ആത്മാവിന്‍റെ നിരാഹാരം

"ജീ​വി​ത​ത്തി​ന്‍റെ ന​ദി കു​റു​കെ ക​ട​ക്കാ​ൻ ഒ​രു പാ​ല​മു​ണ്ട്. നി​ങ്ങ​ൾ​ക്ക് മാ​ത്ര​മു​ള്ള പാ​ലം. അ​തി​ലൂ​ടെ മ​റ്റാ​ർ​ക്കും സ​ഞ്ച​രി​ക്കാ​നാ​വി​ല്ല."
Rilke’s poetry and philosophy of life

ആത്മാവിന്‍റെ നിരാഹാരം

Updated on

എം.​കെ. ഹ​രി​കു​മാ​ർ

അ​ക്ഷ​ര​ജാ​ല​കം

വാ​യ​ന​ക്കാ​രു​ടെ സ​മൂ​ഹം, അ​ല്ലെ​ങ്കി​ൽ മ​നു​ഷ്യ​രാ​ശി ഏ​റ്റ​വു​മ​ധി​കം ഇ​ഷ്ട​പ്പെ​ടു​ന്ന ക​വി​ക​ളി​ലൊ​രാ​ളാ​ണ് റെ​യ്ന​ർ മ​രി​യ റി​ൽ​ക്കെ. അ​ദ്ദേ​ഹം ജീ​വി​ത​ത്തി​ന്‍റെ ആ​ന​ന്ദ​ങ്ങ​ളെ ഉ​പാ​ധി​ക​ളി​ല്ലാ​തെ ക​ഷ്ട​പ്പാ​ടി​ലും തെ​ര​യു​ക​യാ​ണു ചെ​യ്ത​ത്. ജീ​വി​ത​ത്തി​ന്‍റെ ന​ദി കു​റു​കെ ക​ട​ക്കാ​ൻ ഒ​രു പാ​ല​മു​ണ്ട്. നി​ങ്ങ​ൾ​ക്ക് മാ​ത്ര​മു​ള്ള പാ​ലം. അ​തി​ലൂ​ടെ മ​റ്റാ​ർ​ക്കും സ​ഞ്ച​രി​ക്കാ​നാ​വി​ല്ല. അ​ത് നി​ർ​മി​ച്ചു ത​രാ​ൻ വേ​റെ​യാ​രും ത​ന്നെ​യി​ല്ല. അ​ത് നി​ങ്ങ​ൾ ത​ന്നെ​യാ​ണ് നി​ർ​മി​ക്കേ​ണ്ട​ത്. ജീ​വി​ത​ത്തി​ന്‍റെ ക​ല​യാ​ണ​ത്. ജീ​വി​ത​ത്തെ ക​ല​യാ​യി സ​ങ്ക​ൽ​പ്പി​ച്ചാ​ൽ അ​തി​നു​ള്ളി​ലെ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കും കീ​ഴ​ട​ങ്ങ​ലു​ക​ൾ​ക്കും തി​രി​ച്ച​ടി​ക​ൾ​ക്കും ഒ​രു നാ​ട​കീ​യ ആ​ഖ്യാ​ന​ത്തി​ന്‍റെ സു​ഖ ല​ഹ​രി ല​ഭി​ക്കും. ഈ ​കാ​ഴ്ച​പ്പാ​ടാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വ​യ്ക്കു​ന്ന​ത്.

പ​ല പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്കാ​തെ അ​വ​ശേ​ഷി​ക്ക​ണം. അ​തി​ന്‍റെ ആ​ഴ​ത്തി​ലു​ള്ള അ​പ​രി​ഹാ​ര്യ​മാ​യ ചോ​ദ്യ​ങ്ങ​ളെ ത​ന്നെ സ്നേ​ഹി​ക്ക​ണം. ഉ​ത്ത​രം തേ​ടേ​ണ്ട​തി​ല്ല. എ​ന്തും ജീ​വി​ച്ചു നോ​ക്കു​ക. ഒ​രു നാ​ളി​ൽ ആ ​ഉ​ത്ത​ര​ങ്ങ​ൾ നി​ങ്ങ​ളെ തേ​ടി വ​രു​ന്ന​താ​ണ്. മ​നു​ഷ്യ​ന്‍റെ പ്ര​വൃ​ത്തി​ക​ൾ അ​വ​ൻ നേ​ര​ത്തെ ത​ന്നെ ആ​ഗ്ര​ഹി​ക്കു​ന്ന​താ​ണോ? ചി​ല മ​നഃ​ശാ​സ്ത്ര​കാ​ര​ന്മാ​ർ പ​റ​യു​ന്നു​ണ്ട്, മ​നു​ഷ്യ​ൻ ഉ​ള്ളി​ൽ ആ​ഗ്ര​ഹി​ക്കു​ന്ന​താ​ണ് അ​വ​നു മു​ന്നി​ൽ വ​രു​ന്ന​തെ​ന്ന്. പ​ക്ഷേ എ​ന്താ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​വ​ണ​മെ​ന്നി​ല്ല. ചി​ല​ത് വ​ള​രെ പ്ര​ക​ട​മാ​ണെ​ങ്കി​ൽ മ​റ്റു ചി​ല​ത് നി​ഗൂ​ഢ​മാ​ണ്. സ്വ​പ്ന​ങ്ങ​ളി​ൽ ആ​ഗ്ര​ഹ​ങ്ങ​ൾ പൊ​ന്തി​വ​രാ​റു​ണ്ട്, വേ​ഷം മാ​റി സ്ഥ​ല​കാ​ല​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ച്.

ഒ​രു സ്വ​ത​ന്ത്ര ലോ​കം

ബൊ​ഹീ​മി​യ​ൻ ക​വി റി​ൽ​ക്കെ എ​ഴു​തി: "വ​സ​ന്ത​ങ്ങ​ൾ​ക്ക് നി​ങ്ങ​ളെ വേ​ണം. ധാ​രാ​ളം ന​ക്ഷ​ത്ര​ങ്ങ​ൾ നി​ങ്ങ​ളു​ടെ ക​ണ്ണു​ക​ളു​ടെ നോ​ട്ട​ത്തി​നു കാ​ത്തു നി​ൽ​ക്കു​ന്നു​ണ്ട്. ഒ​രു തി​ര​മാ​ല വ​ർ​ധി​ത ശ​ക്തി​യോ​ടെ നി​ങ്ങ​ളു​ടെ​യ​ടു​ത്തേ​ക്ക് ത​ള്ളി​ക്ക​യ​റി വ​രു​ന്നു, ദൂ​രെ​യു​ള്ള ഏ​തോ പാ​ത​യി​ൽ നി​ന്ന്. അ​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ ഒ​രു ജ​നാ​ല​യ്ക്ക് താ​ഴെ

ന​ട​ന്ന​പ്പോ​ൾ അ​ക​ത്തു​ണ്ടാ​യി​രു​ന്ന വ​യ​ലി​ൻ നി​ങ്ങ​ളു​ടെ സം​ഗീ​ത ബോ​ധ​ത്തി​നാ​യി സ്വ​യം സ​മ​ർ​പ്പി​ച്ച​ത്. ഇ​തെ​ല്ലാം നി​ങ്ങ​ളു​ടെ ആ​ന്ത​രി​ക മൂ​ല്യ​മാ​ണ്'.

