തരം വിവാഹങ്ങൾ അപൂർവമായി മാറി.

ഷില്ലൈ ഗ്രാമത്തിലെ പ്രദീപ്, കപിൽ നേഗി എന്നീ സഹോദരങ്ങളാണ് സുനിത ചൗഹാൻ എന്ന പെൺകുട്ടിയെ വിവാഹം കഴിച്ച് വീണ്ടും വാർത്തകളിൽ ഇടം പിടിച്ചത്. ഹിമാചലിൽ റവന്യൂ നിയമപ്രകാരം ഇത്തരം വിവാഹം അനുവദനീയമാണ്. മൂന്നു ദിവസമാണ് വിവാഹ ആഘോഷങ്ങൾ നീണ്ടുനിന്നത്. ഹട്ടി ഗോത്രത്തിന്‍റെ കുലദേവത കുന്തീ ദേവിയാണ്. മഹാഭാരതം മുതൽ ഇത്തരം വഴക്കമുണ്ടെന്നും ഗോത്രത്തിലെ നേതാക്കൾ പറയുന്നു.

ഹിമാചലിലെ മുൻ മുഖ്യമന്ത്രി വൈ.എസ്. പാർമർ ജോഡിദാര ചടങ്ങിനെക്കുറിച്ച് ഒരു പ്രബന്ധം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പോളിയാണ്ട്രി ഇൻ ദി ഹിമാല‌യാസ് എന്നാണ് പുസ്തകത്തിന്‍റെ പേര്. ഹിമാചലിലെ ബഹുഭർതൃത്വവും സാമൂഹ്യ- സാമ്പത്തിക പശ്ചാത്തലവും ആണ് ഇതിൽ വ്യക്തമാക്കിയിരിക്കുന്നത്. ഈ ആചാരം പ്രകാരം ഭാര്യയ്ക്കാണ് പൂർണ അധികാരം. എത്ര സമയം ഏത് ഭർത്താവിനൊപ്പം ചെലവഴിക്കണമെന്ന് തീരുമാനിക്കുന്നതും ഭാര്യയാണ്.

ചിലപ്പോൾ മുറിയിൽ ഉള്ളയാളെക്കുറിച്ച് സൂചന നൽകുന്നതിനായി മുറിക്ക് പുറത്ത് ചെരിപ്പോ തൊപ്പിയോ അടയാളമായി വയ്ക്കുന്ന രീതിയും ഹട്ടി വിഭാഗത്തിൽ പിന്തുടർന്നു വന്നിരുന്നു. മിക്കവാറും ഒരേ മുറിയിൽ തന്നെയായിരിക്കും ഭർത്താക്കന്മാരും ഭാര്യയും ഉറങ്ങുക. അക്കാര്യത്തിൽ ഭാര്യയാണ് തീരുമാനമെടുക്കുക.

രണ്ട് ഭർത്താക്കന്മാർക്കും തുല്യമായി സേവനം ചെയ്യാൻ ഭാര്യ സമയം കണ്ടെത്താറുണ്ട്. ആർക്കൊപ്പം എത്ര സമയം ചെലവഴിക്കണമെന്നും ഭാര്യ തീരുമാനിക്കും. പരാതികളും പ്രശ്നങ്ങളും ഉയരുന്നത് വളരെ അപൂർവമായി മാത്രമായിരുന്നുവെന്ന് പാർമെർ പ്രബന്ധത്തിൽ ചൂണ്ടിക്കാട്ടുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com