പറന്നുയർന്നൂ, എയർ ഇന്ത്യ എക്സ്പ്രസിന്‍റെ പെയിന്‍റിങിൽ പൊതിഞ്ഞ വിമാനം

ഇന്ത്യയിലാദ്യമായാണ് പെയിന്‍റിങിൽ പൊതിഞ്ഞ വിമാനം പുറത്തിറക്കുന്നത്.
Osheen Siva

ഓഷീൻ ശിവ

file photo

Updated on

കൊച്ചി: രാജ്യത്ത് ആദ്യമായി ഒരു ചിത്രകാരിയുടെ പെയിന്‍റിങ് പൂർണമായി വിമാനത്തിൽ പകർത്തി എയർ ഇന്ത്യ എക്സ്പ്രസ് ചരിത്രം സൃഷ്ടിച്ചു. ബിനാലെ മ്യൂറൽ വിഭാഗത്തിൽ പങ്കെടുക്കുന്ന തമിഴ്നാട്ടുകാരിയായ ഓഷീൻ ശിവയുടെ ഗ്രാഫിറ്റി പെയിന്‍റിങ്ങാണ് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ പുതിയ ബോയിങ് വിമാനത്തിലുള്ളത്. വിമാനം തന്നെ ചിത്രകലയ്ക്കുള്ള ക്യാൻവാസാക്കി മാറ്റിയതോടെ ഈ വിമാനത്തിന് ഫ്ലൈയിങ് ക്യാൻവാസ് എന്നാണ് പേരിട്ടിരിക്കുന്നത്.

<div class="paragraphs"><p> </p></div>

രാജ്യത്ത് ആദ്യമായി ഇത്തരത്തിൽ ഒരു വിമാനം പെയിന്‍റ് ചെയ്യുന്ന വിമാനക്കമ്പനിയും എയർ ഇന്ത്യ എക്സ്പ്രസാണ്. മറ്റു വിമാനക്കമ്പനികളിൽ നിന്നു വ്യത്യസ്തമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഓരോ വിമാനത്തിനും വെവ്വേറെ പുറം ഡിസൈനുകളാണുള്ളത്. ഓരോ വിമാനത്തിന്‍റെയും വാലറ്റങ്ങൾ ഒരു പ്രത്യേക കലാരൂപത്തില്‍ നിന്നോ നെയ്ത്ത് രീതിയില്‍ നിന്നോ പ്രചോദനമുള്‍ക്കൊള്ളുന്നതാണ്.

 Take off, flying canvas.

പറന്നുയർന്നൂ, ഫ്ലൈയിങ് ക്യാൻവാസ്

file photo

ടെയില്‍സ് ഒഫ് ഇന്ത്യ എന്ന പ്രൊജക്റ്റിന്‍റെ ഭാഗമായി കസവ്, കാഞ്ചീവരം, കലംകാരി തുടങ്ങിയ വസ്ത്ര ഡിസൈനുകളുടെ ശൈലിയിലുളള ഡിസൈനുകളിലാണ് ഓരോ വിമാനത്തിന്‍റേയും വാലറ്റങ്ങൾ.

രാജാ രവിവര്‍മ്മയുടെ ചിത്രങ്ങള്‍ മുതല്‍ ദേശീയ പൈതൃക സ്മാരകങ്ങള്‍, കഥകളി, കഥക്, ഭാരതനാട്യം പോലുള്ള ശാസ്ത്രീയ കലാരൂപങ്ങള്‍ എന്നിവയും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ ടെയില്‍ ആര്‍ട്ടായുണ്ട്. മുന്‍വര്‍ഷത്തെ കൊച്ചി ബിനാലെയില്‍ നിന്നുളള ഒരു ചിത്രവും വിമാനത്തിന്‍റെ വാലറ്റം ഡിസൈന്‍ ചെയ്തിട്ടുണ്ട്. ഇതാദ്യമാണ് വിമാനം ആർട്ട് വർക്കിനാൽ പുതയുന്നത്.

logo
Metro Vaartha
www.metrovaartha.com