യാ​ദൃ​ശ്ചി​ക​മാ​യി ഒ​രാ​ൾ ത​ന്‍റെ വ്യ​ഥി​ത​മാ​യ മ​നോ​മ​ന്ത്ര​ങ്ങ​ളി​ൽ താ​ഴ്ന്നു പോ​കു​ന്ന വേ​ള​യി​ൽ ആ​കാ​ശ​ത്തി​ലെ നി​റ​പു​ഞ്ചി​രി പോ​ലെ ച​ന്ദ്ര​നെ കാ​ണു​ക​യാ​ണെ​ങ്കി​ലോ? അ​ത് ച​ന്ദ്ര​നാ​യി​രി​ക്കി​ല്ല, തേ​ജോ​മു​ഖി​യാ​യ ച​ന്ദ്രി​ക​യാ​യി​രി​ക്കും. ആ ​ച​ന്ദ്രി​ക ന​മ്മെ ആ​ശ്വ​സി​പ്പി​ക്കാ​ൻ ത​ന്നെ വ​ന്ന​താ​ണ്. അ​ല്ലെ​ങ്കി​ൽ ഒ​രു മ​നു​ഷ്യ​ന്‍റെ വ്യ​ഥി​ത മ​ന​സ് എ​ന്ന ന​ക്ഷ​ത്ര​വും ആ​കാ​ശ​ത്തി​ലെ മ​ഹാ മ​ന​സും എ​ങ്ങ​നെ ഒ​രു പ്ര​ത്യേ​ക സ​ന്ദ​ർ​ഭ​ത്തി​ൽ മു​ഖാ​മു​ഖം വ​ന്നു? അ​ന​ർ​ഘ നി​മി​ഷ​ങ്ങ​ൾ ചി​ല​പ്പോ​ൾ ന​മ്മു​ടെ ബോ​ധ​ത്തെ​യാ​യി​രി​ക്കും ല​ക്ഷ്യം വ​യ്ക്കു​ക. ഓ​രോ കി​ളി​യൊ​ച്ച​യും ന​മ്മെ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്, ഉ​ണ​ർ​വു​ക​ളെ ഒ​ളി​ച്ചു വ​ച്ചു​കൊ​ണ്ട്, കൃ​ത്യ​മാ​യ സ​മ​യ​ത്ത്. അ​തി​ന്‍റെ പൊ​രു​ൾ ഇ​പ്പോ​ഴും ത​രി​ശു നി​ല​ങ്ങ​ളി​ൽ അ​ജ്ഞാ​ത​മാ​യി കി​ട​ക്കു​ക​യാ​ണ്. എ​ന്തി​നാ​ണ് ഒ​രാ​ൾ എ​ഴു​തു​ന്ന​ത്?

ഈ ​സു​വി​ശേ​ഷം പ​റ​യാ​നാ​ണ്. എ​ല്ലാ പ്ര​ത്യ​യ സം​ഹി​ത​ക​ളെ​യും ചി​ന്താ സ​ര​ണി​ക​ളെ​യും ക​ട​ന്ന് മ​റ്റൊ​രു വി​ദൂ​ര​ത​യും വി​ഹാ​യ​സു​മാ​യ ആ​ത്മാ​വി​ന്‍റെ സ്വ​ത​ന്ത്ര ലോ​ക​ത്തി​ലേ​ക്ക് അ​നാ​യാ​സ​മാ​യി കു​തി​ച്ചെ​ത്തു​ന്ന​തി​ന്‍റെ വാ​ക്കു​ക​ളാ​ണ് അ​പ്പോ​ൾ എ​ഴു​തു​ന്ന​ത്.

അ​മെ​രി​ക്ക​ൻ പ​രി​സ്ഥി​തി സ്നേ​ഹി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ ഹെ​ൻ​റി ഡേ​വി​ഡ് തോ​റോ "വാ​ൽ​ഡ​ൻ' എ​ന്ന കൃ​തി​യി​ൽ വാ​യ​ന​ക്കാ​ര​നാ​യ ഒ​രു​വ​നെ ഇ​തേ തേ​രി​ൽ ക​യ​റ്റു​ന്ന ഒ​രു സ​ന്ദ​ർ​ഭം ഓ​ർ​ക്കു​ക​യാ​ണ്. ഒ​രാ​ൾ എ​പ്പോ​ഴെ​ങ്കി​ലും വി​ഷാ​ദി​ക്കു​ക​യാ​ണെ​ങ്കി​ൽ പ്ര​കൃ​തി​യി​ലും അ​ത് കാ​ണാ​നാ​കു​മെ​ന്നാ​ണ് തോ​റോ എ​ഴു​തി​യ​ത്. സൂ​ര്യ​ൻ മ​ങ്ങി​പ്പോ​കു​ന്ന​ത് അ​നു​ഭ​വി​ക്കാം. കാ​റ്റി​ന്‍റെ ഉ​ല​ച്ചി​ൽ. മേ​ഘ​ങ്ങ​ൾ ക​ര​ഞ്ഞ് മ​ഴ​യു​ണ്ടാ​ക്കു​ന്നു. വൃ​ക്ഷ​ങ്ങ​ൾ ഇ​ല​ക​ൾ പൊ​ഴി​ച്ച് ദുഃ​ഖി​ത​രാ​യി കാ​ണ​പ്പെ​ടു​ന്നു. മ​നു​ഷ്യ​നു അ​വ​നെ ത​ന്നെ പ്ര​കൃ​തി​യി​ൽ കാ​ണാം. പ്ര​കൃ​തി​യി​ൽ നാം ​ന​മ്മെ ത​ന്നെ നോ​ക്കി മ​ന​സി​ലാ​ക്കാ​മെ​ന്നാ​ണ് തോ​റോ പ​റ​യു​ന്ന​ത്. ന​മ്മു​ടെ വി​ഷാ​ദ​ങ്ങ​ളാ​ണ് സൂ​ര്യാ​സ്ത​മ​യ​ങ്ങ​ളി​ലും മ​ര​ങ്ങ​ളി​ലും കാ​ണു​ന്ന​ത്. പ്ര​ണ​യ​ത്തി​ലും പെ​ണ്ണി​ലും ഒ​രാ​ൾ സ്വ​യം ബിം​ബ​വ​ത്ക്ക​രി​ക്കു​ന്നു.

