വലിച്ചു കയറ്റുന്നത് മരണത്തെയാണ്

ഇ​ന്ന് ലോ​ക പു​ക​യി​ല വി​രു​ദ്ധ​ദി​നം
World No-Tobacco Day

വലിച്ചു കയറ്റുന്നത് മരണത്തെയാണ്

Updated on

അ​ഡ്വ. ചാ​ർ​ളി പോ​ൾ

പു​ക​വ​ലി​യു​ടെ കെ​ടു​തി​ക​ൾ മ​ന​സി​ലാ​ക്കാ​നും അ​തി​ൽ നി​ന്ന് മോ​ച​നം നേ​ടാ​നു​മു​ള്ള ദി​ന​മാ​ണ് മേ​യ് 31. ഇ​ന്നാ​ണ് ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​നം. മ​നു​ഷ്യ​ന്‍റെ ആ​യു​സെ​ത്താ​തെ​യു​ള്ള മ​ര​ണ​ത്തി​ന്‍റെ മു​ഖ്യ​കാ​ര​ണം പു​ക​വ​ലി​യാ​ണ്. 85 ശ​ത​മാ​നം ശ്വാ​സ​കോ​ശ കാ​ൻ​സ​റും 60% തൊ​ണ്ട, വാ​യ്, അ​ന്ന​നാ​ള കാ​ൻ​സ​റു​ക​ളും 28 ശ​ത​മാ​നം മ​റ്റു കാ​ൻ​സ​റു​ക​ളും പു​ക​യി​ല മൂ​ലം ഉ​ണ്ടാ​കു​ന്ന​താ​ണ്. കാ​ൻ​സ​ർ മ​ര​ണ​ങ്ങ​ളി​ൽ

80 - 90 ശ​ത​മാ​ന​വും തൊ​ണ്ട​യി​ലോ വാ​യി​ലോ കാ​ൻ​സ​ർ വ​ന്നാ​ണ് മ​രി​ക്കു​ന്ന​ത്. ഇ​തി​ന് മു​ഖ്യ​കാ​ര​ണം പു​ക​വ​ലി​യാ​ണ്. അ​താ​ണ് പു​ക​വ​ലി​യെ " Slow Poison' എ​ന്ന് പ​റ​യു​ന്ന​ത്. പു​ക​വ​ലി​യി​ലൂ​ടെ മ​ര​ണ​ത്തെ​യാ​ണ് നാം ​വ​ലി​ച്ചു ക​യ​റ്റു​ന്ന​ത്.

ഭീ​തി ജ​നി​പ്പി​ക്കു​ന്ന ക​ണ​ക്കു​ക​ൾ:

ലോ​ക ജ​ന​സം​ഖ്യ​യി​ൽ 10ൽ ​ഒ​ന്നു വീ​തം പു​ക​യി​ല ജ​ന്യ​ങ്ങ​ളാ​യ രോ​ഗ​ങ്ങ​ൾ മൂ​ല​മാ​ണ് മ​രി​ക്കു​ന്ന​ത്. 6 സെ​ക്ക​ന്‍റി​ൽ ഒ​രാ​ൾ വീ​തം പു​ക​യി​ല ഉ​പ​യോ​ഗം മൂ​ലം ലോ​ക​ത്ത് മ​രി​ക്കു​ന്നു. 8 ദ​ശ​ല​ക്ഷം പേ​രാ​ണ് പ്ര​തി​വ​ർ​ഷം പു​ക​യി​ല ഉ​പ​യോ​ഗം മൂ​ലം മ​രി​ക്കു​ന്ന​ത്. അ​തി​ൽ 28 ശ​ത​മാ​നം കു​ട്ടി​ക​ളാ​ണ്.

ഇ​ന്ത്യ​യി​ൽ പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 13.5 ല​ക്ഷം പേ​ർ പു​ക​യി​ല സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ മൂ​ലം മ​രി​ക്കു​ന്നു. ഇ​ന്ത്യ​യി​ൽ 26.7 കോ​ടി ആ​ളു​ക​ൾ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

ഇ​ന്ത്യ​യി​ലെ പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രി​ൽ ഏ​ക​ദേ​ശം 29 ശ​ത​മാ​നം പേ​ർ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പു​ക​യി​ല ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ്. 15 വ​യ​സി​ന് മു​ക​ളി​ലു​ള്ള പു​രു​ഷ​ന്മാ​രി​ൽ 38% പേ​ർ പു​ക​യി​ല ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​ന്ത്യ​യി​ൽ 12 കോ​ടി ജ​ന​ങ്ങ​ൾ പു​ക​യി​ല​ക്ക് അ​ടി​മ​ക​ളാ​ണ്. പ്ര​തി​വ​ർ​ഷം 10 ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് പു​ക​യി​ല മൂ​ലം മ​ര​ണ​പ്പെ​ടു​ന്ന​ത്.

