ട്വന്‍റി 20 ലോകകപ്പ് : ഓസ്ട്രേലിയയെ തകർത്ത് ഞെട്ടിക്കുന്ന വിജയം സ്വന്തമാക്കി അഫ്ഗാൻ

മത്സരത്തിന്‍റെ പതിനാറാം ഓവറിലാണ് അഫ്ഗാന്‍റെ ആദ്യ വിക്കറ്റ് വീണത്.
ട്വന്‍റി 20 ലോകകപ്പ് : ഓസ്ട്രേലിയയെ തകർത്ത്  ഞെട്ടിക്കുന്ന വിജയം സ്വന്തമാക്കി അഫ്ഗാൻ

കിങ്സ്ടൗൺ: ട്വന്‍റി 20 ലോകകപ്പ് സൂപ്പർ 8ൽ ഞെട്ടിക്കുന്ന വിജയവുമായി അഫ്ഗാനിസ്ഥാൻ. ലോക ക്രിക്കറ്റിലെ തന്നെ കരുത്തരായ ഓസ്ട്രേലിയയെയാണ് അഫ്ഗാൻ പരാജയപ്പെടുത്തിയത്. 21 റൺസിനാണ് വിജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ ആറു വിക്കറ്റ് നഷ്ടത്തിൽ 148 റൺസാണ് സ്വന്തമാക്കിയത്. റഹ്മാനുല്ല ഗുർബാസും ഇബ്രാബിം സദ്രാനും ചേർന്നു നേടിയ 118 റൺസാണ് അഫ്ഗാന്‍റെ വിജയത്തിന് അടിത്തറയായത്. ഗുർബാസ് 60 റൺസും സദ്രാൻ 51 റൺസും സ്വന്തമാക്കി. മത്സരത്തിന്‍റെ പതിനാറാം ഓവറിലാണ് അഫ്ഗാന്‍റെ ആദ്യ വിക്കറ്റ് വീണത്. ഓസ്ട്രേലിയയെ 127 റൺസിൽ പുറത്താക്കിയതോടെ അഫ്ഗാന്‍റെസെമിഫൈനൽ സാധ്യതകൾ കുറച്ചു കൂടി ശക്തമായി.

അവസാന ആറു പന്തുകളിൽ 24 റൺസാണ് ഓസ്ട്രേലിയയ്ക്ക് വിജയിക്കാനായി വേണ്ടിയിരുന്നത്. ഗുൽബദിൻ നായിബാണ് കളിയിലെ താരം. സൂപ്പർ 8 ഗ്രൂപ്പിൽ അഫ്ഗാന് നിലവിൽ രണ്ട് പോയിന്‍റാണ് ലഭിച്ചിരിക്കുന്നത്. ബംഗ്ലാദേശിലെ അടുത്ത മാച്ചിൻ വലിയ മാർജിനിൽ തോൽപ്പിച്ചാൽ സെമി സാധ്യത വർധിക്കും.

അതേ സമയം ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ ഓസ്ട്രേലിയയ്ക്ക് സെമി ഫൈനലിൽ പ്രവേശിക്കാനാകൂ.

Trending

No stories found.

Latest News

No stories found.