മോഡിഫിക്കേഷനിൽ സീറ്റ് കവറും ഫ്ലോർ മാറ്റും! മുഖ്യമന്ത്രി പറ്റിച്ചോ ഗൈസ്? ട്രോളി സോഷ്യൽമീഡിയ

സർക്കാരിന്‍റെ തീരുമാനം അനുസരിച്ചായിരിക്കും റിപ്പോർട്ട് നടപ്പിലാക്കുക.
Vehicle modification, realities

മോഡിഫിക്കേഷനിൽ സീറ്റ് കവറും ഫ്ലോർ മാറ്റും! മുഖ്യമന്ത്രി പറ്റിച്ചോ ഗൈസ്? ട്രോളി സോഷ്യൽമീഡിയ

Updated on

തിനെട്ട് തരം വാഹന മോഡിഫിക്കേഷന് അനുമതി നൽകിക്കൊണ്ടുള്ള ഗതാഗത വകുപ്പിന്‍റെ റിപ്പോർട്ടിനെയും മുഖ്യമന്ത്രി വി.ഡി. സതീശനെയും ട്രോളി സോഷ്യൽമീഡിയ. അനുമതി നൽകിയിരിക്കുന്ന 18 ഇനം മോഡിഫിക്കേഷനുകളിൽ ഭൂരിഭാഗവും മുൻപേ ഉള്ളതാണെന്നതാണ് ജെൻസികളെ നിരാശയിലാഴ്ത്തിയിരിക്കുന്നത്. ആരുടെയും അനുമതി വാങ്ങാതെ നടപ്പാക്കാവുന്ന 18 ഇനം മോഡിഫിക്കേഷനുകളിൽ സീറ്റ് കവർ , ഫ്ലോർ മാറ്റ്,സ്റ്റീയറിങ് വീൽ, ഡാഷ് ക്യാം, റിവേഴ്സ് ക്യാം, പാർക്കിങ് സെൻസർ, റൂഫ് കാരിയേഴ്സ്, ജിപിഎസ് ട്രാക്കർ എന്നിവയെല്ലാം ഇടം പിടിച്ചിട്ടുണ്ട്.

ഇതിൽ ഒക്കെ എന്തു പുതുമയാണുള്ളതെന്ന് സോഷ്യൽമീഡിയയിൽ വാഹനപ്രേമികൾ ചോദിക്കുന്നു. അധികാരത്തിലേറിയതിനു ശേഷം വാഹന മോഡിഫിക്കേഷനെ കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ ചിരിയാണ് സതീശന് പൂക്കി മുഖ്യമന്ത്രി എന്ന വിശേഷണം വരെ നൽകിയത്. എന്നാൽ ജെൻസികൾ കാത്തിരുന്ന സ്ട്രക്ചറൽ ഓൾട്ടറേഷൻ അടക്കമുള്ളവയിൽ കൈ വയ്ക്കാതെയാണ് ഗതാഗത വകുപ്പ് സർക്കാരിന് നിർദേശം കൈമാറിയിരിക്കുന്നത്. സർക്കാരിന്‍റെ തീരുമാനം അനുസരിച്ചായിരിക്കും റിപ്പോർട്ട് നടപ്പിലാക്കുക. രൂക്ഷമായ ഭാഷയിലാണ് ഗതാഗത വകുപ്പിന്‍റെ റിപ്പോർട്ടിനെ ജെൻസി വിമർശിക്കുന്നത്. പഞ്ചറായ ടയർ മാറ്റാനും രാത്രിയിൽ ഹെഡെ ലൈറ്റ് ഇടാനും അനുവാദം നൽകണമെന്നാണ ഒരു കമന്‍റ്.

സംവിധായകനും എൻഡിഎ സ്ഥാനാർഥിയുമായിരുന്ന അഖിൽ മാരാരും റിപ്പോർട്ടിനെ ട്രോളി കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കു വച്ചിട്ടുണ്ട്. ഇതൊക്കെയാണ് ഗതാഗത കമ്മിഷണർ മഹത്തായ മോഡിഫിക്കേഷൻ റിപ്പോർട്ട് അപ്പോഴെങ്ങനാ തൂക്കി ചുവന്ന കരങ്ങളോടെ നമ്മളങ്ങോട്ട് പൊളിക്കുവല്ലേ. ചെയ്യാൻ പറ്റുന്ന കാര്യങ്ങൾക്ക് കൊടുക്കുന്നതിനെ അന്തസ് എന്നും പറ്റാത്ത കാര്യങ്ങൾ ചെയ്തു തരാം എന്നു പറഞ്ഞ് പറ്റിക്കുന്ന പരിപാടിയെ തെമ്മാടിത്തരം എന്നുമാണ് പറയേണ്ടത്... നിങ്ങൾക്ക് തീരുമാനിക്കാം..എന്നാൽ അഖിൽ കുറിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com