ഗാ​നാ​ത്മ​ക​ത

അ​മ​ർ​ത്ത​പ്പെ​ട്ട​തും വി​സ്മൃ​ത​വു​മാ​യ വാ​സ​ന​ക​ൾ ലോ​ക​ജീ​വി​ത​ത്തി​ലെ വ്യാ​മി​ശ്ര​മാ​യ ത​ല​ങ്ങ​ളി​ൽ പ​ല രൂ​പ​ങ്ങ​ളി​ൽ പ്ര​ത്യാ​ന​യി​ക്ക​പ്പെ​ടു​ക​യാ​ണ്. മ​നു​ഷ്യ​ൻ ദുഃ​ഖി​ത​നാ​യി​രി​ക്കു​മ്പോ​ൾ അ​വ​നി​ലെ ആ​ത്മാ​വ് അ​തി​ന്‍റെ സം​ഗീ​ത​മാ​ണ് ശ്ര​വി​ക്കു​ന്ന​ത്. വാ​ക്കു​ക​ൾ​ക്കാ​യി ആ ​മ​ന​സ് അ​ല​യു​ക​യാ​ണ്. സ്ഥി​രീ​ക​ര​ണ​മോ സി​ദ്ധാ​ന്ത​മോ ആ​വ​ശ്യ​മി​ല്ലാ​ത്ത ഗാ​നാ​ത്മ​ക​ത​യി​ൽ മ​ന​സ് അ​തി​ന്‍റെ സൗ​ന്ദ​ര്യ​ത്തെ ആ​വി​ഷ്ക​രി​ക്കു​ന്നു.

റെ​യ്ന​ർ മ​രി​യ റി​ൽ​ക്കെ, ഫ്രാ​ൻ​സ് സേ​വ​ർ ക​പൂ​സ് എ​ന്ന മി​ലി​റ്റ​റി കേ​ഡ​റ്റി​നെ​ഴു​തി​യ ക​ത്തു​ക​ൾ "ലെ​റ്റേ​ഴ്സ് ടു ​എ യ​ങ് പോ​യ​റ്റ് ' (1929) എ​ന്ന പേ​രി​ൽ സ​മാ​ഹ​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത് ക​വി​യു​ടെ​യും ക​വി​ത​യു​ടെ​യും ത​ത്ത്വ​ശാ​സ്ത്ര​യ​മാ​യി വാ​യ​ന​ക്കാ​ർ ഏ​റ്റെ​ടു​ത്ത​താ​ണ്. ആ​ൽ​ബേ​ർ ക​മ്യു​വി​ന്‍റെ "ദ് ​മി​ത്ത് ഓ​ഫ് സി​സി​ഫ​സ്' (1942), മാ​ർ​ക​സ് ഒ​റേ​ലി​യ​സി​ന്‍റെ "മെ​ഡി​റ്റേ​ഷ​ൻ​സ് ' എ​ന്നീ കൃ​തി​ക​ൾ പോ​ലെ പ​രി​ഗ​ണി​ക്കാ​വു​ന്ന ജീ​വ​ത​ത്ത്വ​പ​ര​മാ​യ അ​റി​വു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന കൃ​തി​യാ​ണി​ത്. ഒ​രാ​ൾ എ​ങ്ങ​നെ ക​വി​ത​യെ​ഴു​ത​ണ​മെ​ന്ന് ചി​ല സാ​ഹി​ത്യ ക്യാം​പു​ക​ളി​ൽ അ​ധ്യാ​പ​ക​ർ ചെ​യ്യു​ന്ന​തു​പോ​ലെ വി​വ​രി​ക്കു​ക​യ​ല്ല റി​ൽ​ക്കേ. അ​ദ്ദേ​ഹം ത​ന്നി​ലൂ​ടെ നോ​ക്കു​ക​യാ​ണ്; താ​ൻ ഒ​രു ചി​മി​ഴാ​ണ്. അ​തി​ലേ നോ​ക്കി​യാ​ൽ കാ​ണാ​നാ​വു​ന്ന ആ​കാ​ശ​ത്തി​ലെ മ​ഴ​വി​ല്ല് ത​ന്നി​ൽ ത​ന്നെ​യാ​ണു​ള്ള​ത്. എ​ല്ലാ പ്രാ​തി​ഭാ​സി​ക​മാ​യ കാ​ഴ്ച​ക​ളും ത​ന്നി​ലേ​ക്കു ത​ന്നെ​യാ​ണ് ഉ​ന്നം വ​യ്ക്കു​ന്ന​തെ​ന്ന് അ​പ്പോ​ൾ ബോ​ധ്യ​മാ​വും.

റി​ൽ​ക്കെ എ​ഴു​തു​ന്നു: നി​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത പ​രി​പ്രേ​ക്ഷ്യ​ത്തി​ൽ നി​ങ്ങ​ൾ ജീ​വി​ത​ത്തെ സ്നേ​ഹി​ക്കു​ക. എ​ന്നാ​ൽ വൃ​ദ്ധ​ജ​ന​ങ്ങ​ളോ​ടു സ​ന്തോ​ഷ​പൂ​ർ​വം ഇ​ട​പെ​ടു​ക, അ​വ​ർ ഏ​കാ​ന്ത​ത​യെ ഭ​യ​പ്പെ​ടു​ന്ന​വ​രാ​ണ്. ജീ​വി​ത​ത്തെ സ്വാ​ർ​ഥ​ത​യോ​ടെ​യും അ​മി​ത​മാ​യ ക​രു​ത​ലോ​ടെ​യും സ​മീ​പി​ച്ചാ​ൽ ദൈ​വം പു​റ​ത്താ​കും. ദൈ​വ​ത്തി​ന്‍റെ പ​ങ്കു വേ​ണ്ടെ​ന്നു വ​ച്ചാ​ൽ പി​ന്നെ ദൈ​വ​ത്തി​നെ​ങ്ങ​നെ സ​ന്നി​ഹി​ത​നാ​കാ​നാ​വും. അ​മി​ത​മാ​യ സ്വാ​ർ​ഥ​ബോ​ധ​വും സ്വാ​ത​ന്ത്ര്യ ചി​ന്ത​യും ന​മ്മു​ടെ ത​ന്നെ അ​ഹ​ന്ത​യു​ടെ ഇ​രു​ട്ടാ​ണ് നി​റ​യ്ക്കു​ക. ദൈ​വ​ത്തി​ന് ഒ​രി​ടം കൊ​ടു​ക്ക​ണം. അ​വി​ടെ നാം ​പി​ൻ​വാ​ങ്ങു​ക​യും വേ​ണം. ന​മു​ക്കു​ള്ള​ത് ശ​രി​യാ​യ സ​മ​യ​ത്തും ആ​വൃ​ത്തി​യി​ലും ദൈ​വ​മാ​ണ് എ​ത്തി​ക്കു​ന്ന​ത്. ന​മ്മു​ടെ ആ​ഗ്ര​ഹ​ങ്ങ​ളു​ടെ ശു​ദ്ധ​ത​യി​ലും ആ​ഴ​ത്തി​ലു​മാ​ണ് ദൈ​വ​മി​രി​ക്കു​ന്ന​ത്.

