താഴമൺ കുടുംബം ശബരിമലയിൽ വേണ്ട

പു​ത്ര​ഹ​ത്യ​യ്ക്കു കൂ​ട്ടു​നി​ന്ന പി​താ​വ് എ​ന്ന ദു​ഷ്പേ​രു കൂ​ടി രാ​ജീ​വ​ർ​ക്ക് ല​ഭി​ക്കും. അ​തി​ന് എ​ന്തു പ​രി​ഹാ​ര​മാ​ണു​ള്ള​ത്?
Sabarimala Tantri Row
sabarimala temple
Updated on

ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ

ഒ​ട്ടേ​റെ മ​ഹാ​ക്ഷേ​ത്ര​ങ്ങ​ളു​ടെ ത​ന്ത്രി​സ്ഥാ​ന​മു​ള്ള ചെ​ങ്ങ​ന്നൂ​രി​ലെ പ്ര​ശ​സ്ത​മാ​യ താ​ഴ​മ​ൺ കു​ടും​ബം ശ​ബ​രി​മ​ല​യു​ടെ ത​ന്ത്രി സ്ഥാ​നം ഒ​ഴി​യ​ണം. കാ​ര​ണം, ശ​ബ​രി​മ​ല അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​നും കോ​ടാ​നു​കോ​ടി സ്വാ​മി​ഭ​ക്ത​ർ​ക്കും ഇ​ത്ര​യേ​റെ അ​വ​മ​തി​പ്പും ദുഃ​ഖ​വും ഉ​ണ്ടാ​ക്കി​യ മ​റ്റൊ​രു കു​ടും​ബം വേ​റേ​യി​ല്ല.

സു​പ്രീം കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ ശ​ബ​രി​മ​ല​യി​ൽ ക​യ​റി ആ​ചാ​ര ലം​ഘ​നം ന​ട​ത്തി അ​ശു​ദ്ധി വ​രു​ത്തി​യ "മ​നീ​തീ വ​നി​താ സം​ഘം' പോ​ലും ഈ ​ത​ന്ത്രി കു​ടും​ബം ചെ​യ്ത അ​ത്ര അ​ശു​ദ്ധി ശ​ബ​രി​മ​ല​യ്ക്ക് ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല. കാ​ര​ണം, മ​നീ​തി സം​ഘം ചെ​യ്ത അ​ശു​ദ്ധി​ക​ൾ പ​രി​ഹാ​ര​ക്രി​യ ചെ​യ്തു ശു​ദ്ധ​മാ​ക്കാ​ൻ ക​ഴി​യും.

താ​ഴ​മ​ൺ ക​ണ്ഠ​ര് മോ​ഹ​ന​ര് ത​ന്ത്രി​യെ വേ​ശ്യാ​പ്പു​ര​യി​ൽ നി​ന്നാ​ണ് മു​മ്പു പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ജ​യി​ലി​ൽ പോ​യി ക്രി​മി​ന​ൽ കേ​സി​ൽ വി​ചാ​ര​ണ നേ​രി​ട്ടു. ധ​ർ​മ​ശാ​സ്താ​വി​ന്റെ നൈ​ഷ്ഠി​ക ബ്ര​ഹ്മ​ച​ര്യ​ഭാ​വ പ്ര​തി​ഷ്ഠ​യു​ള്ള ശ​ബ​രി​മ​ല​യി​ലെ ത​ന്ത്രി​യെ​യാ​ണ് കൊ​ച്ചി​യി​ലെ വേ​ശ്യാ​പ്പു​ര​യി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ ​മോ​ഹ​ന​ര​രു​ടെ സ​ഹോ​ദ​ര​നും ത​ന്ത്രി​യു​മാ​യ ക​ണ്ഠ​ര് രാ​ജീ​വ​ര് വ്യാ​ജ​രേ​ഖ ച​മ​ച്ച് സ​ന്നി​ധാ​ന​ത്ത് ശ്രീ​കോ​വി​ലി​ലെ സ്വ​ർ​ണ​ക്കൊ​ള്ള ന​ട​ത്തി​യെ​ന്ന ര​ണ്ടു കേ​സു​ക​ളി​ലെ പ്ര​തി​യാ​ണി​പ്പോ​ൾ. ഏ​തു ക്ഷേ​ത്ര​ത്തി​ലെ​യും പ്ര​തി​ഷ്ഠാ മൂ​ർ​ത്തി​യു​ടെ പി​തൃ​സ്ഥാ​നം ത​ന്ത്രി​ക്കാ​ണ് എ​ന്നാ​ണ് അ​വ​കാ​ശ​വാ​ദം. അ​ങ്ങി​നെ​യെ​ങ്കി​ൽ പു​ത്ര​ഹ​ത്യ​യ്ക്കു കൂ​ട്ടു​നി​ന്ന പി​താ​വ് എ​ന്ന ദു​ഷ്പേ​രു കൂ​ടി രാ​ജീ​വ​ർ​ക്ക് ല​ഭി​ക്കും. അ​തി​ന് എ​ന്തു പ​രി​ഹാ​ര​മാ​ണു​ള്ള​ത്?

