'അർജന്‍റീന അർജന്‍റീന.. മെസി മെസി'; മലയാളിയുടെ പാട്ട് പാൻ ഇന്ത‍്യൻ ഹിറ്റ്, ഏറ്റെടുത്ത് സീ ഫൈവും|Video

ഒരു മലയാളി തന്‍റെതായ ഭാഷയിലും ശൈലിയിലും പാടിയ പാട്ട് ഇപ്പോൾ സോഷ‍്യൽ മീഡിയയിൽ പാൻ ഇന്ത‍്യൻ ഹിറ്റായി മാറിയിരിക്കുകയാണ്
argentina world cup song by malayali viral

'അർജന്‍റീന അർജന്‍റീന.. മെസി മെസി'; മലയാളിയുടെ പാട്ട് പാൻ ഇന്ത‍്യൻ ഹിറ്റ്, ഏറ്റെടുത്ത് സീ ഫൈവും|Video

Updated on

കോഴിക്കോട്: ലോകകപ്പ് നടക്കുന്നതിന്‍റെ ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ. ലോകകപ്പിന് മുന്നേ തന്നെ ഓരോ ടീമുകളുടെയും ഫാൻമേഡ് പാട്ടുകൾ ആരാധകരിലേക്ക് എത്തിയിരുന്നു.

എന്നാൽ ഒരു മലയാളി തന്‍റെതായ ഭാഷയിലും ശൈലിയിലും പാടിയ പാട്ട് ഇപ്പോൾ സോഷ‍്യൽ മീഡിയയിൽ പാൻ ഇന്ത‍്യൻ ഹിറ്റായി മാറിയിരിക്കുകയാണ്.

അർജന്‍റീന അർജന്‍റീന, വേൾഡ് കപ്പ് വേൾഡ് കപ്പ്, മെസി, മെസി എന്നിങ്ങനെയാണ് പാട്ടിന്‍റെ വരികൾ ആരംഭിക്കുന്നത്. പ്രമുഖ പഞ്ചാബി ഗായകൻ ദലേർ മെഹന്ദിയുടെ ബോലോ താ രാ രാ രാ എന്ന പാട്ടിന്‍റെ പാരഡിയായാണ് ഈ പാട്ട് ആലപിച്ചിരിക്കുന്നത്.

സോഷ‍്യൽ മീഡിയയിൽ ടൈഗർ അണ്ണൻ എന്ന് വിളിപ്പേരുള്ള മനോജ് കുമാറാണ് പാട്ടിനു പിന്നിൽ. ലോകകപ്പ് മത്സരങ്ങൾ ഇന്ത‍്യയിൽ സംപ്രേക്ഷണം ചെയ്യുന്ന സീ നെറ്റ്‌വർക്കിന്‍റെ ചാനലിലും ഈ പാട്ട് പങ്കുവച്ചതോടെ ആഗോള തലത്തിൽ ശ്രദ്ധ നേടി. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകൾ ഈ ഗാനം ഏറ്റെടുത്തിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com