രോ​ഗം ഒ​രു ശു​ദ്ധീ​ക​ര​ണം

"ഒ​രു മ​ന​സി​ലാ​ക്ക​പ്പെ​ട​ലി​നു വേ​ണ്ടി​യും പ്ര​തീ​ക്ഷ പു​ല​ർ​ത്ത​രു​ത്. എ​ന്നാ​ൽ പി​ന്തു​ട​ർ​ന്നു കി​ട്ടി​യ വ​സ്തു എ​ന്ന പോ​ലെ നി​ങ്ങ​ളി​ൽ ശേ​ഖ​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന സ്നേ​ഹ​ത്തി​ൽ വി​ശ്വ​സി​ക്കു​ക. ആ ​സ്നേ​ഹ​ത്തി​നു ശ​ക്തി​യു​ണ്ടെ​ന്നു വി​ശ്വ​സി​ക്കു​ക; ആ ​സ്നേ​ഹ​വു​മാ​യി എ​വി​ടെ​യും പോ​കാം. സ്നേ​ഹ​ത്തെ അ​റി​യു​മ്പോ​ഴാ​ണ്, അ​ത് കാ​ല​ങ്ങ​ളാ​യി ന​മ്മ​ളി​ൽ ത​ന്നെ ഉ​ണ്ടാ​യി​രു​ന്ന​താ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ക. എ​ന്നാ​ൽ ന​മ്മ​ൾ അ​ത​റി​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല. സ്നേ​ഹ​ത്തെ മ​റ്റൊ​രാ​ൾ മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി കാ​ത്തി​രി​ക്കാ​തെ ന​മ്മ​ളി​ലു​ള്ള സ്നേ​ഹ​ത്തെ തി​രി​ച്ച​റി​യ​ണ​മെ​ന്നാ​ണ് റി​ൽ​ക്കെ പ​റ​യു​ന്ന​ത്. അ​തു ന​മ്മു​ടെ മ​ന​സി​ൽ വ​റ്റി​പ്പോ​കാ​തി​രു​ന്നാ​ൽ മ​തി. അ​തി​നു സ്വാ​ഭാ​വി​ക ശ​ക്തി​യു​ണ്ട്. അ​ത് എ​വി​ടെ വേ​ണ​മെ​ങ്കി​ലും ഒ​രാ​ളെ സു​ര​ക്ഷി​ത​മാ​യി ന​ട​ത്തി​ക്കും.

രോ​ഗി​യാ​വു​ന്ന​ത് ആ​ത്മീ​യ​മാ​യി ഒ​രു​വ​നെ ശു​ദ്ധീ​ക​രി​ക്കും. രോ​ഗം അ​വ​ന​വ​നി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന​താ​ണ്. പ​ല വ്യാ​മോ​ഹ​ങ്ങ​ളി​ലും നി​രാ​ശ​ക​ളി​ലും ആ​സ​ക്തി​ക​ളി​ലും പെ​ട്ട് വ​ല​യു​മ്പോ​ൾ രോ​ഗം അ​തെ​ല്ലാം മാ​റ്റി ത​ന്നി​ലേ​ക്ക് ത​ന്നെ എ​ത്തി​ക്കും. "നി​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ളി​ൽ അ​സു​ഖ​ക​ര​മാ​യി എ​ന്തെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ൽ ഒ​രു കാ​ര്യം ഓ​ർ​ക്കു​ക: രോ​ഗം എ​ന്ന മാ​ധ്യ​മ​ത്തി​ലൂ​ടെ ഒ​രു ജീ​വി അ​തി​ന് അ​ന്യ​മാ​യ​തി​ൽ നി​ന്ന് സ്വ​യം മോ​ചി​പ്പി​ക്കു​ക​യാ​ണ്'.

ത​നി​ച്ചാ​ണെ​ന്ന​ത് സു​ര​ക്ഷി​ത​മാ​ണെ​ന്ന് ക​രു​ത​രു​ത്. അ​ത് താ​ത്ക്കാ​ലി​ക​മാ​യ ഒ​രു സ​ന്ധി​യാ​ണ്. റി​ൽ​ക്കെ വീ​ണ്ടും പ​റ​യു​ന്നു​ണ്ട്, രോ​ഗാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​മ്പോ​ൾ അ​തി​നെ പൊ​ട്ടി​ച്ചു​കൊ​ണ്ട് പു​റ​ത്തു​വ​ര​ണ​മെ​ന്ന്. രോ​ഗം ഒ​രു വ്യ​ത്യ​സ്ത മ​ത​മാ​ണ്. അ​പ്പോ​ൾ ദൈ​വ​ത്തി​ന്‍റെ ഭാ​ഷ​യും സം​ഗീ​ത​വും മ​ന​സി​ലാ​വും. നി​ശ​ബ്ദ​ത​യും നി​ശ്ച​ല​ത​യും പൂ​ക്ക​ൾ നി​റ​ഞ്ഞ താ​ഴ്വ​ര പോ​ലെ തോ​ന്നി​ക്കും. രോ​ഗി​യാ​വു​ന്ന​തി​ന്‍റെ അ​ർ​ഥം ആ​ത്മീ​യ​മാ​യ നി​രാ​ഹാ​ര​മാ​ണ്. ഒ​ന്നും ആ​ഗ്ര​ഹി​ക്കാ​ൻ പ​റ്റാ​ത്ത വി​ധം ന​മ്മ​ൾ വി​ശു​ദ്ധി നേ​ടു​ക​യാ​ണ​വി​ടെ. അ​പ്പോ​ൾ ന​മ്മു​ടെ ത​ന്നെ വി​ശു​ദ്ധി​ക​ളെ ന​മു​ക്ക് തി​രി​ച്ച​റി​യാ​നാ​വും. നി​ങ്ങ​ളു​ടെ ദി​ന​ങ്ങ​ൾ ക​ഷ്ട​പ്പാ​ടു നി​റ​ഞ്ഞ​താ​ണെ​ങ്കി​ൽ അ​തി​നെ അ​പ​ല​പി​ക്കേ​ണ്ട; നി​ങ്ങ​ൾ സ്വ​യം അ​പ​ല​പി​ക്കു​ക. ക​വി​ത എ​ന്ന മാ​ധ്യ​മ​ത്തി​ൽ അ​തി​ന്‍റെ മ​ഹ​ത്വം വി​ളി​ച്ച​റി​യി​ക്കാ​ൻ മാ​ത്രം നി​ങ്ങ​ൾ ക​വി​യ​ല്ലെ​ന്ന് സ്വ​യം സ​മാ​ധാ​നി​ക്കു​ക. ഒ​രു സൃ​ഷ്ടി​ക​ർ​ത്താ​വി​ന് ദാ​രി​ദ്ര്യ​മോ ദ​രി​ദ്ര​മാ​യ നി​സം​ഗ​മാ​യ ഇ​ട​മോ ഇ​ല്ല'.

