ന​ഴ്സു​മാ​രു​ടെ വി​ജ​യി​ക്കേ​ണ്ട സ​മ​ര​ങ്ങ​ൾ

"അ​രി​യും തി​ന്നു ആ​ശാ​രി​ച്ചി​യേം ക​ടി​ച്ചി​ട്ട് പി​ന്നേം നാ​യ​ക്ക് മു​റു​മു​റു​പ്പ്' എ​ന്നു കേ​ട്ടി​ട്ടേ​യു​ള്ളൂ. ഇ​പ്പോ​ൾ, സ്വ​കാ​ര്യ ആ​ശു​പ​ത്രി ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യി​ലൂ​ടെ അ​ത് കാ​ണു​ക​യാ​ണ്
ന​ഴ്സു​മാ​രു​ടെ വി​ജ​യി​ക്കേ​ണ്ട സ​മ​ര​ങ്ങ​ൾ
Updated on

#എം.ബി. സന്തോഷ്

തൃ​ശൂ​രി​ൽ ന​ഴ്സു​മാ​രു​ടെ സ​മ​രം വി​ജ​യി​ച്ച​തു ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്. അ​തി​നു പി​ന്നാ​ലെ, അ​വ​രു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ളെ ആ​ദ്യ​മാ​യി പി​ന്തു​ണ​ച്ച​തി​ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്ക് ആ​ശു​പ​ത്രി ഉ​ട​മ​ക​ളു​ടെ ഒ​രു സം​ഘ​ട​ന വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചു. ഈ ​വാ​ർ​ത്ത വാ​യി​ച്ച​പ്പോ​ൾ ത​മാ​ശ​യാ​ണ് തോ​ന്നി​യ​ത്. "അ​രി​യും തി​ന്നു ആ​ശാ​രി​ച്ചി​യേം ക​ടി​ച്ചി​ട്ട് പി​ന്നേം നാ​യ​ക്ക് മു​റു​മു​റു​പ്പ്...' എ​ന്നു കേ​ട്ടി​ട്ടേ​യു​ള്ളൂ. ഇ​പ്പോ​ൾ, സ്വ​കാ​ര്യ ആ​ശു​പ​ത്രി ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യി​ലൂ​ടെ അ​ത് കാ​ണു​ക​യാ​ണ്. ന​ഴ്സു​മാ​രു​ടെ സ​മ​രം നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച സം​ഘ​ട​ന​യാ​ണി​ത്. എ​ന്നാ​ൽ, അ​വ​കാ​ശ സ​മ​ര​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​വും പ്ര​സ​ക്തി​യും ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന വി​ധി ഹൈ​ക്കോ​ട​തി​യി​ൽ നി​ന്നു​ണ്ടാ​യി.

തൃ​ശൂ​രി​ലെ ന​ഴ്സു​മാ​രു​ടെ സ​മ​രം യ​ഥാ​ർ​ഥ​ത്തി​ൽ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. 72 മ​ണി​ക്കൂ​ർ സ​മ​രം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ത​ന്നെ ഒ​രു​വി​ധം ആ​ശു​പ​ത്രി ഉ​ട​മ​ക​ൾ കാ​ല​ത്തി​ന്‍റെ ചു​വ​രെ​ഴു​ത്ത് തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ൽ, ഇ​ട​ഞ്ഞു​നി​ന്ന പ​ണ്ട​ത്തെ പാ​ര​മ്പ​ര്യം പേ​റു​ന്ന ഗ്രൂ​പ്പി​ന്‍റെ ആ​ശു​പ​ത്രി​യും ശ​മ്പ​ള വ​ർ​ധ​ന സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് സ​മ​രം പൂ​ർ​ണ​മാ​യും വി​ജ​യി​ച്ച​ത്. ആ​കെ​യു​ള്ള 30 ആ​ശു​പ​ത്രി​ക​ളി​ൽ 29 മാ​നെ​ജ്മെ​ന്‍റു​ക​ളും അ​തി​നു ത​ലേ​ന്നു ത​ന്നെ വേ​ത​നം വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഈ ​ഒ​രു ആ​ശു​പ​ത്രി മാ​ത്ര​മാ​ണ് ആ​ദ്യ​ദി​നം വേ​ത​നം വ​ർ​ധി​പ്പി​ക്കാ​തി​രു​ന്ന​ത്. ഇ​തോ​ടെ സ​മ​രം ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക് നീ​ണ്ടു. ര​ണ്ടാം ദി​നം രാ​വി​ലെ 11 മ​ണി​ക്ക് ന​ട​ന്ന കൂ​ടി​യാ​ലോ​ച​ന​യി​ൽ അ​വി​ടെ​യും വേ​ത​നം വ​ർ​ധി​പ്പി​ക്കാ​ൻ ധാ​ര​ണ​യാ​യി. അ​തോ​ടെ ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന​യാ​യ യു​ണൈ​റ്റ​ഡ് ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍റെ (യു​എ​ൻ​എ) നേ​തൃ​ത്വ​ത്തി​ൽ തൃ​ശൂ​രി​ൽ ആ​ഹ്വാ​നം ചെ​യ്ത സ​മ​രം ച​രി​ത്ര​വി​ജ​യ​ത്തി​ലെ​ത്തി.

