ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിങ്ങിലും തുഴച്ചിലിലും ഇന്ത്യയ്ക്ക് വെള്ളി; വനിതാ ക്രിക്കറ്റിൽ ഫൈനലിൽ

ഫുട്‍ബോളിൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഇന്നിറങ്ങും
India opened Asian Games 2023 medals tally in shooting.
India opened Asian Games 2023 medals tally in shooting.
Updated on

ഹാ​ങ്ചൗ: 19-ാം ഏഷ്യന്‍ ഗെയിംസിൽ മെഡൽവേട്ട ആരംഭിച്ച് ഇന്ത്യ. ഷൂട്ടിങ്ങിനു പിന്നാലെ തുഴച്ചിലിലും മെഡൽ നേട്ടം. ഷൂട്ടിങ്ങിനു സമാനമായി തുഴച്ചിലിലും വെള്ളി മെഡലാണ് ഇന്ത്യന്‍ ടീം നേടിയത്.

10 മീറ്റർ എയർ റൈഫിളാലായിരുന്നു നേട്ടം. മെഹുലി ഘോഷ്, ആഷി ചോക്സി, റമിത എന്നിവരടങ്ങിയ ടീമാണ് മെഡൽ നേടി അഭിമാനമായത്. ചൈനയ്ക്കാണ് സ്വർണം.

തുഴച്ചിലിൽ അർജുന്‍ ലാൽ- അരവിന്ദ് സഖ്യത്തിനാണ് വെള്ളി. ലൈറ്റ് വെയിറ്റ് ഡബിൾസിൽ ചൈനയ്ക്കാണ് സ്വവർണം. ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ റൈഫിളിൽ തന്നെ മെഹുലിയും റമിതയും ഫൈനലിൽ പ്രവേശിച്ചത് ഇന്ത്യയ്ക്ക് പ്രതീക്ഷയായി.

ഇതിനിടെ മൂന്നാമത്തെ മെഡൽ ഉറപ്പിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഫൈനലിൽ പ്രവേശിച്ചു. ട്വന്‍റി-20 ക്രിക്കറ്റിൽ ബംഗ്ലാദേശിനെ 8 വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം.

ഫുട്‍ബോളിൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും. 655 താരങ്ങള്‍ ഉള്‍പ്പെടുന്ന വലിയ നിരയെയാണ് ഇന്ത്യ ചൈനയിലെ ഹാങ്ചൗവിൽ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനായി അയച്ചിട്ടുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com