ന​ക്ഷ​ത്ര​ങ്ങ​ൾ പ്ര​കാ​ശി​ക്കു​ന്ന​ത്?

എ​ന്തു​കൊ​ണ്ടാ​ണ് എ​ഴു​തു​ന്ന​ത്? റി​ൽ​കെ അ​തി​നു വി​ശ​ദീ​ക​ര​ണം ന​ല്കി​യ​ത് ഇ​ങ്ങ​നെ​യാ​ണ്: "നി​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ന്‍റെ അ​ത്യ​ഗാ​ധ​ത​യി​ലേ​ക്ക് അ​ത് വേ​രു പ​ട​ർ​ത്തി​യി​ട്ടു​ണ്ടോ എ​ന്നു നോ​ക്കു​ക; നി​ങ്ങ​ളെ എ​ഴു​തു​ന്ന​തി​ൽ നി​ന്ന് വി​ല​ക്കി​യാ​ൽ, നി​ങ്ങ​ൾ​ക്ക് ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ടി​വ​രു​മെ​ന്ന് സ്വ​യം കു​മ്പ​സാ​രി​ക്കു​ക. റ​ഷ്യ​ൻ ക​വി മ​യ​ക്കോ​വ്സ്കി എ​ഴു​തി:

"ന​ക്ഷ​ത്ര​ങ്ങ​ൾ

പ്ര​കാ​ശി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ

അ​ത് ആ​വ​ശ്യ​മു​ള്ള ആ​രോ

ഉ​ണ്ടെ​ന്നാ​ണ് അ​ർ​ഥം.

ആ ​പ്ര​കാ​ശ​മു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന്

ആ​രോ ആ​ഗ്ര​ഹി​ക്കു​ന്നു'.

ക​വി ആ​കാ​ശ​ത്തി​ലെ നാ​ട​ക​ത്തെ​ക്കു​റി​ച്ചാ​ണ് പ്ര​തി​പാ​ദി​ക്കു​ന്ന​ത്. ച​ന്ദ്ര​ൻ പ്ര​കാ​ശി​ക്കു​ന്ന​തും മേ​ഘ​ങ്ങ​ൾ വ​ന്നു​മൂ​ടു​ന്ന​തും ന​ക്ഷ​ത്ര​ങ്ങ​ൾ പ്ര​കാ​ശി​ക്കു​ന്ന​തും മേ​ഘ​ങ്ങ​ളാ​ൽ മ​റ​യ്ക്ക​പ്പെ​ടു​ന്ന​തു​മെ​ല്ലാം ന​മ്മു​ടെ ത​ന്നെ അ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്ക​യാ​ണ്.

ക​വി കാ​ണു​ന്ന​ത് സൗ​ന്ദ​ര്യാ​ത്മ​ത​യു​ടെ ത​ല​മാ​ണ്. ദുഃ​ഖി​ച്ചി​രി​ക്കു​ന്ന മ​ന​സു​ക​ൾ​ക്ക് പ്ര​കാ​ശ​വു​മാ​യി കു​തി​ക്കു​ക​യാ​ണ് ന​ക്ഷ​ത്ര​ങ്ങ​ൾ. വാ​ൻ​ഗോ​ഗി​ന്‍റെ രാ​ത്രി ദൃ​ശ്യ​ങ്ങ​ൾ ഇ​ത് ശ​രി​വ​യ്ക്കു​ന്നു​ണ്ട്. വാ​ൻ​ഗോ​ഗി​ന്‍റെ "ദ് ​സ്റ്റാ​റി നൈ​റ്റ് ഓ​വ​ർ ദ് ​റോ​ൺ (The Starry Night over the Rhone), ആ​ർ​ക്കി​പ്പ് ക്വി​ൻ​ഡ്ഷി​യു​ടെ നൈ​റ്റ് ഓ​ൺ ദ് ​നി​പ്പ​ർ റി​വ​ർ (Night on the Dnieper River) തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ മ​യ​ക്കോ​വ്സ്കി​യു​ടെ ക​വി​ത​യി​ലെ വാ​ക്കു​ക​ളു​ടെ പൊ​രു​ൾ ഉ​ദാ​ഹ​രി​ക്കു​ക​യാ​ണ്. ബോ​ധ​പൂ​ർ​വ​മ​ല്ലെ​ങ്കി​ലും മ​യ​ക്കോ​വ്സ്കി ഏ​താ​നും വാ​ക്കു​ക​ളി​ലൂ​ടെ ന​മു​ക്ക് വാ​ൻ​ഗോ​ഗി​ന്‍റെ ന​ക്ഷ​ത്ര​ങ്ങ​ളു​ടെ അ​ർ​ഥം വി​ശ​ദീ​ക​രി​ക്കു​ക​യാ​ണ്.