ഏ​പ്രി​ൽ 11, 12, 13 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന യു​എ​ൻ​എ സ​മ​ര​ത്തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും, എ​സ്മ പ്ര​യോ​ഗി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള പ്രൈ​വ​റ്റ് ഹോ​സ്പി​റ്റ​ൽ അ​സോ​സി​യേ​ഷ​ൻ (കെ​പി​എ​ച്ച്എ) ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി, നി​യ​മാ​നു​സൃ​ത​മാ​യി ന​ട​ത്തു​ന്ന സ​മ​ര​ത്തെ നി​രോ​ധി​ക്കാ​നാ​വി​ല്ല എ​ന്ന് വ്യ​ക്ത​മാ​ക്കി. തൃ​ശൂ​രി​ലെ സ​ൺ മെ​ഡി​ക്ക​ൽ മി​ഷ​ൻ, മ​ല​ങ്ക​ര മി​ഷ​ൻ ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വ ചെ​റി​യ ആ​ശു​പ​ത്രി​ക​ൾ ആ​യി​ട്ടു കൂ​ടി 50 ശ​ത​മാ​നം വ​രെ വേ​ത​ന വ​ർ​ധ​ന ന​ട​പ്പാ​ക്കി​യ​ത് യു​എ​ൻ​എ അ​ഭി​ഭാ​ഷ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി. തൃ​ശൂ​ർ ലേ​ബ​ർ ഓ​ഫി​സി​ൽ ന​ട​ന്ന ച​ർ​ച്ച​യും, മു​ൻ​പ് ഹൈ​ക്കോ​ട​തി മീ​ഡി​യേ​ഷ​നു മു​ന്നി​ൽ ന​ട​ന്ന ച​ർ​ച്ച​യും പ​രാ​ജ​യ​പ്പെ​ട്ട​തും യു​എ​ൻ​എ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു. 50 ശ​ത​മാ​നം ഇ​ട​ക്കാ​ലാ​ശ്വാ​സം ന​ൽ​കു​ന്ന ആ​ശു​പ​ത്രി​ക​ളെ സ​മ​ര​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കാ​ൻ ത​യാ​റാ​ണെ​ന്നും യു​എ​ൻ​എ അ​റി​യി​ച്ചു. ഇ​തോ​ടെ​യാ​ണ് ഹൈ​ക്കോ​ട​തി അ​വ​കാ​ശ സ​മ​ര​ങ്ങ​ളെ നി​രോ​ധി​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലെ​ത്തി​യ​ത്.

