

സഹിൽ രാജേഷ് യാദവ്, ചികിത തനിപർത്തി
നഗോയ: ഏഷ്യൽ ഗെയിംസിൽ അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണം. മിക്സഡ് ടീം ഇനത്തിലാണ് ഇന്ത്യ സ്വർണം സ്വന്തമാക്കിയത്. സഹിൽ രാജേഷ് യാദവ്, ചികിത തനിപർത്തി എന്നിവരടങ്ങുന്ന സഖ്യമാണ് സ്വർണം സ്വന്തമാക്കിയത്.
ഫൈനലില്‍ ദക്ഷിണ കൊറിയന്‍ ടീമിനെയാണ് ഷൂട്ടൗട്ടില്‍ സഹില്‍ - ചികിത സഖ്യം പരാജയപ്പെടുത്തിയത്. മത്സരം 157-157 എന്ന നിലയില്‍ സമനിലയില്‍ ആയതോടെയാണ് വിജയികളെ തീരുമാനിക്കാന്‍ ഷൂട്ട് ഓഫ് വേണ്ടിവന്നത്.
ഈ വിജയത്തോടെ ഇന്ത്യയുടെ സ്വർണനേട്ടം എട്ടായി. നേരത്തെ വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ചികിത തനിപർത്തി, പ്രിതിക പ്രദീപ്, ജ്യോതി സുരേഖ വെന്നം എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം നേടിയത്. ബോക്‌സിങ്ങില്‍ വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ പ്രിയ ഗംഗാസ് വെങ്കലം നേടി.