ടെന്നീസ് റാണി സെറീന വില്യംസ് വീണ്ടും കോർട്ടിലേക്ക്

പ്രൊഫഷണൽ ടെന്നീസിലേക്കുള്ള തന്‍റെ ഈ തിരിച്ചു വരവിന് പ്രധാനകാരണം മകൾ ഒളിംപിയ ആണെന്ന് സെറീന
Tennis queen Serena Williams returns to the court

സെറീന വില്യംസ്

File photo

Updated on

ലണ്ടൻ: ലോക ടെന്നിസിലെ രാജ്ഞിയായിരുന്ന സെറീന വില്യംസ് വീണ്ടും കോർട്ടിലേക്ക്. വിംബിൾഡൺ സിംഗിൾസിൽ വൈൽഡ് കാർഡ് എൻട്രിയായാണ് സെറീന വീണ്ടും ഗ്രാൻഡ്സ്ലാം കോർട്ടിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുന്നത്. ഓൾ ഇംഗ്ലണ്ട് വൈൽഡ് കാർഡ് എൻട്രി സെറീനയ്ക്ക് നൽകിയതോടെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയ പ്രഖ്യാപനം പുറത്തു വന്നത്.

ഏഴു തവണ വിംബിൾഡൺ ചാംപ്യനായ സെറീന നാലു വർഷത്തെു ഇടവേളയ്ക്കു ശേഷമാണ് പുൽക്കോർട്ടിലെ പ്രധാന ടൂർണമെന്‍റിൽ സിംഗിൾസ് വിഭാഗത്തിൽ മത്സരിക്കാൻ ഇറങ്ങുന്നത്. സഹോദരി വീനസ് വില്യംസിനൊപ്പം ഡബിൾസ് മത്സരത്തിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചതിനു തൊട്ടു പിന്നാലെയാണ് സെറീന സിംഗിൾസിലും കളിക്കുമെന്ന വാർത്ത പുറത്തു വന്നത്.

  Serena says daughter Olympia is the main reason for her return to professional tennis

പ്രൊഫഷണൽ ടെന്നീസിലേയ്ക്കുള്ള തന്‍റെ ഈ തിരിച്ചു വരവിന് പ്രധാനകാരണം മകൾ ഒളിംപിയ ആണെന്ന് സെറീന

പ്രൊഫഷണൽ ടെന്നീസിലേയ്ക്കുള്ള തന്‍റെ തിരിച്ചു വരവിന് പ്രധാനകാരണം മകൾ ഒളിംപിയ ആണെന്ന് ഈ മാസം ആദ്യം സെറീന വെളിപ്പെടുത്തിയിരുന്നു. തന്‍റെ മകൾ നൽകിയ പ്രോത്സാഹനമാണ് വീണ്ടും റാക്കറ്റേന്താൻ പ്രചോദനമായതെന്നാണ് സെറീന പറയുന്നത്.

23 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ അമെരിക്കൻ താരം 2022 ലെ യുഎസ് ഓപ്പണിനു ശേഷം ടെന്നീസിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും താൻ ടെന്നീസിൽ നിന്നു മാറി മറ്റു മേഖലകളിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നാണ് അന്ന് സെറീന പറഞ്ഞത്.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഓൾ ഇംഗ്ലണ്ട് ക്ലബ് വൈൽഡ് കാർഡ് വിവരം സ്ഥിരീകരിച്ചത്. ഇത് വെറുമൊരു തമാശയല്ല എന്ന വിംബിൾഡണിന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അവർ കുറിക്കുകയും ചെയ്തു.

ഈ തീരുമാനം ജൂൺ 29ന് ആരംഭിക്കുന്ന വർഷത്തിലെ മൂന്നാമത്തെ ഗ്രാൻഡ്സ്ലാമിലെ ഏറ്റവും വലിയ ആകർഷണമായി മാറിയിരിക്കുകയാണ്. ഈ ടെന്നീസ് സീസണിലെ ഏറ്റവും സന്തോഷകരമായ വാർത്തകളിൽ ഒന്നാണ് സെറീനയുടെ ഈ തിരിച്ചു വരവ്.

കനേഡിയൻ കൗമാര താരം വിക്റ്റോറിയ എംബോയ്ക്കൊപ്പം ക്വീൻസ് ക്ലബ്ബിൽ ഡബിൾസ് കളിച്ചു കൊണ്ടായിരുന്നു തിരിച്ചുവരവിന്‍റെ തുടക്കം. അതിനു ശേഷം ബെർലിനിലും ഡബിൾസ് മത്സരത്തിൽ പങ്കെടുത്ത ശേഷമാണ് താരം വിംബിൾഡണിലേയ്ക്ക് ശ്രദ്ധ തിരിക്കുന്നത്. 44ാം വയസിലും രണ്ടു കുട്ടികളുടെ അമ്മയായ ശേഷവും കായിക ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ അത്‌ലറ്റുകളിൽ ഒരാളായി സെറീന ‌തുടരുകയാണ്. വിംബിൾഡണിൽ അവർ സൃഷ്ടിച്ച ചരിത്രം സമാനതകൾ ഇല്ലാത്തതാണ്.

1998ൽ ഈ ടൂർണമെന്‍റിൽ അരങ്ങേറ്റം കുറിച്ച സെറീന 2002, 2003, 2009, 2010, 2012, 2015, 2016 വർഷങ്ങളിൽ വിംബിൾഡൺ സിംഗിൾസ് കിരീടങ്ങൾ സ്വന്തമാക്കി. ഇതിനു പുറമേ സഹോദരി വീനസിനൊപ്പം ആറു വിംബിൾഡൺ ഡബിൾസ് കിരീടങ്ങളും സെറീന നേടി. ടെന്നീസ് ലോകം കണ്ട ഏറ്റവും വിജയകരമായ സഹോദരി സഖ്യമാണ് ഇവരുടേത്. വിംബിൾഡണിൽ സെറീന അവസാനമായി സിംഗിൾസ് കളിച്ചത് 2022ലാണ്. അന്ന് ആദ്യ റൗണ്ടിൽ ഹാർമണി താനിനോട് പരാജയപ്പെട്ടിരുന്നു.

logo
Metro Vaartha
www.metrovaartha.com