50 കി​ട​ക്ക​ക​ൾ വ​രെ​യു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ന​ഴ്സു​മാ​രു​ടെ മി​നി​മം വേ​ത​നം പ്ര​തി​മാ​സം 20,000 രൂ​പ​യും പ​ര​മാ​വ​ധി വേ​ത​നം 30,000 രൂ​പ​യു​മാ​ക്കി സം​സ്ഥാ​ന സ​ർ​ക്കാ​ർ 2018 ഏ​പ്രി​ൽ 23ന് ​ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.​ എ​ന്നാ​ൽ, യു​എ​ൻ​എ, കെ​പി​എ​ച്ച്എ, അ​സോ​സി​യേ​ഷ​ൻ ഓ​ഫ് അ​ഡ്വാ​ൻ​സ്‌​ഡ് സ്പെ​ഷ്യാ​ലി​റ്റി ഹെ​ൽ​ത്ത് കെ​യ​ർ ഇ​ൻ​സ്റ്റി​റ്റ‌്യൂ​ഷ​ൻ​സ് തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ന​ൽ​കി​യ ഹ​ർ​ജി​ക​ളി​ൽ ജ​സ്‌​റ്റി​സ് അ​മി​ത് റാ​വ​ൽ ഈ ​വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കി. മി​നി​മം വേ​ത​ന തു​ക പ​ര്യാ​പ്ത​മ​ല്ലെ​ന്ന് ന​ഴ്‌​സു​മാ​രു​ടെ സം​ഘ​ട​ന വാ​ദി​ച്ചു. ജീ​വി​ത​ച്ചെ​ല​വ് ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച ശ​മ്പ​ളം മ​തി​യാ​കി​ല്ല. സ​ർ​ക്കാ​ർ ന​ഴ്‌​സു​മാ​രു​ടെ അ​ടി​സ്ഥാ​ന ശ​മ്പ​ളം 39,000 രൂ​പ​യാ​ണെ​ന്നും സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടി. പു​തി​യ മി​നി​മം വേ​ത​നം നി​ശ്ച​യി​ക്കാ​ൻ 3 മാ​സം സാ​വ​കാ​ശം ഹൈ​ക്കോ​ട​തി ന​ൽ​കി​യ​ത് ഇ​പ്പോ​ൾ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

തൃ​ശൂ​രി​ൽ 2011 ന​വം​ബ​ർ 16ന് 5 ​പേ​ർ ചേ​ർ​ന്ന് യു​എ​ൻ​എ രൂ​പീ​ക​രി​ക്കു​മ്പോ​ൾ അ​ത് ഇ​ത്ര​യും വ​ലി​യ ആ​വേ​ശം ന​ഴ്സു​മാ​ർ​ക്കി​ട​യി​ൽ ഉ​ണ്ടാ​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പോ​ലും ക​രു​തി​ക്കാ​ണി​ല്ല. ബോ​ണ്ട് സ​മ്പ്രാ​ദാ​യ​ത്തി​ന്‍റെ ഇ​ര​യാ​യ ബീ​നാ ബേ​ബി​യു​ടെ ജീ​വ​ത്യാ​ഗ​മാ​യി​രു​ന്നു സം​ഘ​ട​നാ രൂ​പീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത്. അ​ക്കാ​ല​ത്ത് ഒ​രു ഡ​സ​നോ​ളം ന​ഴ്സി​ങ് സം​ഘ​ട​ന​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​മു​ള്ള സം​ഘ​ട​ന​ക​ളാ​യി​രു​ന്നു ക​രു​ത്ത​ർ. അ​ത​ത് സ​ർ​ക്കാ​രു​ക​ളു​ടെ കാ​ല​ത്ത് സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ പ്ര​കീ​ർ​ത്തി​ക്കു​ക​യും പ്ര​തി​പ​ക്ഷ​ത്താ​വു​മ്പോ​ൾ പെ​ട്ടെ​ന്ന് അ​വ​കാ​ശ​ബോ​ധം പൊ​ട്ടി​മു​ള​യ്ക്കു​ക​യും ചെ​യ്യു​ന്ന​താ​യി​രു​ന്നു ഈ ​സം​ഘ​ട​ന​ക​ളു​ടെ സ​വി​ശേ​ഷ​ത. ഇ​ന്ന​ത്തെ ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​നം പോ​ലെ ത​ന്നെ.

