കുഞ്ഞു 'പഞ്ചി'നെ അമ്മ ഉപേക്ഷിച്ചതിന്‍റെ കാരണം അറിയാമോ? Video

മൃഗശാല സൂക്ഷിപ്പുകാരനായ കൊസുകേ ഷിക്കാനോ ഇതിനു പല കാരണങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്.

നിച്ച ഉടനേ അമ്മ ഉപേക്ഷിച്ച പഞ്ച് എന്ന കുട്ടിക്കുരങ്ങനാണിപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രിയതാരം. ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിൽ പിറന്ന പഞ്ചും ഓറഞ്ച് നിറമുള്ള ഒറാങ് ഉട്ടാൻ പാവയും തമ്മിലുള്ള അടുപ്പമാണ് എല്ലാവരുടെയും കരളലയിപ്പിക്കുന്നത്. ജാപ്പനീസ് മകാക്ക് ഇനത്തിൽ പെട്ട കുരങ്ങാണ് പഞ്ച്.

ജാപ്പനീസ് മകാക്ക് അമ്മമാർ കുഞ്ഞിനോട് വളരെ അടുപ്പം കാണിക്കുന്നവരാണ്. എന്നിട്ടും ‌എന്തു കൊണ്ടായിരിക്കും പഞ്ചിന്‍റെ അമ്മ പഞ്ചിനെ ഉപേക്ഷിച്ചത്. മൃഗശാല സൂക്ഷിപ്പുകാരനായ കൊസുകേ ഷിക്കാനോ ഇതിനു പല കാരണങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്.

കടുത്ത ചൂട്- പ്രസവസമയത്ത് ഉണ്ടായ കടുത്ത ചൂട് മൂലമായിരിക്കാം അമ്മക്കുരങ്ങ് പഞ്ചിനെ ഉപേക്ഷിച്ചു പോയതെന്നാണ് ഷിക്കാനോ പറയുന്നത്. കടുത്ത ചൂടുള്ള ജൂലൈയിലായിരുന്നു പഞ്ച് ജനിച്ചത്.

പരിചയക്കുറവ്- മറ്റൊന്ന് ആദ്യമായി അമ്മയാകുന്നതു മൂലം കുഞ്ഞിനെ വളർത്തുന്നതിൽ ഉള്ള പരിചയക്കുറവാണെന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്. കുഞ്ഞുമായി മാനസിക ബന്ധം വളർത്താൻ പലപ്പോഴും ആദ്യമായി അമ്മയാകുന്നവർക്ക് സാധിക്കാതെ വരും.

പാരിസ്ഥിതിക സമ്മർദം- കടുത്ത ചൂട്, ശബ്ദമലിനീകരണം മുതലായ പാരിസ്ഥിതിക പ്രശ്നങ്ങളെല്ലാം കുഞ്ഞിനെ ഉപേക്ഷിക്കാൻ പഞ്ചിന്‍റെ അമ്മയെ സ്വാധീനിച്ചിരിക്കാം.

വേദനിപ്പിക്കുന്ന ഓർമകൾ- കുഞ്ഞായിരിക്കുമ്പോൾ ഉപദ്രവിക്കപ്പെട്ടതിന്‍റെ വേദനിപ്പിക്കുന്ന ഓർമകളായിരിക്കാം കുഞ്ഞിനെ ഉപേക്ഷിക്കാൻ പഞ്ചിന്‍റെ അമ്മയെ നിർബന്ധിതയാക്കിയതെന്നും ചിലർ പറയുന്നു.

ശാരീരിക പ്രശ്നം- വേണ്ടത്ര പോഷകം ലഭിക്കാത്തതിനാൽ പഞ്ചിന്‍റെ അമ്മയ്ക്ക് ശാരീരികമായി പ്രശ്നങ്ങളുണ്ടായിരുന്നിരിക്കാം. സ്വന്തം നിലനിൽപ്പ് ഉറപ്പാക്കുന്നതിനു വേണ്ടിയായിരിക്കാം അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചു പോയതെന്നും നിരീക്ഷിക്കുന്നവർ ഉണ്ട്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com