ന​മ്മ​ൾ ധാ​രാ​ളം കാ​ഴ്ച​ക​ൾ ക​ണ്ടു. എ​ല്ലാം കൊ​ഴി​ഞ്ഞു പോ​യി​രി​ക്കു​ന്നു. ഒ​രു കാ​ഴ്ച​യും ന​മ്മോ​ടൊ​പ്പം പോ​രി​ല്ല. ലോ​ക​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ന​ഗ​ര​ങ്ങ​ളോ സ​മു​ദ്ര​തീ​ര​ങ്ങ​ളോ നാം ​കാ​ണു​ന്നു, ഉ​ത്സാ​ഹ​ത്തോ​ടെ. ക​ണ്ടു മ​ട​ങ്ങു​മ്പോ​ൾ വീ​ണ്ടും ശൂ​ന്യ​ത നി​റ​യും. ക​ണ്ട​തൊ​ന്നും ന​മ്മോ​ടൊ​പ്പ​മി​ല്ല. ന​മ്മെ അ​വ വീ​ണ്ടും ഏ​കാ​ന്ത​ത​യി​ലേ​ക്ക് ത​ള്ളി​യി​ട്ടി​രി​ക്കു​ന്നു. ഏ​കാ​ന്ത​ത​യി​ൽ നാം ​ന​മ്മു​ടെ ത​ന്നെ അ​നു​ര​ഞ്ജ​ന​പ്പെ​ടു​ക​യാ​ണ്. നി​രാ​ശ​യും വേ​ദ​ന​യും എ​പ്പോ​ഴും വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. അ​വ​യോ​ട് എ​ങ്ങ​നെ പൊ​രു​ത്ത​പ്പെ​ട​ണം അ​ല്ലെ​ങ്കി​ൽ അ​വ​യെ എ​ങ്ങ​നെ സ​ഹി​ക്ക​ണം എ​ന്ന പാ​ഠം മ​ന​സ് പ​രി​ശീ​ലി​ക്കേ​ണ്ട​തു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് റി​ൽ​കെ പ​റ​ഞ്ഞ​ത്, നി​ങ്ങ​ളി​ൽ ത​ട​വി​ലാ​ക്ക​പ്പെ​ട്ട പ്ര​തി​ബിം​ബ​ങ്ങ​ളി​ന്മേ​ൽ മ​ന​നം ചെ​യ്യൂ എ​ന്ന്.

അ​ത് നി​ങ്ങ​ൾ​ക്ക് ഭൂ​ത​കാ​ല​ത്തെ​ക്കു​റി​ച്ചു​ള്ള വ​ലി​യ അ​റി​വ് ന​ൽ​കാ​തി​രി​ക്കി​ല്ല. ചു​റ്റി​നു​ള്ള വ​സ്തു​ക്ക​ൾ പു​തി​യ അ​ർ​ഥ​ങ്ങ​ളോ​ടെ ഉ​യി​ർ​ത്തു വ​രി​ക ത​ന്നെ ചെ​യ്യും. ഒ​രാ​ത്മീ​യ ര​ക്ഷാ​മാ​ർ​ഗ​മെ​ന്ന പോ​ലെ റി​ൽ​കെ എ​ഴു​തു​ന്നു: "ഞാ​ൻ ത​നി​ച്ചാ​ണ് ഈ ​ലോ​ക​ത്ത്; എ​ന്നാ​ൽ ഓ​രോ നി​മി​ഷ​ത്തെ​യും വി​ശു​ദ്ധ​മാ​ക്കാ​ൻ ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല. ഞാ​ൻ ഈ ​ലോ​ക​ത്ത് ഏ​റ്റ​വും ചെ​റു​താ​ണ്. എ​ന്നാ​ൽ ഒ​രു നു​ണ പ​റ​യാ​നോ സ്വ​യം ഒ​ളി​പ്പി​ക്കാ​നോ, കു​രു​ത്ത​ക്കേ​ട് കാ​ണി​ക്കാ​നോ മാ​ത്രം ചെ​റു​ത​ല്ല. എ​നി​ക്ക് എ​ന്നെ സ്വ​ന്തം മ​ന​സു വേ​ണം. എ​ന്‍റെ മ​ന​സി​നോ​ടൊ​പ്പം വെ​റു​തെ​യി​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു, ഓ​രോ കാ​ര്യ​ത്തി​ലും'.

ആ​ത്മീ​യ​മാ​യ നി​രാ​ഹാ​ര​ത്തെ​പ്പ​റ്റി മ​റ്റൊ​രു ഭാ​ഷ​യി​ൽ ക​വി എ​ഴു​തു​ക​യാ​ണ്. പു​റ​ത്തു നി​ന്ന് ഒ​ന്നും സ്വീ​ക​രി​ക്കാ​ത്ത വി​ധം വി​കാ​ര​ങ്ങ​ൾ നി​ശ്ച​ല​മാ​വു​ക​യും ഉ​ള്ളി​ൽ തീ​വ്ര​മാ​യി ഒ​റ്റ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ ആ​കെ​ത്തു​ക​യാ​യ നീ​റു​ന്ന ധ്യാ​ന​മാ​ണ​ത്.

ര​ജ​ത രേ​ഖ​ക​ൾ

1) ന​വ​ത​രം​ഗ സി​നി​മ

70ക​ളി​ലും 80ക​ളി​ലും ന​വ​ത​രം​ഗ സി​നി​മ​യെ മാ​ധ്യ​മ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​മാ​യി​രു​ന്നു. ഇ​ന്ന് അ​ത്ത​രം സി​നി​മ​ക​ൾ ഒ​റ്റ​പ്പെ​ട്ട പ​ട​ക്ക​ങ്ങ​ൾ പോ​ലെ, ആ​രും കേ​ൾ​ക്കാ​തെ പൊ​ട്ടി​യ​മ​രു​ന്നു. ആ ​സി​നി​മാ ആ​സ്വാ​ദ​ക​ർ എ​വി​ടെ​യോ അ​പ്ര​ത്യ​ക്ഷ​മാ​യി. സി​നി​മ​യെ ക​ലാ​രൂ​പ​മെ​ന്ന നി​ല​യി​ൽ കാ​ണാ​ൻ ക​ഴി​വു​ള്ള എ​ഴു​ത്തു​കാ​രും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും ഇ​ല്ലാ​താ​യി​രി​ക്കു​ന്നു. 24 മ​ണി​ക്കൂ​റും ദൃ​ശ്യ​ങ്ങ​ൾ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ൾ​ക്ക് ന​ല്ല സി​നി​മ​യെ​ക്കു​റി​ച്ച്, ന​വ​ത​രം​ഗ സി​നി​മ​യെ​ക്കു​റി​ച്ച് കേ​ട്ടു​കേ​ൾ​വി പോ​ലു​മി​ല്ല. സ​മ​യം കി​ട്ടു​മ്പോ​ൾ ഇ​റ്റാ​ലി​യ​ൻ സം​വി​ധാ​യ​ക​ൻ വി​റ്റോ​റി​യ ഡി​സി​ക്ക​യു​ടെ "ബൈ​സി​ക്കി​ൾ തീ​വ്സ് ' ഒ​ന്നു കാ​ണു​ക. ഈ ​സം​വി​ധാ​യ​ക​രും വി​ജ​യി​ക്ക​ട്ടെ എ​ന്നു വി​ചാ​രി​ക്കു​ക. ന​മു​ക്ക് എ​ല്ലാ​ത്ത​രം സി​നി​മ​ക​ളും ആ​വ​ശ്യ​മാ​ണ്.