കേരളത്തിലെ പുരുഷന്മാരിലെ പുകയില ഉപയോഗം ഏകദേശം 17 ശതമാനം മാത്രമാണ്. ദേശീയ ശരാശരിയേക്കാൾ കുറവാണിത്. കേരളത്തിലെ സ്ത്രീകളിലെ പുകയില ഉപയോഗം 2 ശതമാനം മാത്രമാണ്. പുകവലിക്കെതിരേയുള്ള ബോധവത്കരണ ശ്രമങ്ങൾ കേരളത്തിൽ വിജയകരമായിരുന്നു.

ആയുസ് കുറയ്ക്കും

പുകവലിക്കുന്ന ആളുടെ സമയത്തിന് മണിക്കൂറിന് 55 മിനിറ്റേയുള്ളു. അയാൾ വലിക്കുന്ന ഓരോ സിഗരറ്റും സ്വന്തം ആയുസിൽ നിന്ന് 5 മിനിറ്റ് കുറയ്ക്കുന്നു. 25 വയസുള്ള ചെറുപ്പക്കാരൻ ദിവസം ശരാശരി 20 സിഗരറ്റ് വലിച്ചാൽ അയാൾ 5 വർഷം നേരത്തേ മരിക്കും.

പുകവലിക്കാർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത 70%വും ശ്വാസകോശ കാൻസർ വരാനുള്ള സാധ്യത 25%വും കൂടുതലാണ്. 100 പേർ പുകവലിക്കുന്നെങ്കിൽ അതിൽ 50 പേരും മരിക്കുന്നത് ഏതെങ്കിലും പുകയിലജന്യമായ രോഗത്താലായിരിക്കും.

കാൻസർ വിതയ്ക്കുന്നു

പുകയിലയിൽ ഏകദേശം 7,000 രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അതിൽ 250 എണ്ണം അപകടകാരികളാണ്. 70 എണ്ണം ഏതെങ്കിലും തരത്തിലുള്ള കാൻസറിന് കാരണമായവയാണ്. പുകവലി എല്ലാ അവയവങ്ങളെയും ബാധിക്കും.

പുകവലിയുടെ ഇരകൾ

ബീഡി, സിഗരറ്റ്, സിഗാർ, ഹുക്ക, ഇ- സിഗരറ്റ്, പൈപ്പ്, പാൻ മസാല, പുകയില, മുറുക്ക്, മൂക്കിപ്പൊടി തുടങ്ങിയ വയാണ് പുകയില ഉത്പന്നങ്ങൾ. ഉപയോഗിക്കുന്നയാൾ മാത്രമല്ല അടുത്തിരിക്കുന്നവരും പുകവലിയുടെ ഇരകളാണ്. മറ്റുള്ളവർ പുകവലിക്കുമ്പോൾ ആ പുക ശ്വസിക്കുന്ന അവസ്ഥയാണ് നിഷ്ക്രിയ ധൂപപാനം (Passive smoking). ഗർഭിണി പുകവലിച്ചാലും ഗർഭിണിയുടെ അടുത്തിരുന്ന് മറ്റൊരാൾ പുകവലിച്ചാലും അത് ഗർഭസ്ഥ ശിശുവിനെ ബാധിക്കും. കുഞ്ഞിന് ശരീരഭാരം കുറയാനും മാസം തികയാതെ പ്രസവിക്കാനും ഗർഭഛിദ്രം ഉണ്ടാകാനും ചാപ്പിള്ള ജനിക്കാനും സാധ്യതയുണ്ട്. കൂടാതെ ബുദ്ധിമാന്ദ്യം, ശ്രദ്ധക്കുറവ്, സാമൂഹ്യ വൈകല്യങ്ങൾ, ആന്തരികാവയങ്ങളുടെയും തലച്ചോറിന്‍റെയും വൈകല്യങ്ങൾ, ശ്വാസ സംബന്ധമായ പ്രശ്നങ്ങൾ, എന്നിവയും കുഞ്ഞിന് ഭാവിയിൽ കാൻസറും ഉണ്ടാകാൻ ഇടയുണ്ട്.

