ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടം; അശ്വിന് റെക്കോഡ്

ടെസ്റ്റില്‍ 36-ാം തവണയാണ് അശ്വിന്‍ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്.
ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടം; അശ്വിന് റെക്കോഡ്

ധര്‍മശാല: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡ് ഇനി ആര്‍. അശ്വിന് സ്വന്തം. ധര്‍മശാല ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നേടിയ മിന്നുംപ്രകടനത്തോടെ ഇന്ത്യക്ക് ഇന്നിങ്സ് ജയം സമ്മാനിച്ചത് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനായിരുന്നു. ടെസ്റ്റില്‍ 36-ാം തവണയാണ് അശ്വിന്‍ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ധര്‍മശാലയില്‍ അശ്വിന്‍റെ നൂറാം ടെസ്റ്റായിരുന്നു. 37-കാരനായ അശ്വിന്‍ ഇന്ത്യയുടെ മുന്‍ വെറ്ററന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെയുടെ റെക്കോഡാണ് തകര്‍ത്തത്. 35 തവണയാണ് കുംബ്ലെ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്.ലോക ക്രിക്കറ്റിലെ കൂടുതല്‍ അഞ്ചുവിക്കറ്റ് നേട്ടം കൈവരിച്ചവരുടെ പട്ടികയില്‍ മൂന്നാംസ്ഥാനത്താണ് അശ്വിനുള്ളത്.

133 ടെസ്റ്റുകളില്‍നിന്ന് 67 തവണ അഞ്ചുവിക്കറ്റ് നേട്ടം കൊയ്ത ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് ഒന്നാമത്. ഓസ്ട്രേലിയയുടെ ഷെയിന്‍ വോണ്‍ 37 തവണയും അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

ന്യൂസീലന്‍ഡിന്‍റെ റിച്ചാര്‍ഡ് ഹാഡ്ലിയും 36 തവണ അഞ്ചുവിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്. എന്നാല്‍, ഇനിയും ടെസ്റ്റ് ക്രിക്കറ്റ് ബാക്കിയുള്ള അശ്വിന്‍ ഷെയ്ന്‍ വോണിനെ മറികടക്കുമെന്നുറപ്പ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com