2) ഇ​ന്ദി​ര അ​ശോ​ക്

ക​വി​ത​യു​ടെ ഉ​ൾ​ക്ഷോ​ഭം വാ​ക്കു​ക​ൾ​ക്ക് പ്ര​കാ​ശി​പ്പി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്നി​ല്ല. വാ​ക്കു​ക​ൾ ക​വി​ത​യെ​ക്കു​റി​ച്ച് ഏ​ക​ദേ​ശ രൂ​പ​മാ​ണ് ത​രു​ക. ക​വി​ത ഒ​രു വ​ർ​ണ​ക്കൂ​ട്ടാ​ണ്. അ​തി​ൽ വി​കാ​രം പ​ല​യി​ട​ത്താ​യി വ​ർ​ണ​ങ്ങ​ളാ​യി വി​ത​റി​യി​ട്ടു​ണ്ടാ​വും. ഇ​ന്ദി​ര അ​ശോ​ക​ന്‍റെ ക​വി​ത​ക​ൾ ഒ​രു പ​രാ​വ​ർ​ത്ത​ന​ത്തി​ന് വേ​ണ്ടി​യു​ള്ള​ത​ല്ല. ക​വി​ത​യെ ഇം​പ്ര​ഷ​ണി​സ്റ്റി​ക് അ​നു​ഭ​വ​മാ​ക്കു​ക​യാ​ണ് ക​വി. മൃ​ഗ​ശേ​ഷം (പ്ര​സാ​ധ​ക​ൻ, ജൂ​ലൈ) എ​ന്ന ക​വി​ത​യി​ൽ "വാ​യു​വി​ൻ ദൂ​തി​ൽ നി​ന്ന് ത​ങ്ങി​നി​ൽ​പ്പ​തി​ൽ നി​ന്ന് ആ​രെ​യു​മു​രു​ക്കു​ന്ന ക​ര​ച്ചി​ൽ കേ​ൾ​ക്കാ​വു​ന്നു' എ​ന്നെ​ഴു​തി​ക്കൊ​ണ്ട് അ​വ്യ​ക്ത​ത​യ്ക്ക് രൂ​പ​മു​ണ്ടാ​ക്കു​ക​യാ​ണ് ക​വി.

3) എം.​പി. നാ​രാ​യ​ണ​പി​ള്ള

അ​ന്ത​രി​ച്ച ക​ഥാ​കാ​ര​ൻ "എം.​പി. നാ​രാ​യ​ണ​പി​ള്ള​യെ ക​ണ്ട​വ​രു​ണ്ടോ?' (പ്ര​ഭാ​ത​ര​ശ്മി, മെ​യ്) എ​ന്ന് ക​ഥാ​കൃ​ത്ത് എം.​ജി. രാ​ധാ​കൃ​ഷ്ണ​ൻ എ​ഴു​തി​യ​ലേ​ഖ​ന​ത്തി​ൽ ഓ​ർ​മ​യു​ടെ പൂ​ക്ക​ൾ വി​ത​റു​ക​യാ​ണ്. നാ​രാ​യ​ണ​പി​ള്ള​യെ മി​സ് ചെ​യ്യു​ന്ന​തി​ന്‍റെ ദുഃ​ഖ​മാ​ണ് അ​ദ്ദേ​ഹം വി​വ​രി​ക്കു​ന്ന​ത്. എം.​പി​യെ ക​ണ്ട അ​നു​ഭ​വ​ത്തി​ൽ നി​ന്ന്: "ക​ഥ​യെ​ഴു​ത്തി​ന്‍റെ വി​ശാ​ല​മാ​യ ക​ള​രി ഞ​ങ്ങ​ൾ ര​ണ്ടു യു​വ ക​ഥാ​കൃ​ത്തു​ക്ക​ളാ​യ പ്ര​ഭാ ശ​ങ്ക​റി​ന്‍റെ​യും എ​ന്‍റെ​യും മു​ന്നി​ൽ തു​റ​ക്കു​ക​യാ​യി. അ​തി​ൽ നി​ന്ന് ഒ​രു ര​ഹ​സ്യം വാ​ർ​ന്നു വീ​ണു. ക​ഥാ​പു​രു​ഷ​ന്‍റെ ക​ഥ​യെ​ഴു​ത്തി​ലെ ഒ​രു സ്ഥാ​യി​യാ​യ രീ​തി. ക​ഥ മൊ​ത്തം മ​ന​സി​ൽ മെ​ന​ഞ്ഞി​ട്ടാ​യി​രു​ന്നി​ല്ല എ​ഴു​ത്ത്. ക​ഥ​യു​ടെ ആ​ദ്യ വ​രി​യോ, വാ​ച​ക​ങ്ങ​ളോ കി​ട്ടി​യാ​ൽ എ​ഴു​തി​ത്തു​ട​ങ്ങാം'. പ​ക്ഷേ എം.​പി​യു​ടെ ഈ ​രീ​തി എ​ല്ലാ ക​ഥാ​കൃ​ത്തു​ക്ക​ൾ​ക്കും ഒ​രു മാ​ർ​ഗ​ദ​ർ​ശ​ന​മാ​കാ​ൻ പ്ര​യാ​സ​മാ​ണ്.

4) തു​ള​സി

70ക​ളി​ലും 80ക​ളി​ലും തു​ള​സി എ​ന്നൊ​രു സാ​ഹി​ത്യ​കാ​ര​ന്‍റെ നോ​വ​ലു​ക​ൾ ലൈ​ബ്ര​റി​യി​ൽ നി​ന്ന് വാ​യി​ച്ചി​ട്ടു​ണ്ട്. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് കേ​ൾ​ക്കാ​തെ​യാ​യി. വി​ഷ​യ​ത്തി​ന്‍റെ സ​റി​യ​ലി​സ്റ്റി​ക് ചാ​രു​ത​യോ​ടെ, ഭാ​ഷ​യു​ടെ തീ​വ്ര​ത​യോ​ടെ ആ​ഴ​ത്തി​ൽ ആ​വി​ഷ്ക​രി​ക്കാ​ൻ ക​ഴി​വു​ള്ള എ​ഴു​ത്തു​കാ​ര​നാ​യി​രു​ന്നു തു​ള​സി.

