'ഇറ്റാലിയൻ ഫുട്ബോളിന്‍റെ പ്രതിരോധ മതിൽ'; ഇതിഹാസ താരം ഫ്രാങ്കോ ബറേസി അന്തരിച്ചു

ഏറെ നാളുകളായി രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു ഫ്രാങ്കോ ബറേസി
Ac milan icon franco baresi died at 66

ഫ്രാങ്കോ ബറേസി

Updated on

റോം: മുൻ ഇറ്റലി ദേശീയ ഫുട്ബോൾ ടീമിന്‍റെ ക‍്യാപ്റ്റനും മികച്ച ഡിഫൻഡർമാരിൽ ഒരാളായ ഫ്രാങ്കോ ബറേസി അന്തരിച്ചു. 66 വയസായിരുന്നു. ഏറെ നാളുകളായി രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. മിലാനിൽ വച്ചായിരുന്നു അന്ത‍്യം. തന്‍റെ പ്രൊഫഷണൽ കരിയറിലെ 20 വർഷ കാലം എസി മിലാൻ എന്ന ഒറ്റ ക്ലബ്ബിനു വേണ്ടിയാണ് താരം കളിച്ചത്.

716 മത്സരങ്ങൾ എസി മിലാനെ പ്രതിനിധീകരിച്ച് കളിക്കാൻ താരത്തിന് സാധിച്ചു. 1997ൽ കളി മതിയാക്കയപ്പോൾ ഫ്രാങ്കോ ബറേസിയോടുള്ള ആദരമായി അദ്ദേഹത്തിന്‍റെ ആറാം നമ്പർ ജേഴ്സി എസി മിലാൻ എന്നെന്നേക്കുമായി പിൻവലിച്ചു. എസി മിലാനൊപ്പം 6 സീരി എ കിരീടങ്ങൾ, 3 യുവേഫ ചാംപ‍്യൻസ് കിരീടങ്ങൾ എന്നിവ താരം സ്വന്തമാക്കിയിട്ടുണ്ട്.

1982ൽ സ്പെയ്നിൽ നടന്ന ലോകപ്പിൽ മുത്തമിട്ട ഇറ്റാലിയൻ ടീമിൽ അംഗമായിരുന്ന ബറേസി 1994ൽ‌ ടീമിനെ ഫൈനലിലേക്ക് നയിച്ചു. ഇറ്റലിക്കു വേണ്ടി 81 അന്താരാഷ്ട്ര മത്സരങ്ങൾ താരം കളിച്ചു. ബറേസിയുടെ വിയോഗത്തിൽ എസി മിലാനും ആരാധകരും അതീവ ദുഖം രേഖപ്പെടുത്തി.

logo
Metro Vaartha
www.metrovaartha.com