മോ​ഹ​ന​ര് ജ​യി​ലി​ൽ കി​ട​ന്ന​പ്പോ​ൾ ത​ന്‍റെ മ​ക​ൻ മ​ഹേ​ഷി​നെ ത​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​ട​മ​ക​ളാ​ണ് ത​ന്ത്രി​ക​ളെ നി​യ​മി​ക്കു​ന്ന​ത്. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡാ​ണ് ശ​ബ​രി​മ​ല ക്ഷേ​ത്ര ഉ​ട​മ​ക​ൾ. അ​വ​ര​ത് അ​ന്ന് അം​ഗീ​ക​രി​ച്ചു, മോ​ഹ​ന​ര​രു​ടെ മ​ക​ൻ മ​ഹേ​ശ്വ​ര് ത​ന്ത്രി​യാ​യി.

ഇ​പ്പോ​ഴി​താ, രാ​ജീ​വ​ര് സ്വ​ർ​ണ​ക്കൊ​ള്ള ന​ട​ത്തി​യ​തി​ന് ജ​യി​ലി​ൽ കി​ട​ക്കു​ക​യും പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടു വി​ചാ​ര​ണ നേ​രി​ടു​ക​യും ചെ​യ്യു​ന്ന​തു കൊ​ണ്ട് ത​ന്‍റെ മ​ക​ൻ ബ്ര​ഹ്മ​ദ​ത്ത​നെ പു​തി​യ ത​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം ക​ത്ത് ന​ൽ​കി​യി​രി​ക്കു​ന്നു! ക്രി​മ​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ട്ടു വി​ചാ​ര​ണ നേ​രി​ടു​ന്ന​വ​രു​ടെ മ​ക്ക​ൾ​ക്കു വേ​ണ്ടി സം​വ​ര​ണം ചെ​യ്തു സൂ​ക്ഷി​ച്ചി​ട്ടു​ള്ള പ​ദ​വി​യാ​ണോ ശ​ബ​രി​മ​ല ത​ന്ത്രി​യു​ടേ​ത്?

ക്ഷേ​ത്ര ത​ന്ത്രി​മാ​രെ ത​ൽ​സ്ഥാ​ന​ത്തു നി​ന്നു മാ​റ്റാ​ൻ ക്ഷേ​ത്ര ഉ​ട​മ​ക​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ടോ? ഇ​ക്കാ​ര്യം കേ​ര​ള ഹൈ​ക്കോ​ട​തി സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ചു​കൊ​ണ്ട് 2025ൽ ​വി​ധി പ​റ​ഞ്ഞു. ത​ന്ത്രി സ​മാ​ജം കൊ​ടു​ത്ത കേ​സി​ലാ​യി​രു​ന്നു വി​ധി. ക്ഷേ​ത്ര​ത്തി​ലെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളി​ൽ ത​ന്ത്രി​ക​മാ​ർ​ക്കു​ള്ള അ​ധി​കാ​രം കോ​ട​തി അം​ഗീ​ക​രി​ച്ചു. എ​ന്നാ​ൽ, ഭ​ര​ണ​ഘ​ട​ന​യി​ക്കും നി​യ​മ​ത്തി​നും ച​ട്ട​ങ്ങ​ൾ​ക്കും അ​നു​സ​രി​ച്ച് ത​ന്ത്രി​ക​ളെ മാ​റ്റാ​ൻ ഉ​ട​മ​ക​ൾ​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്നും കോ​ട​തി വി​ധി​ച്ചു.

ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി 2025ൽ ​പ​ര​മ്പ​രാ​ഗ​ത ത​ന്ത്രി കു​ടും​ബ​ത്തി​ലെ നി​യ​മ​പ്ര​കാ​രം അ​ർ​ഹ​ത​യു​ള്ള അം​ഗം മാ​ത്ര​മേ ത​ന്ത്രി​യാ​കാ​ൻ പാ​ടു​ള​ളൂ എ​ന്നും വി​ധി​ച്ചി​ട്ടു​ണ്ട്. ത​ന്ത്ര​വി​ദ്യ​യി​ലും ത​ന്ത്ര​വി​ധി​യി​ലും പ്രാ​വീ​ണ്യ​വും പ​രി​ശീ​ല​ന​വും നേ​ടി​യ വ്യ​ക്തി​യാ​യി​രി​ക്ക​ണം ത​ന്ത്രി എ​ന്നും വി​ധി​യി​ൽ വി​ശ​ദീ​ക​രി​ച്ചു. ത​ന്ത്രി​സ്ഥാ​ന​ത്ത് അ​വ​രോ​ധി​ക്ക​പ്പെ​ടു​ന്ന വ്യ​ക്തി ത​ന്ത്ര​വി​ദ്യ പ​ഠി​ക്കു​ക​യും പ​രി​ശീ​ലി​ക്കു​ക​യും ചെ​യ്തി​രി​ക്ക​ണം എ​ന്നു സാ​രം. ഗാ​യ​ത്രീ​മ​ന്ത്രം പോ​ലും അ​റി​യാ​ത്ത​വ​രും, പ്രാ​ഥ​മി​ക​മാ​യ ഗ​ണ​പ​തി ഹോ​മ​ത്തി​ന് ഉ​പ​യു​ക്ത​മാ​ക്കു​ന്ന മ​ന്ത്ര​ങ്ങ​ൾ പോ​ലും നി​ശ്ച​യ​മി​ല്ലാ​ത്ത​വ​രും ശ​ബ​രി​മ​ല ത​ന്ത്രി​യാ​യി​ട്ടു​ണ്ട് എ​ന്ന് ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ചു സ​മ​ഗ്ര​മാ​യി പ​ഠി​ച്ച ജ​സ്റ്റി​സ് പ​രി​പൂ​ർ​ണ​ൻ എ​ഴു​തി​യ കാ​ര്യ​വും ഓ​ർ​ക്കു​ക.

ശ​ബ​രി​മ​ല ത​ന്ത്രി​മാ​ർ​ക്ക് ത​ന്ത്ര​വി​ദ്യ​യി​ൽ വി​ജ്ഞാ​ന​വും പ​രി​ശീ​ല​ന​വു​മു​ണ്ട് എ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട ബാ​ധ്യ​ത ത​ന്ത്രി​ക​ളു​ടെ നി​യ​മ​നാ​ധി​കാ​രി​യാ​യ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു​ണ്ട്. ത​ന്ത്രി​യെ നി​യ​മി​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ടെ​ങ്കി​ൽ നീ​ക്കാ​നും നി​യ​മ​നാ​ധി​കാ​രി​ക്ക് അ​ധി​കാ​രു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്ത്രി കു​ടും​ബം എ​ന്തു തീ​വെ​ട്ടി​ക്കൊ​ള്ള ചെ​യ്താ​ലും അ​വ​രെ ത​ൽ​സ്ഥാ​ന​ത്തു നി​ന്നു മാ​റ്റാ​ൻ പാ​ടി​ല്ല എ​ന്ന വാ​ദം യു​ക്തി​സ​ഹ​മ​ല്ല. മാ​ത്ര​മ​ല്ല, അ​തി​ന് നി​യ​മ സാ​ധു​ത​യു​മി​ല്ല. ആ​യ​തി​നാ​ൽ, തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ഈ ​കാ​ര്യ​ത്തി​ൽ ശ​രി​യാ​യ തീ​രു​മാ​ന​മെ​ടു​ക്ക​ണം. ക്രി​മി​ന​ൽ കേ​സി​ൽ ന​ട​പ​ടി​ക​ൾ നേ​രി​ടു​ന്ന പ്ര​തി​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന ആ​രെ​യും അ​വ​രു​ടെ യോ​ഗ്യ​ത​ക​ൾ പ​രി​ഗ​ണി​ക്കാ​തെ, കു​ടും​ബ പാ​ര​മ്പ​ര്യം മാ​ത്രം നോ​ക്കി നി​യ​മി​ക്കാ​നു​ള ഒ​രു ബാ​ധ്യ​ത​യും ദേ​വ​സ്വം ബോ​ർ​ഡി​നി​ല്ല.

(ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​റും കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മി​ഷ​ൻ മു​ൻ ചെ​യ​ർ​മാ​നും ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നു​മാ​ണ് ലേ​ഖ​ക​ൻ).

logo
Metro Vaartha
www.metrovaartha.com