2034​ലെ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ത്യ​യി​ലും?

സൗ​ദി അ​റേ​ബ്യ​യാ​ണ് 2034ലെ ​ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്
2034​ലെ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ത്യ​യി​ലും?

ന്യൂ​ഡ​ല്‍ഹി: 2034 ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ലെ ചി​ല മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ത്യ​യി​ലും ന​ട​ത്തു​തി​ന്‍റെ സാ​ധ്യ​ത പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഓ​ള്‍ ഇ​ന്ത്യാ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍റെ (എ​ഐ​എ​ഫ്എ​ഫ്) എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ള്‍ക്ക് അ​ധ്യ​ക്ഷ​ന്‍ ക​ല്യാ​ണ്‍ ചൗ​ബേ നി​ര്‍ദേ​ശം ന​ല്‍കി. സൗ​ദി അ​റേ​ബ്യ​യാ​ണ് 2034ലെ ​ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​ര്‍ 18-ന് ​ന​ട​ന്ന ഏ​ഷ്യ​ന്‍ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍റെ (എ​എ​ഫ്.​സി.) അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ല്‍ ലോ​ക​ക​പ്പ് സൗ​ദി ആ​തി​ഥ്യം വ​ഹി​ക്കു​ന്ന​തി​നെ എ​ഐ​എ​ഫ്എ​ഫ് പി​ന്തു​ണ​ച്ചി​രു​ന്നു. 48 ടീ​മു​ക​ള്‍ മാ​റ്റു​ര​യ്ക്കു​ന്ന 2034 ലോ​ക​ക​പ്പി​ല്‍ ആ​കെ 104 മ​ത്സ​ര​ങ്ങ​ളു​ണ്ടാ​കും. ഇ​തി​ല്‍ 10 മ​ത്സ​ര​മെ​ങ്കി​ലും ഇ​ന്ത്യ​യി​ല്‍ ന​ട​ത്ത​നാ​കു​മോ എ​ന്നാ​ണ് എ​ഐ​എ​ഫ്എ​ഫ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം ഉ​ട​ന്‍ സൗ​ദി സം​ഘാ​ട​ക​സ​മി​തി​യു​മാ​യി ച​ര്‍ച്ച ചെ​യ്യും.

ഇ​ന്ത്യ ഇ​തു​സം​ബ​ന്ധി​ച്ച ആ​ലോ​ച​ന​ക​ള്‍ ന​ട​ത്തു​ക​യോ ആ​സൂ​ത്ര​ണം ന​ട​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്ന് എ​ക്സി​ക്യു​ട്ടീ​വ് യോ​ഗ​ത്തി​ല്‍ ചൗ​ബേ വി​ശ​ദീ​ക​രി​ച്ചു. 2030 ലോ​ക​ക​പ്പ് ഫു​ട്ബോ​ള്‍ ആ​ഫ്രി​ക്ക​യി​ലും യൂ​റോ​പ്പി​ലും തെ​ക്കേ അ​മേ​രി​ക്ക​യി​ലു​മാ​യി ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. ഇ​തോ​ടെ 2034 ലോ​ക​ക​പ്പ് ഏ​ഷ്യ​യി​ല്‍ മാ​ത്ര​മാ​യി ന​ട​ത്ത​ണ​മെ​ന്ന നി​ര്‍ദേ​ശം ഫി​ഫ മു​ന്നോ​ട്ടു​വ​യ്ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, സൗ​ദി അ​റേ​ബ്യ​മാ​ത്ര​മാ​ണ് ലോ​ക​ക​പ്പ് ന​ട​ത്താ​ന്‍ സ​ന്ന​ദ്ധത അറിയി ച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com