5) ശ്രീ​ക​ല ചി​ങ്ങോ​ലി

ജീ​വി​ത​ത്തി​ന്‍റെ അ​വ​ശേ​ഷി​പ്പ് വി​ഷാ​ദം ത​ന്നെ​യാ​ണ്. ഒ​രു ക​വി വി​ഷാ​ദാ​ത്മ​ക​ത​യി​ൽ മു​ഴു​കു​ന്നു എ​ന്നു പ​റ​യേ​ണ്ട​തി​ല്ല. ജീ​വി​തം വി​ഷാ​ദ​മാ​ണ്. ശ്രീ​ക​ല ചി​ങ്ങോ​ലി ജീ​വി​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​വി​കാ​ര​ത്തെ "ഇ​ത്ര​യേ വേ​ണ്ടൂ' (എ​ഴു​ത്ത്, ഏ​പ്രി​ൽ) എ​ന്ന ക​വി​ത​യി​ൽ ഇ​ങ്ങ​നെ അ​വ​ത​രി​പ്പി​ക്കു​ന്നു:

"ജീ​വി​ത​ത്തി​ന്‍റെ ചേ​ക്ക തി​ര​ഞ്ഞ്,

അ​വ​ഗ​ണ​ന​ക​ളു​ടെ മു​ള്ളു വ​ക​ഞ്ഞ്,

നീ​റി​പ്പൊ​ലി​യു​ന്ന ഹൃ​ദ​യ​ത്തെ

ഒ​ളി​പ്പി​ച്ചു​വ​ച്ചു സാ​ന്ത്വ​നി​പ്പി​ക്കാ​ൻ

ഒ​രു കു​ഴി​മാ​ട​മേ വേ​ണ്ടൂ

എ​ന്നെ സ്നേ​ഹി​ച്ച

ഈ ​ഓ​ർ​മ​ക​ളേ വേ​ണ്ടൂ. "

6) ഹെ​ർ​മ​ൻ ഹെ​സെ

ജ​ർ​മ​ൻ സ്വി​സ് എ​ഴു​ത്തു​കാ​ര​ൻ ഹെ​ർ​മ​ൻ ഹെ​സെ എ​ഴു​തി: "മ​ര​ങ്ങ​ൾ ന​മ്മെ​ക്കാ​ൾ ബു​ദ്ധി​യു​ള്ള​വ​രാ​ണ്, ന​മ്മ​ൾ കേ​ൾ​ക്കു​ന്നി​ല്ല എ​ന്നേ​യു​ള്ളൂ. എ​ന്നാ​ൽ നാം ​മ​ര​ങ്ങ​ളെ എ​ങ്ങ​നെ​യാ​ണ് കേ​ൾ​ക്കേ​ണ്ട​തെ​ന്ന് പ​ഠി​ക്കു​മ്പോ​ൾ ന​മ്മു​ടെ ചി​ന്ത​ക​ളു​ടെ സം​ക്ഷി​പ്ത​ത​യും വേ​ഗ​ത​യും കു​ട്ടി​ത്ത​വും അ​സാ​ധാ​ര​ണ​മാ​യ ആ​ന​ന്ദ​ത്തി​ലേ​ക്കു​യ​രും. മ​ര​ങ്ങ​ളെ കേ​ൾ​ക്കാ​ൻ പ​ഠി​ച്ച​വ​ർ ഒ​രു മ​ര​മാ​കാ​ൻ ആ​ഗ്ര​ഹി​ക്കി​ല്ല. അ​വ​ൻ സ്വ​യം എ​ന്താ​ണോ അ​തി​ന​പ്പു​റം മ​റ്റൊ​ന്നും ആ​ഗ്ര​ഹി​ക്കി​ല്ല. അ​താ​ണ് വീ​ട്. അ​താ​ണ് സ​ന്തോ​ഷം.

7) സു​സു​നാ​ഗ വീ​ര​പെ​രു​മ

ശ്രീ​ല​ങ്ക​ൻ എ​ഴു​ത്തു​കാ​ര​ൻ സു​സു​നാ​ഗ വീ​ര​പെ​രു​മ​യു​ടെ "ക്ലാ​രി​റ്റി ഈ​സ് ദ് ​ഒ​ൺ​ലി സ്പി​രി​ച്വാ​ലി​റ്റി' എ​ന്ന പു​സ്ത​കം ആ​ത്മീ​യ​ത​യെ തു​റ​ന്ന മ​ന​സോ​ടെ കാ​ണാ​ൻ ഉ​പ​ദേ​ശി​ക്കു​ന്നു. ആ​ത്മീ​യ സൗ​ഖ്യ​ത്തി​ന് പ്ര​ത്യേ​ക മ​ത​മോ ആ​ചാ​ര​ങ്ങ​ളോ അ​ല്ല പ്ര​ധാ​നം. ന​മു​ക്ക് ലോ​ക​ത്തെ വ്യ​ക്ത​ത​യോ​ടെ മ​ന​സി​ലാ​ക്കാ​ൻ ക​ഴി​വു​ണ്ടാ​ക​ണം. സ്വ​യം അ​റി​യാ​ൻ ശ്ര​മി​ക്ക​ണം. പ​ല​വി​ധ​ത്തി​ലു​ള്ള വാ​ദ​ങ്ങ​ള​ല്ല വേ​ണ്ട​ത്. സ്വ​യം സ​ത്യ​സ​ന്ധ​നാ​വു​ക​യാ​ണെ​ങ്കി​ൽ വ​ലി​യ മു​ന്നേ​റ്റ​മാ​ണ​ത്. അ​ത് എ​ളു​പ്പ​മ​ല്ല. കൃ​ത്രി​മ​മാ​യി സ​മാ​ധാ​നം ല​ഭി​ക്കു​ക​യി​ല്ല. എ​ന്നാ​ൽ വ​സ്തു​ത​ക​ളെ അ​തി​ന്‍റെ ഗു​ണ​ത്തി​ൽ ക​ണ്ടെ​ത്തു​ക​യാ​ണ് പ്ര​ധാ​നം.

logo
Metro Vaartha
www.metrovaartha.com