ബോ​ണ്ട് സ​മ്പ്രാ​ദ​യ​മാ​യി​രു​ന്നു യു​എ​ൻ​എ രൂ​പീ​ക​രി​ച്ച​പ്പോ​ൾ നേ​രി​ട്ട ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം. ഒ​രു രൂ​പ പോ​ലും ശ​മ്പ​ളം വാ​ങ്ങാ​തെ​യും, അ​ങ്ങോ​ട്ട് പ​ണം ന​ൽ​കി പ്ര​വൃ​ത്തി​പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് കി​ട്ടു​ന്ന​തു വ​രെ ജോ​ലി ചെ​യ്യേ​ണ്ടി​വ​രി​ക​യും ആ​യി​രു​ന്നു അ​ക്കാ​ല​ത്തെ അ​വ​സ്ഥ. 500 രൂ​പാ മു​ത​ൽ 3,000 രൂ​പ വ​രെ ആ​യി​രു​ന്നു ശ​മ്പ​ളം. 12 മ​ണി​ക്കൂ​റി​ലേ​റെ ജോ​ലി​യെ​ടു​ത്തി​രു​ന്ന​വ​ർ​ക്ക് പി​എ​ഫ്, ഇ​എ​സ്ഐ, പ്ര​സ​വാ​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ജോ​ലി​ക്ക് ക​യ​റി​യാ​ൽ ആ​ദ്യ വ​ർ​ഷം ഗ​ർ​ഭി​ണി ആ​കാ​ൻ പാ​ടി​ല്ല എ​ന്ന വ്യ​വ​സ്ഥ വ​ച്ച മാ​ന‌െ​ജ്മെ​ന്‍റു​ക​ൾ പോ​ലു​മു​ണ്ടാ​യി​രു​ന്നു. ഗ​ർ​ഭി​ണി ആ‍യാ​ൽ പ്ര​സ​വ​ത്തി​നു​മു​മ്പ് ജോ​ലി രാ​ജി​വ​യ്ക്ക​ണം. ശ​മ്പ​ള​ത്തോ​ടു കൂ​ടി​യ പ്ര​സ​വാ​വ​ധി ഒ​ഴി​വാ​ക്കാ​നാ​യി​രു​ന്നു ഇ​ത്. പ​ത്തോ​ളം വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം ഇ​ങ്ങ​നെ രാ​ജി​വ​ച്ച​വ​രോ​ട് തി​രി​ച്ചു​വ​രാ​ൻ നേ​രം ട്രെ​യ്നി ആ​യി വീ​ണ്ടും തു​ട​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ട മാ​നെ​ജ്മെ​ന്‍റു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ജോ​ലി രാ​ജി​വെ​ച്ചാ​ൽ 50,000 മു​ത​ൽ 2 ല​ക്ഷം വ​രെ അ​ങ്ങോ​ട്ട് ന​ൽ​കി പ്ര​വൃ​ത്തി​പ​രി​ച​യ /വി​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങേ​ണ്ടി​യി​രു​ന്ന ഗ​തി​കേ​ട് അ​ന​ഭ​വി​ച്ച​വ​രും കു​റ​വ​ല്ല.

യു​എ​ൻ​എ രൂ​പീ​കൃ​ത​മാ​യ​തോ​ടെ പു​രു​ഷ ന​ഴ്സു​മാ​ർ​ക്ക് നി​യ​മ​ന നി​രോ​ധ​നം നേ​രി​ടേ​ണ്ടി​വ​ന്നു. അ​വി​ടെ​യാ​ണ് വ​നി​ത​ക​ളു​ടെ ശ​ക്തി ന​ഴ്സി​ങ് മേ​ഖ​ല​യി​ൽ പ്ര​ക​മ്പ​ന​മാ​യ​ത്. തീ​വ്ര​സ​മ​ര​ങ്ങ​ൾ​ക്ക് ആ​ശു​പ​ത്രി​ക​ൾ വേ​ദി​ക​ളാ​യി. സ​മ​രം ആ​ളി​പ്പ​ട​ർ​ന്നു. ഏ​തു സ​മ​ര​ത്തെ​യും പോ​ലെ ത​ന്നെ ഈ ​സ​മ​ര​ത്തെ​യും സം​ഘ​ട​ന​യെ​യും കാ​യി​ക​മാ​യി നേ​രി​ട്ട​ത് ഈ ​നാ​ടു ക​ണ്ടു. ന​ക്സ​ലൈ​റ്റു​ക​ളാ​യും മാ​വോ​യി​സ്റ്റു​ക​ളാ​യും മ​ത​തീ​വ്ര​വാ​ദി​ക​ളാ​യും ചാ​പ്പ കു​ത്താ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ന്നു. അ​തി​നൊ​ക്കെ ഇ​വി​ട​ത്തെ വ്യ​വ​സ്ഥാ​പി​ത ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ പി​ന്തു​ണ ന​ൽ​കി എ​ന്ന യാ​ഥാ​ർ​ഥ്യ​വു​മു​ണ്ട്. എ​ന്നാ​ൽ, അ​തി​നെ​യൊ​ക്കെ ന​ഴ്സു​മാ​ർ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ച്ചു. പൊ​തു സ​മൂ​ഹ​വും കൂ​ടെ നി​ന്ന​തോ​ടെ കു​ത്ത​ക ആ​ശു​പ​ത്രി​ക​ൾ വ​രെ മു​ട്ടു​മ​ട​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി.