നിരവധി രോഗങ്ങളുടെ ഹേതു

പുകവലി മൂലം കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, വന്ധ്യത, ബ്രൊങ്കൈറ്റിസ്, അൽ ഷിമേഴ്സ്, പക്ഷാഘാതം, ധമനി രോഗങ്ങൾ, ആമാശയ- കുടൽ വൃണങ്ങൾ, വലിവ്, ന്യൂമോണിയ, ടോൺസലൈറ്റസ്, ചർമം കരുവാളിക്കൽ, പല്ലിന് കേടുകൾ, വായിൽ വ്രണങ്ങൾ, വെരിക്കോസ് വെയിൻ തുടങ്ങിയവ ഉണ്ടാകാം.

നിക്കോട്ടിൻ എന്ന വിഷവസ്തു

പുകയിലയിൽ അടങ്ങിയിരിക്കുന്ന ഏറ്റവും മാരകമായ വിഷ വസ്തുവാണ് നിക്കോട്ടിൻ. കാർബൺ, ഹൈഡ്രജൻ, നൈട്രജൻ എന്നിവയുടെ സംയുക്തമാണ് നിക്കോട്ടിൻ എന്ന വിഷവസ്തു. അരത്തുള്ളി ഗാഢ ലായനിക്ക് ഒരാളെ കൊല്ലാൻ കഴിയും. നിക്കോട്ടിനാണ് ആസക്തി ജനിപ്പിക്കുന്നത്. പുകവലിക്കുമ്പോൾ 20 സെക്കൻഡിനുള്ളിൽ നിക്കോട്ടിൻ ബ്രെയിനിൽ ഉത്തേജനം സൃഷ്ടിക്കും. നിക്കോട്ടിൻ ലെവൽ താഴ്ന്നാൽ വീണ്ടും പുകവലിക്കാൻ തോന്നും.

ഡോപാമിൻ ഹോർമോൺ

പുക വലിക്കുമ്പോൾ ഡോപാമിൻ എന്ന ഹാപ്പി ഹോർമോൺ തലച്ചോറിൽ ഉണ്ടാകുന്നു. ഇതിന്‍റെ അളവ് വർദ്ധിക്കുന്നതാണ് ലഹരി വസ്തുക്കൾ ഉപയോഗിക്കുമ്പോൾ കിട്ടുന്ന ആഹ്ലാദ അനുഭൂതികളുടെ അടിസ്ഥാനം. ഇക്കാരണത്താലാണ് ലഹരി വസ്തുക്കൾ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതും അതിന് അടിപ്പെടുന്നതും. ആദ്യം കിട്ടിയ അനുഭവം തുടർന്നു കിട്ടാൻ ഒന്നിലേറെ സിഗരറ്റ് പിന്നീട് വലിക്കേണ്ടിവരും. അങ്ങനെയാണ് ആസക്തിയിലേക്ക് നീങ്ങുക. ഒരു പരീക്ഷണം എന്ന രീതിയിൽ ആരംഭിക്കുന്ന പലരും പിന്നീട് ആശ്രിതരായി മാറുന്നു.

പുകവലിയിൽ നിന്ന് മോചനം

പുകയില ഉപയോഗം ആരോഗ്യത്തെയും ജീവിതത്തേയും ഗുരുതരമായി ബാധിക്കുന്നതിനാൽ കലണ്ടറിൽ ഒരു തിയതി കുറിച്ച് പുകവലിയിൽ നിന്ന് പിന്മാറാൻ ദൃഢമായ തീരുമാനം എടുക്കുക. അതിന് സാധിക്കാതെ വരുന്നവർക്ക് കൗൺസലിങ്, മറ്റ് ചികിത്സകൾ, വൈദ്യസഹായം എന്നിവ ഇന്ന് ലഭ്യമാണ്. ആസക്തി കുറയ്ക്കാനുള്ള മരുന്നുകളും ക്രമേണ പുകവലി മാറ്റാനുള്ള മരുന്നുകളും ലഭ്യമാണ്.

വലിക്കും തോറും നീളം കുറയുന്നത് സിഗരിറ്റിന് മാത്രമല്ല ആയുസിന് കൂടിയാണ് എന്നോർത്ത് പുകവലിയിൽ നിന്ന് പിന്മാറാൻ ലോക പുകയില വിരുദ്ധ ദിനം പ്രചോദനമേകട്ടെ.

(മികച്ച ലഹരി വിരുദ്ധ പ്രവർത്തകനുള്ള കേരള സർക്കാർ പുരസ്‌കാരം നേടിയിട്ടുള്ള ലേഖകൻ, അഭിഭാഷകനും ട്രെയ്നറും മെന്‍ററുമാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളിൽ പരിശീലകനാണ്- 8075789768)

logo
Metro Vaartha
www.metrovaartha.com