ലൂക്ക സിദാന് പരുക്ക്, ലോകകപ്പ് കളിക്കുന്ന കാര‍്യം സംശയത്തിൽ; അൾജീരിയയ്ക്ക് തിരിച്ചടി

സ്പെയിനിലെ ഗ്രാനഡ ക്ലബ്ബിനു വേണ്ടി കളിക്കുന്നതിനിടെയാണ് ഗോൾകീപ്പറായ ലൂക്കയ്ക്ക് താടിയെല്ലിനു പരുക്കേറ്റത്
algeria luca zidane injured; doubtful for worldcup 2026

ലൂക്ക സിദാൻ

Updated on

അൾജീരിയ: ഇത്തവണത്തെ ലോകകപ്പ് ജൂൺ 11ന് ആരംഭിക്കാനിരിക്കെ അൾജീരിയ ദേശീയ ടീമിന് തിരിച്ചടിയായി ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാന്‍റെ മകൻ ലൂക്ക സിദാന്‍റെ പരുക്ക്. സ്പെയിനിലെ ഗ്രാനഡ ക്ലബ്ബിനു വേണ്ടി കളിക്കുന്നതിനിടെയാണ് ഗോൾകീപ്പറായ ലൂക്കയ്ക്ക് താടിയെല്ലിന് പരുക്കേറ്റത്.

ഇതോടെ ലോകകപ്പ് കളിക്കുന്ന കാര‍്യം സംശയത്തിലാണ്. ശസ്ത്രക്രിയ വേണ്ടി വന്നാൽ താരത്തിന്‍റെ തിരിച്ചു വരവ് വൈകും. നേരത്തെ ആന്‍റണി മാൻഡ്രിയ, മെൽവിൻ മാസ്റ്റിൽ എന്നിവർക്കും പരുക്കേറ്റിരുന്നു. ജൂൺ 16ന് നിലവിലെ ചാംപ‍്യന്മാരായ അർജന്‍റീനയ്ക്കെതിരേയാണ് അൾജീരിയയുടെ ആദ‍്യ മത്സരം.

logo
Metro Vaartha
www.metrovaartha.com