
ഹെക്റ്റർ ഡാനിയേൽ കബ്രേര
കൊച്ചി: അർജന്‍റീന ഫുട്ബോൾ ടീം മാനേജർ ഹെക്റ്റർ ഡാനിയേൽ കബ്രേര കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം സന്ദർശിച്ചു. കായികമന്ത്രി വി. അബ്ദുറഹിമാനൊപ്പമായിരുന്നു സന്ദർശനം.
ടീം സംതൃപ്തരാണെന്നും ഔദ‍്യോഗിക പ്രഖ‍്യാപനം മുഖ‍്യമന്ത്രി നടത്തുമെന്നും മന്ത്രി വ‍്യക്തമാക്കി. സുരക്ഷയും മറ്റും വിലയിരുത്തുന്നതിനു വേണ്ടിയാണ് അർജന്‍റീന ടീം പ്രതിനിധി കൊച്ചിയിലെത്തിയത്.
അർജന്‍റീന ടീം നവംബറിൽ കേരളത്തിലെത്തിയേക്കുമെന്നാണ് സൂചന. ഓസ്ട്രേലിയയായിരിക്കും അർജന്‍റീനയുടെ എതിരാളികൾ. നവംബർ 15നും 18നും ഇടയിലായിരിക്കും മത്സരം നടക്കുക.