പാരമ്പര്യവും പ്രണയവും; മംദാനിയുടെ വലംകൈയിലെ വെള്ളിമോതിരങ്ങൾ

വലം കൈയിൽ രണ്ട് വെള്ളി മോതിരങ്ങളാണ് മംദാനി അണിഞ്ഞിരിക്കുന്നത്.
silver rings of new York mayor Mamdani

പാരമ്പര്യവും പ്രണയവും; മംദാനിയുടെ വലംകൈയിലെ വെള്ളിമോതിരങ്ങൾ

Updated on

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലെ താരമാ‍യി മാറിയിരിക്കുകയാണ് സൊഹ്‌റാൻ മംദാനി. നിലപാടുകൾക്കൊപ്പം മംദാനിയുടെ വസ്ത്രധാരണശൈലിയും നിരവധഇ പേരെ ആകർഷിക്കുന്നുണ്ട്. തീർത്തും ഫോർമൽ ആയുള്ള വസ്ത്രധാരണത്തിൽ നിന്ന് അകന്നു നിൽക്കുന്ന ശൈലിയാണ് മംദാനിയുടേത്. ഇരു കൈയിലെ വിരലുകളിലും അണിയുന്ന മോതിരങ്ങളാണ് മംദാനിയുടെ മറ്റൊരു പ്രത്യേകത. പ്രചാരണ വേദികളിലും ആൾക്കൂട്ടത്തിനിടയിലുമെല്ലാം മംദാനിയുടെ മോതിരങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വലം കൈയിൽ രണ്ട് വെള്ളി മോതിരങ്ങളാണ് മംദാനി അണിഞ്ഞിരിക്കുന്നത്. സ്വന്തം പാരമ്പര്യവും പ്രണയവുമാണ് മോതിരങ്ങളിലൂടെ മംദാനി ചേർത്തു പിടിക്കുന്നത്. ഇതിൽ ഒന്ന് 2013ൽ അദ്ദേഹത്തിന്‍റെ മുത്തച്ഛൻ മരിച്ചതിനു ശേഷമാണ് അണിഞ്ഞു തുടങ്ങിയത്. നടുവിരലിൽ അണിഞ്ഞിരിക്കുന്ന ഈ മോതിരം അച്ഛന്‍റെ പാരമ്പര്യസ്വത്ത് എന്ന നിലയിലാണ് അദ്ദേഹം അണിയുന്നത്.

2007ൽ സിറിയയിൽ നിന്നാണ് മംദാനിയുടെ മുത്തച്ഛൻ ഈ മോതിരം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. വലംകൈയിലെ മോതിരവിരലിൽ അണിഞ്ഞിരിക്കുന്ന വെള്ളി മോതിരം ഭാര്യ രമ ദുവാജി ടുണീഷ്യയിൽ നിന്ന് വന്നപ്പോൾ സമ്മാനിച്ചതാണ്. ഇടംകൈയിൽ വിവാഹമോതിരവുമുണ്ട്. മറ്റു രാഷ്ട്രീയക്കാരിൽ നിന്ന് വിഭിന്നമായുള്ള വസ്ത്രധാരണ ശൈലിയും വിരലിലെ മോതിരങ്ങളും മംദാനിക്ക് പൊതു വേദികളിൽ കൂടുതൽ ആകർഷകത്വം നൽകുന്നുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com