ബോ​ണ്ട് സ​മ്പ്ര​ദാ​യം അ​വ​സാ​നി​ച്ചു. ശ​മ്പ​ളം ബാ​ങ്ക് വ​ഴി​യാ​യി. ഇ​എ​സ്ഐ, പി​എ​ഫ്, മെ​റ്റേ​ണി​റ്റി- സ്റ്റാ​റ്റ്യൂ​ട്ട​റി ലീ​വു​ക​ൾ അ​നു​വ​ദി​ക്ക​പ്പെ​ട്ടു. ജോ​ലി രാ​ജി വ​യ്ക്കു​ന്ന മു​റ​യ്ക്ക് പ്ര​വൃ​ത്തി​പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റും ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കേ​ണ്ടി വ​ന്നു. പ്ര​വൃ​ത്തി​പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് പ​ണം വാ​ങ്ങു​ന്ന​ത് അ​വ​സാ​നി​ക്ക​പ്പെ​ട്ടു. ഇ​ത്ത​വ​ണ 40,000 രൂ​പ അ​ടി​സ്ഥാ​ന ശ​മ്പ​ള​മാ​യോ, 1,500 രൂ​പ ദി​വ​സ വേ​ത​ന​മാ​യോ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും, ക​രാ​ർ​വ്യ​വ​സ്ഥ ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മ​ട​ക്ക​മു​ള്ള മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​യി​രു​ന്നു സ​മ​രം.

യു​എ​ൻ​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ൻ ഷാ ​പ​റ​യു​ന്നു: ""2011 ൽ ​യു​എ​ൻ​എ പി​റ​വി കൊ​ണ്ട​പ്പോ​ൾ തൃ​ശൂ​രി​ൽ ഒ​രു രൂ​പ പോ​ലും ശ​മ്പ​ളം വാ​ങ്ങാ​ത്ത​വ​രും, 1,000- 2,000 രൂ​പ വ​രെ​യും പ്ര​തി​മാ​സ ശ​മ്പ​ളം വാ​ങ്ങി​യി​രു​ന്ന​വ​രു​മാ​യി​രു​ന്നു മ​ഹാ​ഭൂ​രി​പ​ക്ഷ​വും. സം​ഘ​ട​ന പി​റ​ന്ന് 8 വ​ർ​ഷം കൊ​ണ്ട് 20,000 രൂ​പ ശ​മ്പ​ളം വാ​ങ്ങാ​ത്ത യു​എ​ൻ​എ പ്ര​വ​ർ​ത്ത​ക​രി​ല്ലാ​ത്ത ജി​ല്ല​യാ​യി തൃ​ശൂ​ർ മാ​റി. 12 വ​ർ​ഷം ആ​കു​മ്പോ​ൾ 30,000 - 40,000 രൂ​പ​യും അ​തി​നു മു​ക​ളി​ലും ശ​മ്പ​ളം വാ​ങ്ങു​ന്ന ഏ​റ്റ​വും അ​ധി​കം ന​ഴ്സു​മാ​രു​ള്ള ജി​ല്ല​യാ​യി തൃ​ശൂ​ർ മാ​റു​ന്നു''- ഇ​ങ്ങ​നെ പ​ര​സ്യ​മാ​യി അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കാ​ൻ കെ​ല്പു​ള്ള എ​ത്ര സം​ഘ​ട​നാ നേ​താ​ക്ക​ളു​ണ്ട്, കേ​ര​ള​ത്തി​ൽ?

ഹൈ​ക്കോ​ട​തി 3 മാ​സ​ത്തി​ന​കം ന​ഴ്സു​മാ​രു​ടെ ഉ​ൾ​പ്പെ​ടെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ മി​നി​മം വേ​ത​നം നി​ശ്ച​യി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ആ ​കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും സ​ർ​ക്കാ​ർ ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​ത് ഖേ​ദ​ക​ര​മാ​ണ്. ആ​തു​ര​സേ​വ​ന​മാ​ണ് ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ അ​ടി​സ്ഥാ​ന സ്വ​ഭാ​വ​മെ​ന്ന് സ​ർ​ക്കാ​രും സ്വ​കാ​ര്യ ആ​ശു​പ​ത്രി മു​ത​ലാ​ളി​മാ​രും തി​രി​ച്ച​റി​യ​ണം. ന​ഴ്സു​മാ​രു​ൾ​പ്പെ​ടെ ഉ​ള്ള​വ​രെ സ​മ​ര​ത്തി​ലേ​ക്കു ത​ള്ളി​വി​ട്ട് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ക്ക​രു​ത്. ജീ​വി​ത​ച്ചെ​ല​വും അ​ർ​ഹ​ത​യും ജോ​ലി​ഭാ​ര​വും അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി അ​ടി​യ​ന്ത​ര​മാ​യി മി​നി​മം വേ​ത​നം നി​ശ്ച​യി​ച്ച് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പാ​ലി​ക്ക​ണം.

