

കെ.ബി. ജയചന്ദ്രൻ, ചീഫ് ഫോട്ടൊഗ്രഫർ, മെട്രൊ വാർത്ത.
അന്തരിച്ച പ്രസ് ഫോട്ടോഗ്രാഫർ വിക്‌ടർ ജോർജിന്‍റെ ഓർമക്കായി സഫ്ദർ കലാവേദി ഏർപ്പെടുത്തിയ മികച്ച ഫോട്ടോഗ്രാഫർക്കുള്ള വികടർ ജോർജ് പുരസ്‌കാരത്തിന് മെട്രൊ വാർത്ത ചീഫ് ഫോട്ടോഗ്രാഫർ കെ.ബി ജയചന്ദ്രൻ അർഹനായി.
വിക്‌ടറിന്‍റെ 25-ാം ചരമ വാർഷികമായ ജൂലൈ 11-ന് രാവിലെ 10.30ന് മ്യൂസിയം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്‌കാരം സമർപ്പിക്കും.