ദേശീയ അത്‌ലറ്റിക്സ് ചാംപ‍്യൻഷിപ്പിൽ ചരിത്ര നേട്ടം കുറിച്ച് തൃശൂർ സ്വദേശിനി; അഞ്ജു ബോബി ജോർജിന്‍റെ റെക്കോഡ് ഇനി പഴങ്കഥ

അഞ്ജു ബോബി ജോർജിന്‍റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോഡാണ് തൃശൂർ സ്വദേശിനിയായ ആൻസി സോജൻ മറികടന്നത്
Ancy Sojan breaks Anju Bobby George's 22-year-old national long jump record at Inter-State Championships

ആൻസി സോജൻ

Updated on

ഭുവനേശ്വർ: ഭുവനേശ്വറിൽ നടന്നുകൊണ്ടിരിക്കുന്ന അന്തർ സംസ്ഥാന ദേശീയ അത്‌ലറ്റിക്സ് ചാംപ‍്യൻഷിപ്പിൽ ചരിത്ര നേട്ടം കുറിച്ച് തൃശ‍ൂർ സ്വദേശിനി. മലയാളിയും ലോങ് ജമ്പ് താരവുമായ അഞ്ജു ബോബി ജോർജിന്‍റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കോഡ് തൃശൂർ സ്വദേശിനിയായ ആൻസി സോജൻ തകർത്തു.

ഏഷ‍്യൻ ഗെയിംസിലെ വെള്ളി മെഡൽ ജേതാവായ ആൻസി അത്‌ലറ്റിക്സ് ചാംപ‍്യൻഷിപ്പിൽ 6.88 മീറ്റർ ദൂരം ചാടി. 2004ൽ ഏഥൻസ് ഒളിംപിക്സ് ലോങ് ജമ്പ് ഫൈനലിൽ 6.83 മീറ്റർ ചാടികൊണ്ടായിരുന്നു അഞ്ജു ബേബി ജോർജ് റെക്കോഡിട്ടത്. ഇതിനെയാണ് ഇപ്പോൾ ആൻസി മറികടന്നത്. ഇതോടെ ഏഷ‍്യൻ ഗെയിംസിനും താരം യോഗ‍്യത നേടി.

logo
Metro Vaartha
www.metrovaartha.com