ജാ​സ്മി​ൻ ഷാ​യ്ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി ഉ​ട​മ​ക​ളു​ടെ ഫെ​യ്സ്ബു​ക്ക് പേ​ജി​ൽ "ഔ​ദ്യോ​ഗി​ക​മാ​യി' കൊ​ടു​ത്തി​ട്ടു​ണ്ട്. അ​തി​ന് ന​ഴ്സു​മാ​ർ മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു. അ​ദ്ദേ​ഹ​ത്തെ ന്യാ​യീ​ക​രി​ക്കു​ക​യോ എ​തി​ർ​ക്കു​ക​യോ ഈ ​കു​റി​പ്പി​ന്‍റെ ല​ക്ഷ്യ​മ​ല്ല. അ​തൊ​ക്കെ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ അ​ന്വേ​ഷി​ക്ക​ട്ടെ, കു​റ്റം ചെ​യ്തെ​ങ്കി​ൽ ശി​ക്ഷി​ക്ക​പ്പെ​ട​ട്ടെ. അ​തി​നു​മു​മ്പ് യു​എ​ൻ​എ എ​ന്ന സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ന​ഴ്സു​മാ​ർ​ക്ക് മാ​ന്യ​മാ​യ ശ​മ്പ​ളം ല​ഭി​ക്കു​ന്ന​തി​ന് അ​വ​സ​ര​മു​ണ്ടാ​യി എ​ന്ന​ത് നി​സാ​ര​മ​ല്ല. അ​ത് കേ​ര​ള​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല എ​ന്ന​തും ആ​ഹ്ലാ​ദ​ക​ര​മാ​ണ്.

വ്യ​വ​സ്ഥാ​പി​ത സം​ഘ​ട​ന​ക​ളും പ്ര​സ്ഥാ​ന​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ടു​മ്പോ​ൾ രാ​ഷ്‌​ട്രീ​യ​രം​ഗ​ത്തു പോ​ലും ഒ​രു പ​രി​ച​യ​വു​മി​ല്ലാ​ത്ത, ഒ​രു പ്ര​ത്യ​യ​ശാ​സ്ത്ര​വു​മി​ല്ലാ​ത്ത പ്ര​സ്ഥാ​ന​ങ്ങ​ൾ ക​ട​ന്നു​വ​രി​ക​യും അ​വ​ർ ജ​ന​വി​ശ്വാ​സം ആ​ർ​ജി​ക്കു​ക​യും ചെ​യ്യു​ന്ന​ത് പു​തി​യ കാ​ര്യ​മ​ല്ല. അ​ത്ത​രം അ​ത്ഭു​ത​ങ്ങ​ളെ മു​ള​യി​ലേ നു​ള്ളി​ക്ക​ള​യാ​ൻ അ​ധി​കാ​ര ശ​ക്തി​ക​ൾ ശ്ര​മി​ക്കു​ന്ന​ത് നാം ​ക​ണ്ടു​കൊ​ണ്ടേ​യി​രി​ക്കു​ക​യാ​ണ​ല്ലോ. വി​ള​ക്കു കെ​ടു​ത്തു​ന്ന ശ​ല​ഭ​ങ്ങ​ളു​ടെ അ​വ​സ്ഥ അ​റി​യ​ണം. അ​ത്ത​രം ഇ​ട​ങ്ങ​ളി​ൽ, ആ ​കൂ​രി​രു​ളി​ൽ മി​ന്നാ​മി​നു​ങ്ങി​ന്‍റെ ഇ​ത്തി​രി​വെ​ട്ട​ത്തി​നും വ​ഴി​കാ​ട്ടാം. ആ ​ഇ​ത്തി​രി​വെ​ട്ട​ങ്ങ​ളാ​വും ഒ​രു​പ​ക്ഷേ നാ​ളെ​ക​ളി​ൽ വ​ഴി​കാ​ട്ടി​ക​ളാ​യി മാ​റു​ക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com